നിമിഷനേരംകൊണ്ട് എന്തും പഠിച്ചെടുത്ത് പറഞ്ഞുതരാൻ ഗൂഗിൾ ഒരു ചിട്ടി യെ നിർമിച്ചിരിക്കുന്നു. പഠനപ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഗൂഗിളിന്റെ എഐ ആപ്ലിക്കേഷൻ Boom Notebook LM.
LM എന്നാൽ language model എന്നാണർത്ഥം.
ഒരു നിമിഷം മതി, എന്തും പഠിക്കും! Notebook LM മൊബൈൽ ആപ്ലിക്കേഷനായി ഡൗൺലോഡ് ചെയ്ത് ഇ-മെയിൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. Create New എന്ന ഭാഗത്ത് നമുക്ക് PDF, വെബ്സൈറ്റ് ലിങ്കുകൾ, യൂട്യൂബ്ലി ങ്കുകൾ എന്നിവ അപ്ലോഡ് ചെയ്യാൻ സാധിക്കും. അവയെല്ലാം നിമിഷനേരംകൊണ്ട് Notebook പഠി ച്ചെടുക്കും. എന്നിട്ട് സമ്മറിയായി നൽകും.ചെറിയ സമയത്തിനുള്ളിൽ വലിയ പാഠഭാഗങ്ങൾ മനസി ലാക്കാൻ Notebook LM സഹായിക്കുന്നു. ഉയർന്ന ക്ലാസുകളിൽപ്രോജക്ടുകളും റിസർച്ചുകളുമെല്ലാം ചെയ്യുമ്പോൾ കൂടെ കൂട്ടാവുന്ന ചങ്ങാതിയാണ് Notebook.
ചോദ്യങ്ങൾ അൺലിമിറ്റഡ്
നമ്മൾ അപ്ലോഡ് ചെയ്ത ഭാഗത്ത് നിന്നും എന്തു ചോദ്യങ്ങൾ ചോദിച്ചാലും Notebook മറുപടി തരും. ആ വിവരങ്ങൾ ഉപയോഗിച്ച് പരി ക്ഷപോലെ ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യാനും എളുപ്പമാണ്.ഉദാഹരണത്തിന് നമുക്ക് ഏഴാം ക്ലാസ് സയൻസിലെ ആദ്യപാഠം Notebook-ൽ അപ്ലോഡ് ചെയ്താൽ അതിൽനിന്നും മൾ ട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും വിശദീകരിച്ച് എഴുതേണ്ട ചോദ്യങ്ങളും അവയുടെ ഉത്ത രങ്ങളുമെല്ലാം ലഭിക്കും.
എളുപ്പമാക്കാൻ പോഡ്കാസ്റ്റും Notebook - ൽ നമുക്ക് ലഭിക്കുന്ന വിവരങ്ങൾ എഐ ശബ്ദങ്ങളുടെ സഹായത്തോടെ പോ ഡ്കാസ്റ്റുകളായി കേൾക്കാനും അവ ഷെയർ ചെയ്യാനും കഴിയുമെന്നത് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
റിവിഷൻ ഇനി എന്തെളുപ്പം!
നമ്മൾ അപ്ലോഡ് ചെയ്ത കണ്ടന്റുകളും നോട്ട്ബുക്കിന്റെ മറുപടിയുമെല്ലാം ഹിസ്റ്ററി യായി ആപ്പിൽ സൂക്ഷിച്ച് വെക്കാം. ആവശ്യ മുള്ള സമയത്ത് വീണ്ടും എടുത്ത് കാണാം. പരീക്ഷാത്തലേന്ന് റിവിഷൻ ഇനി ഈസിയാണ്.

No comments:
Post a Comment