Thursday, July 24, 2025

SSLC-BIOLOGY-CHAPTER-1-GENETICALLY MODIFIED ORGANISMS-GMO-EXTRA READING

 


നമുക്ക് നമ്മളെക്കാൾ കുറച്ചുകൂടി മിടുക്കനായ ഒരാളെ ഉണ്ടാക്കാനാകുമോ? നമ്മളെക്കാൾ കുറച്ചുകൂടി ആരോഗ്യമുള്ള, ബുദ്ധിയുള്ള രീതിയിൽ നമ്മളെത്തന്നെ മാറ്റിയെടുക്കാൻ കഴിയുമോ? 

തീർച്ചയായും കഴിയും എന്നാണ് ബയോടെക്നോളജിയിലെ ജനിതക എൻജിനീയറിങ്(Genetic Engineering) ഗവേഷണങ്ങൾ ഉറപ്പു നൽകുന്നത്. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ജീവികളെയാണ് നമ്മൾ ജനിതകമാറ്റം വരുത്തിയ ജീവികൾ (Genetically Modified Organisms) എന്ന് പറയുന്നത്. 

അതായത്, ജനിതക എൻജിനീയറിങ് സാങ്കേതിക തയിലൂടെ ജനിതകഘടനയിൽ മാറ്റം വരുത്തിയ ജീവികളാണ് ചുരുക്കപ്പേരിൽ ജിഎംഒ എന്ന് അറിയപ്പെടുന്നത്.

മരുന്നുകൾ, ഭക്ഷണങ്ങൾ, വിളകൾ, ജീവികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ജനിതക മാറ്റം നടത്തി വിജയിച്ചിട്ടുണ്ട്. അതിൽ ചിലത് നമുക്ക് നോക്കാം.


സുവർണ അരി (Golden Rice)

  • 1990-കളിൽ ഇംഗോ പോട്രിക്കസ്, പീറ്റർ ബെയർ (Ingo Potrykus, Peter Beyer) എന്നിവരാണ്‌  സാധാരണ നെല്ല് ജനിതകമാറ്റം വരുത്തി സുവർണനെല്ല് ഉണ്ടാക്കിയെടുത്തത്. ഡാഫഡിൽ ചെടിയിൽ നിന്നെടുത്ത ഡാഫഡിൽ (Daffodil) ജീനും മണ്ണിലുള്ള Erwinia uredovora എന്ന ബാക്ടീരിയയിൽ നിന്നെടുത്ത ജീനും അരിയിൽ സംയോജിപ്പിച്ചുകൊണ്ടാണ് ബീറ്റ കരോട്ടിൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന അരി വികസിപ്പിച്ചെടുത്തത്.. ഇത്തരത്തിൽ ഭക്ഷ്യവിളകളിലെ പോഷകമൂല്യം ത്വരപ്പെടുത്തുന്ന പ്രക്രിയക്ക് ബയോഫോർട്ടിഫിക്കേഷൻ (Biofortification) എന്നാണ് പറയുന്നത്. മേൽസൂചിപ്പിച്ച ജീനുകളുടെ സഹായത്തോടെ ബീറ്റ കരോട്ടിൻ ഉത്പാദിപ്പിക്കപ്പെടുകയും അവ നാം ഭക്ഷിക്കുമ്പോൾ വിറ്റമിൻ എ ആയി മാറുകയുമാണ് ചെയ്യുന്നത്. ജനിതകമാറ്റം വരുത്തിയ GM അരി കഴിക്കുന്ന തിലൂടെ വിറ്റമിന്റെ കുറവ് പരിഹരിക്കാൻ കഴിയും.

ബിടി ചോളം (Bt Maize)

  •  "ബാസില്ലസ് തുറിഞ്ചിയൻസിസ് (Bacillus thuringiensis) എന്ന ഒരുതരം ബാക്ടീരിയയെ ചേർത്തുകൊണ്ടാണ് ചോളത്തിന്റെ ഈ വെറൈറ്റി ഉണ്ടാക്കുന്നത്. ചോളത്തെ ആക്രമിക്കുന്ന ഈ കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള 'ഡെൽറ്റ പ്രോട്ടീൻ' ഉത്പാദിപ്പിച്ചുകൊണ്ടാണ് ബിടി ചോളം പ്രവർത്തിക്കുന്നത്. ചോളം ഭക്ഷിക്കുന്ന കീടങ്ങളുടെ വയറ്റിൽ ഡെൽറ്റ പ്രോട്ടീൻ എത്തുകയും അവിടെ പ്രവർത്തിച്ചുകൊണ്ട് കീടത്തിന്റെ വയറിന്റെ ആന്തരികപാളി നശിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് കീടം ഭക്ഷണം കഴിക്കാനാകാതെ ചാകുന്നു. ഏറ്റവും ക്രിയാത്മകമായ ജനിതക കീടനാശിനിയായാണ് ഇതിനെ വിലയിരുത്തുന്നത്.


ഫ്ലാവർ സേവർ തക്കാളി (Flavr savr Tomato)

  •  ജനിതക എൻജിനീയറിങ്ങിലൂടെ ഉണ്ടാക്കിയെടുത്ത ലോകത്തെ ആദ്യത്തെ സമ്പൂർണ - ഭക്ഷ്യവിളയാണ് ഫ്ലവർ സേവർ തക്കാളി (1994). മനുഷ്യന് ഭക്ഷിക്കാം എന്ന ലൈസൻസ് നേടിയ ആദ്യത്തെ . ജനിതകമാറ്റം വരുത്തിയ വിളയും ഇതാണ്.
  • തക്കാളിയിൽ ഒരു “ആന്റിസെൻസ് ജീൻ' (Antisense Gene) ചേർത്തുകൊണ്ട് അത് പഴുക്കാനെടുക്കുന്ന സമയം കൂട്ടുകയാണ് ഇവിടെ ചെയ്യുന്നത്. തക്കാളിയുടെ കോശഭിത്തിയിലുള്ള 'പെക്ടിൻ' (Pecktin) അലിയിച്ചുകൊണ്ട് അവയെ കൂടുതൽ മൃദുവാക്കുന്നത് "പോളി ഗാലക്ടറോനെയ്സ്' (Polygalacturonase) എന്ന എൻസൈമാണ്. ഇതിന്റെ ഫലമായി കൂടുതൽ മൃദുവാകുന്ന തക്കാളിയെ ഫംഗസുകൾ ആക്രമിക്കുകയും പെട്ടെന്ന് അവ ചീഞ്ഞുപോകുകയും ചെയ്യുന്നു. എന്നാൽ, ഈ ആന്റിസെൻസ് ജീനുകൾ പോളിഗാലക്ടറോനെയ്സ് ഉത്പാദനത്തെ തടയുകയും അതുമൂലം മൃദുവാകാത്ത തക്കാളി കൂടുതൽ കാലം ചീത്തയാകാതെ ഇരിക്കുകയും ചെയ്യുന്നു. വളരെ വിജയകരമായ ഒരു നേട്ടമായിരുന്നു ഇതെങ്കിലും പ്രതീക്ഷിക്കാതെ ചില ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തതിനാൽ ഇത് പിന്നീട് പിൻവലിക്കേണ്ടതായിവന്നു.


GM (Genetically Modified) Potato 

  • ആർഎൻഎ ഇന്റർഫെറൻസ് (RNA Interference) എന്ന പ്രക്രിയ ഉപയോഗിച്ചാണ് ഉരുളക്കിഴങ്ങുകളിൽ ജനിതക മാറ്റം സാധ്യമാക്കുന്നത്. കിഴങ്ങുകളിൽ ബ്ലാക്ക് സ്പോട്ട്, ബ്രൗണിങ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുന്ന ജീനുകളെ ഈ പ്രക്രിയവഴി 'സ്വിച്ച് ഓഫ് ചെയ്യുന്നു. അതുവഴി, 'അസ്പരാ ജീൻ' (Asparagine) എന്ന അമിനോ ആസിഡുകൾ ഉത്പാദിപ്പിക്കുന്നു. പിന്നീട് കിഴങ്ങുകൾ പാകം ചെയ്യുമ്പോൾ അവ നമുക്ക് ഉപയോഗപ്രദമായ "അക്രയിൽ അമൈഡ് ആയി മാറുന്നു. കൂടാതെ കീടങ്ങളെ പ്രതിരോധിക്കുന്ന പരുത്തിയായ ബിടി പരുത്തി (Bt Cotton), പാലിൽ മനുഷ്യപ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ട്രാൻസ്ജെ നിക് പശു (Transgenic Cow), സൊമാറ്റിക് കോശങ്ങളിൽനിന്ന് വികസിപ്പിച്ചെടുത്ത ആദ്യത്തെ ട്രാൻസ്ജെനിക് ചെമ്മരിയാട് ഡോളി എന്നിവയൊക്കെ ജനിതകവ്യതിയാനം വരുത്തിയ വിളകൾക്കും മൃഗങ്ങൾക്കും ഉദാഹരണങ്ങളാണ്.

പരിമിതികളും പോരായ്മകളും

  • കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജനിതകമാറ്റം വരുത്തിയ വിളകൾ പൂർണമായും വിജയകരമാണെന്ന് പറയാനാവില്ല. ജിഎം വിളകൾ നൽകിയ ജീവികളിൽ കരൾ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം വിളകൾ ജീവികളിൽ കൂടുതലായി അലർജി ഉണ്ടാക്കുന്നതായും പഠനങ്ങളുണ്ട്. ചില ആന്റിബയോട്ടിക്കുകളോട് വളരെ പെട്ടെന്ന് പ്രതിരോധശക്തി നേടുന്നതും അതിന്റെയൊരു പരിമിതിയാണ്.






No comments:

Post a Comment