നീലത്തിമിംഗിലത്തിന്റെ ലോഗോ കൂട്ടുകാർ എവിടെയെങ്കിലും കണ്ടിട്ടു ണ്ടോ? എഐ ലോകത്തെ മാറ്റിമറിച്ച ഒരു ചൈനക്കാരൻ തിമിംഗിലമാണിത്.കൺഫ്യൂഷനടിക്കേണ്ട, ചാറ്റ്ജിപിടിക്ക് പകരമായി ചൈന പുറത്തിറക്കിയ ആപ്ലിക്കേഷനായ 'ഡീപ്സിക്കി'ന്റെ ലോഗോയാണിത്. ലാർജ് ലാംഗ്വേജ് മോഡലുകളെ (LLM) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡീപ്സിക് പുറത്തിറങ്ങിയപ്പോൾത്തന്നെ, ഏവരുടെയും ഇഷ്ടചങ്ങാതിയായി മാറി. ഡേറ്റ കൈകാര്യംചെ യ്യൽ, കോഡിങ്, പാറ്റേണുകൾ മനസ്സിലാക്കൽ എന്നിവയിലെല്ലാം ഇവൻ മിടുക്കനാണ്.അതുകൊ ണ്ട്, ബിസിനസ് രംഗത്ത് ഡീപ്സീക് ഉപയോഗി ക്കുന്നവർ ഏറെയാണ്.
ഒരു ആപ്പ്, ഒരുപാട് ബ്രാഞ്ച്
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നുമെല്ലാം ഡീപ്സീക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഇ-മെയിൽ ഉപയോഗി ച്ച് സൈൻ ഇൻ ചെയ്യേണ്ടത് നിർബന്ധമാണ്. "Message deepseek' എന്ന ഭാഗത്ത് നമ്മുടെ സംശയങ്ങൾ ചോദിക്കാം. എന്തിനും ഉത്തരം റെഡിയാണ്. ഓരോ സെഷൻ കൈകാര്യംചെ യ്യുന്നതിനും ഓരോ ടൂൾ ഡീപ്സിക്കിലുണ്ട്. deepseek-R1 എന്നത് റീസണിങ് സോൾവ് ചെ യ്യാൻ സഹായിക്കുന്ന മോഡലാണ്. deepseek-V3 ചോദ്യങ്ങൾക്ക് കൃത്യതയോടെ മറുപടി പറയാ നും കഥകളും കവിതകളുമെല്ലാം എഴുതാനും സഹായിക്കുന്നു. 'ഡീപ്സീകോഡർ'കോഡിങ് രംഗത്തെ ഹീറോയാണ്.
മലയാളവും വഴങ്ങും
ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ ആപ്ലിക്കേഷനുകളെക്കാൾ നന്നായി ഡീപ്സീക് മല യാളം കൈകാര്യംചെയ്യും. അക്ഷരത്തെറ്റു കളില്ലെന്നത് ഡീപ്സീക്കിന്റെ പ്രത്യേകതയാണ്. ചൈനയാണോ ഞങ്ങൾക്ക് വേണ്ട!
ഡേറ്റയുടെ സുരക്ഷാപ്രശ്നങ്ങൾ കാരണം ടിക്ടോപോലുള്ള ആപ്ലിക്കേഷ നുകൾ ഇന്ത്യയിൽ നിരോധിച്ചത് കൂട്ടുകാർ ഓർക്കുന്നുണ്ടോ? ഇതുപോലെ, ചൈനയു ടെതായതിനാൽ ഡീപ്സീക്കിന് ചില രാജ്യ ങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുഎസ്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങ ളിൽ ഡീപ്സീക് ഉപയോഗിക്കാൻ കഴിയില്ല.

No comments:
Post a Comment