മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്സ് ടീം ഒരുക്കുന്ന ഓണ്ലൈന് GK പരിശീലനം 31/1
30/7
📗 2025 ലെ വേൾഡ് കൺസർവേഷൻ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
✒️ അബുദാബി
📗 കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്?
✒️ സംവിധായകൻ കെ.മധു
📗2025 ലെ വേൾഡ് ഫുഡ് ഇന്ത്യയുടെ നാലാം പതിപ്പിൻ്റെ പ്രമേയം?
✒️ processing for Prosperity
📗 2005 ൽ പെൻ ട്രാൻസ്ലേറ്റ്സ് പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി?
✒️ ഗീതാഞ്ജലി ശ്രീ
📗 ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാൻ്റ് നിലവിൽ വരുന്നത്?
✒️ അരുണാചൽപ്രദേശ്
📗 അയ്യപ്പൻ തീയാട്ടിൽ അരങ്ങേറ്റം കുറിച്ച ആദ്യ വനിത?
✒️ ആര്യാദേവി
📗 16-ാമത് ജെ.സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ?
✒️ മികച്ച നടൻ - ആസിഫ് അലി
മികച്ച നടി - ചിന്നു ചാന്ദ്നി നായർ
മികച്ച സിനിമ - ഫെമിനിച്ചി ഫാത്തിമ
സംവിധായകൻ -ചിദംബരം
ഗായകൻ - വേടൻ
📗2025 ൽ PEN ട്രാൻസലേറ്റ്സ് അവാർഡിന് അർഹമായ ഗീതാഞ്ജലിശ്രീയുടെ പുസ്തകം?
✒️ Once Elephants Lived Here
📗 കരസേനയുടെ വിവിധ യൂണിറ്റുകളെ കോർത്തിണക്കി രൂപീകരിക്കുന്ന സർവാംഗസേന?
✒️ രുദ്ര ബ്രിഗേഡ്
31/7
📗 2025 വനിത യൂറോകപ്പ് ജേതാക്കൾ?
✒️ ഇംഗ്ലണ്ട്
📗 വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി അടുത്തിടെ പേര് നൽകപ്പെട്ട സസ്യം?
✒️ ഇൻപേഷ്യൻ്റ്സ് അച്യുതാനന്ദനി
📗 ഇന്ത്യയിലെ ഏക ഓസ്കാർ യോഗ്യതയുള്ള ഹ്രസ്വ ചലച്ചിത്ര മേളയായ ബാംഗ്ലൂർ ഇൻ്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രജിഷ വിജയൻ അഭിനയിച്ച ഹ്രസ്വചിത്രം?
✒️ കോവർട്ടി
📗 പഹൽഗാം ഭീകരരെ പിടിക്കാൻ നടത്തിയ സംയുക്ത സൈനിക നീക്കം?
✒️ ഓപ്പറേഷൻ മഹാദേവ്
📗മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുത്തുമലയിലെ പൊതുശ്മശാനം ഇനി അറിയപ്പെടുന്ന പേര്?
✒️ ഹൃദയ ഭൂമി
📗 ഓണക്കാലത്ത് വിപണിയിലെത്തുന്ന മായം ചേർത്ത വെളിച്ചെണ്ണ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധന ?
✒️ ഓപ്പറേഷൻ നാളികേര
📗 തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ ബോധവൽക്കരണ പരിപാടി?
✒️ ലീപ് കേരള
📗 2025 ജൂലൈയിൽ ഇറാൻ വിക്ഷേപിച്ച ടെലികോം സാറ്റലൈറ്റ്?
✒️ Nahid - 2
📗 2025 ബെൽജിയം ഫോർമുല വൺ ഗ്രാൻ്റ് പ്രിക്സ് ജേതാവ്?
✒️ ഓസ്കാർ പിയാസ്ട്രി
1/8
📗 2025-ലെ ബുക്കർ സമ്മാനത്തിൻ്റെ പ്രഥമ പട്ടികയിൽ ഉൾപ്പെട്ട ബുക്കർ സമ്മാന ജേതാവായ ഇന്ത്യൻ എഴുത്തുകാരി?
✒️ കിരൺ ദേശായി
കൃതി : ദ ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി
📗ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവും 2025 ജൂലൈ 29 ന് എവിടെയാണ് ഉദ്ഘാടനം ചെയ്തത് ?
✒️ ബീഹാറിലെ വൈശാലി ജില്ല
📗അടുത്തിടെ ബാർബഡോസിൽ നിന്നും വീണ്ടും കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ?
✒️ ബാർബഡോസ് ത്രെഡ് സ്നേക്ക്
📗ബഹിരാകാശ തലത്തിൽ ബഹിരാകാശയാത്രികരെ സഹായിക്കുന്നതിനായി പരീക്ഷിച്ച AI അധിഷ്ഠിത ബഹിരാകാശ സഹായി ഏതാണ്?
✒️ പ്രോജക്റ്റ് സിമോൺ
(CIMON – Crew Interactive Mobile Companion)
📗 ജനസംഖ്യാ ശാസ്ത്ര ഗവേഷണത്തിനുള്ള ഇൻ്റർനാഷണൽ യൂണിയൻ ഫോർ ദി സയൻ്റിഫിക് സ്റ്റഡി ഓഫ് പോപ്പുലേഷൻ്റെ മാറ്റി ഡോഗൺ പുരസ്കാരത്തിന് അർഹയായത്?
✒️ കെ.ജി സന്ധ്യ
📗 ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ മികച്ച സംഭാവനകൾക്കുള്ള ഈ വർഷത്തെ ബുക്ക് ബ്രഹ്മപുരസ്കാരത്തിന് അർഹയായത്?
✒️ കെ.ആർ മീര
📗 ബന്ദിപ്പൂരിനും കോർബറ്റിനും ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവ സാന്ദ്രതയുള്ള മൂന്നാമത്തെ പാർക്ക്?
✒️ അസമിലെ കാസിരംഗ ടൈഗർ റിസർവ്
📗 പുതിയ എക്സൈസ് കമ്മിഷണറായി നിയമിതനായത്?
✒️ എം.ആർ അജിത് കുമാർ
📗 'നംബിയോ'
(NUMBEO) സുരക്ഷാ സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം?
✒️ അഹമ്മദാബാദ്
2/8
📗 അടുത്തിടെ ലാഡോ സഖീ യോജന ആരംഭിച്ച സംസ്ഥാനം?
✒️ ഹരിയാന
📗 2025 ജൂലൈയിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദനും എഴുത്തുകാരനും ചിന്തകനുമായ വ്യക്തി?
✒️ മേഘനാഥ് ദേശായി
📗 ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മൈക്കൽ ഫെൽപ്സിന് പുറകെ ഏറ്റവും കൂടുതൽ മെഡലുകൾ(28) സ്വന്തമാക്കിയ വനിത നീന്തൽ താരം?
✒️ കാറ്റി ലെഡക്കി
📗 2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ?
✒️ പ്രളയ്
📗 എം.എസ് സ്വാമിനാഥൻ്റെ ജന്മദിനമായ ആഗസ്റ്റ് 7 കർഷക ദിനമായി ആചരിക്കുന്ന സംസ്ഥാനം?
✒️ മഹാരാഷ്ട്ര
📗ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റ് എവിടെയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്?
✒️ ഗോവ കപ്പൽശാല
📗 2025 ആഗസ്റ്റിൽ കരസേന ഉപമേധാവിയായി ചുമതലയേൽക്കുന്നത്?
✒️ ലെഫ്.ജനറൽ പുഷ്പേന്ദ്ര സിംഗ്
📗 2025 ജൂലൈയിൽ SSB ഡയറക്ടർ ജനറലായി നിയമിതനായത്?
✒️ സഞ്ജയ് സിംഗാൾ
📗 ഇന്ത്യയിലെ ആദ്യ ഹിന്ദി മീഡിയം MBBS കോളേജ് നിലവിൽ വരുന്നത്?
✒️ ജബൽപൂർ
03/8
📗 അടുത്തിടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 % ഇറക്കുമതി തീരുവ ചുമത്തിയ രാജ്യം?
✒️ യു.എസ്
📗2025: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൻ്റെ പ്രമേയം?
✒️ Hepatitis: Let's Break it down
📗 2025 ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം?
✒️ റഷ്യ
📗 2025 ജൂലൈ റിപ്പോർട്ട് അനുസരിച്ച് ICC T20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്?
✒️ അഭിഷേക് ശർമ്മ
📗 ദോഷകരമായ ഓൺലൈൻ കണ്ടൻ്റുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 16 വയസിന് താഴെയുള്ള കുട്ടികൾക്ക് യൂട്യൂബ് നിരോധിച്ച രാജ്യം?
✒️ ആസ്ട്രേലിയ
📗 വിക്രം സാരാഭായ് സ്പെയ്സ് സെൻ്ററിൻ്റെ പുതിയ ഡയറക്ടർ?
✒️ എ.രാജരാജൻ
📗 2025 ൽ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?
✒️ ഗോകുലം ഗോപാലൻ
📗 പ്രതിരോധ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാഗങ്ങൾക്കും സമഗ്രമായ നിയമ സഹായം നൽകുന്നതിനായി നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റി ആരംഭിച്ച പദ്ധതി ?
✒️ വീർ പരിവാർ സഹായത യോജന
📗 അടുത്തിടെ കർണ്ണാടകയിലെ സ്ത്രീയിൽ കണ്ടെത്തിയ പുതിയ ബ്ലഡ് ഗ്രൂപ്പ്?
✒️ CRIB
📗 അടുത്തിടെ ഇലോൺ മസ്ക് പ്രഖ്യാപിച്ച ശിശു സൗഹൃദ എ.ഐ ചാറ്റ്ബോട്ട്?
✒️ ബേബി ഗ്രോക്ക്
4/8/25
📗 2025 ൽ വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ച ആസ്ട്രേലിയയുടെ റോക്കറ്റ്?
✒️ Eris
📗 ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ?
✒️ ശുഭ്മാൻ ഗിൽ
📗 2025 ആഗസ്റ്റ് 02 ന് അന്തരിച്ച മലയാള സാഹിത്യകാരൻ?
✒️ പ്രൊഫ.എം.കെ സാനു
📗അടുത്തിടെ അന്തരിച്ച മലയാളം നടനും മിമിക്രി കലാകാരനുമായ വ്യക്തി?
✒️ കലാഭവൻ നവാസ്
📗2025 ഓഗസ്റ്റ് 09, 10 തീയതികളിൽ ഏഷ്യ റഗ്ബി അണ്ടർ 20 (സെവൻസ്) ചാമ്പ്യൻഷിപ്പ് എവിടെ നടക്കും?
✒️ രാജ് ഗിർ, ബീഹാർ
📗ഉത്തർപ്രദേശിലെ സ്വകാര്യ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ്?
✒️ ഗോംതി നഗർ റെയിൽവേ സ്റ്റേഷൻ, ലഖ്നൗ
📗 ഇ.എം.എസ് സ്മൃതി ഡിജിറ്റൽ മ്യൂസിയം നിലവിൽ വരുന്നത്?
✒️ കേരള നിയമസഭ
5/8/25
📗 ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായത്?
✒️ ഖാലിദ് ജമീൽ
📗 പ്രഥമ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചത്?
✒️ പി.എൻ ഗോപീകൃഷ്ണൻ
📗2025 ആഗസ്റ്റിൽ കരസേനയുടെ ദക്ഷിണ ഭാരത മേഖലയുടെ കമാൻഡിങ് ജനറൽ ഓഫീസർ ആയി ചുമതലയേറ്റത്?
✒️ വി.ശ്രീഹരി
📗ഡൽഹി-മുംബൈ ഇടനാഴിയിലെ മഥുര-കോട്ട റൂട്ടിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ സുരക്ഷാ സാങ്കേതികവിദ്യ ഏതാണ്?
✒️ കവച് 4.0
📗 ഇന്ത്യൻ നാവിക സേനയ്ക്ക് അടുത്തിടെ കൈമാറിയ നീലഗിരി ക്ലാസിലെ (പ്രോജക്ട് 17A) മൂന്നാമത്തെ കപ്പലിൻ്റെ പേര്?
✒️ ഹിമഗിരി
📗 സർക്കാർ ജീവനക്കാർക്കായി സബാറ്റിക്കൽ ലീവ് പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
✒️ സിക്കിം
📗 ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത അംഗൻവാടി നിലവിൽ വന്ന സംസ്ഥാനം?
✒️ മഹാരാഷ്ട്ര
📗 സംഗീത സംവിധായകൻ എം.ബി ശ്രീനിവാസൻ്റെ സ്മരണാർത്ഥമുള്ള അവാർഡിന് അർഹനായത്?
✒️ അടൂർ ഗോപാലകൃഷ്ണൻ
📗 സമുദ്ര സുരക്ഷയ്ക്കും സംരക്ഷണ സഹകരണത്തിനും ഇന്ത്യ കരാർ ഒപ്പിട്ട രാജ്യം?
✒️ യു.എ.ഇ
📗DRDO രണ്ട് പ്രളയ മിസൈലുകൾ വിജയകരമായി പരീക്ഷിച്ചത്?
✒️ ഒഡീഷ
06//8/25
📗 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൻ്റെ ഡയറക്ടർ ആയി ആരാണ് ചുമതലയേറ്റത്?
✒️ പത്മകുമാർ ഇ.എസ്
📗2025 ആഗസ്റ്റ് 02 ന് ഇന്ത്യയുടെ ദേശീയ ജലപാത 57 ഏത് നദിയിലാണ് പ്രവർത്തനക്ഷമമാക്കിയത്?
✒️ കോപിലി നദി, ആസാം
📗ട്രക്ക് ഡ്രൈവർമാർക്കായി സർക്കാർ ആരംഭിച്ച വിശ്രമ സൗകര്യ പദ്ധതിയുടെ പേര് എന്താണ്?
✒️ അപ്ന ഘർ
📗ആദ്യത്തെ ചെസ്സ് ഇ-സ്പോർട്സ് ലോകകപ്പ് 2025 വിജയിച്ചത് ആരാണ്?
✒️ മാഗ്നസ് കാൾസൺ
📗2025 ൽ കേരള ഫിലിം പോളിസി കോൺക്ലേവിൻ്റെ വേദിയായത്?
✒️ തിരുവനന്തപുരം
📗2025 ലെ കോഴിക്കോട് കോർപ്പറേഷൻ്റെ സാഹിത്യ നഗരം പുരസ്കാരം?
✒️ സമഗ്ര സംഭാവന - സാറാ ജോസഫ്
വനിതാ എഴുത്തുകാരിക്കുള്ള പുരസ്കാരം - ആർ.രാജശ്രീ (കൃതി - ആത്രേയകം )
ബാലസാഹിത്യം - സന്തോഷ് ഏച്ചിക്കാനം (മിസാറു)
യുവ എഴുത്തുകാരൻ - ആദി(ആദർശ്.ഇ) ( പെണ്ണപ്പൻ)
📗 അടുത്തിടെ തുറന്ന വനാഖ - ഹാ റോഡ് സ്ഥിതി ചെയ്യുന്ന രാജ്യം?
✒️ ഭൂട്ടാൻ
📗 2025 വനിത കോപ്പ അമേരിക്ക ജേതാക്കൾ?
✒️ ബ്രസീൽ
📗 2025 വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡിസ് ക്രിക്കറ്റിൽ കിരീടം നേടിയത്?
✒️ ദക്ഷിണാഫ്രിക്ക
📗 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 6000 റൺസ് നേടിയ ആദ്യ താരം?
✒️ ജോ റൂട്ട്
7/8
📗 2025 ൽ അന്തരിച്ച മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി?
✒️ ഷിബു സോറൻ
📗 2030 ആകുമ്പോഴേക്കും എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ നേത്രചികിൽസ നൽകുന്നതിനായി' ഗ്ലോബൽ സ്പെക്സ് 2030' എന്ന ആഗോള സംരംഭം ആരംഭിച്ച സംഘടന?
✒️ ലോകാരോഗ്യ സംഘടന
📗ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച 1 മെഗാവാട്ട് ഗ്രീൻഹൈഡ്രജൻ പ്ലാൻ്റ് കമ്മീഷൻ ചെയ്തത് ?
✒️ കണ്ട്ല തുറമുഖം
📗ഏതു നദിയുടെ സംരക്ഷണത്തിനായാണ് ലഡാക്ക്, ഓഗസ്റ്റ് 12 സഫായ് ആന്ദോളൻ ദിനമായി പ്രഖ്യാപിച്ചത്?
✒️ സിന്ധു നദി
📗അടുത്തിടെ ചൈന പുറത്തിറക്കിയ എ ഐ മോഡൽ?
✒️ ഡീപ് സീക്
📗COP30 കാലാവസ്ഥാ ഉച്ചകോടി വേദി ?
✒️ ബ്രസീൽ (ബെലെമിൽ)
📗എല്ലാവർഷവും ഓഗസ്റ്റ് 10 മാത്യ ബഹുമതി ദിനം ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം?
✒️ സിക്കിം
📗AI അധിഷ്ഠിത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ 'ദിവ്യ ദൃഷ്ടി എക്സൈസ്2025 നടന്നത്?
✒️ സിക്കിം
📗ഖൊസാനോവ് മെമ്മോറിയൽ 2025 അത്ലറ്റിക്സ് മീറ്റിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ കിരീടം നേടിയത് ആരാണ്?
✒️ അബ്ദുല്ല അബൂബക്കർ
📗വേൾഡ് എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച്, ആഗോള വ്യോമയാന വിപണിയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
✒️ അഞ്ചാം സ്ഥാനം
8/8/
📗 കുറഞ്ഞ വിലയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ?
✒️ ഹോംഷോപ്പ്
📗 കേരളത്തിൽ കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ആദ്യ വീട്?
✒️ മേട
📗2025 ൽ പി.കെ കാളൻ പുരസ്കാരത്തിന് അർഹനായത്?
✒️ അതിയടം കുഞ്ഞിരാമ പെരുവണ്ണാൻ
📗 പ്രഥമ BlMSTEC ട്രഡീഷണൽ മ്യൂസിക് ഫെസ്റ്റിവെല്ലിൻ്റെ വേദി ?
✒️ ന്യൂഡൽഹി
📗 ഇന്ത്യൻ സ്റ്റാർട്ടപ്പ് ആയ ധ്രുവ സ്പേസ് വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഉപഗ്രഹം?
✒️ LEAP - 1 ( റോക്കറ്റ് - ഫാൽക്കൺ 9 )
📗 2027 കോമൺവെൽത്ത് യൂത്ത് ഗെയിംസിൻ്റ വേദി ?
✒️ മാൾട്ട
📗2025 ൽ യു.കെയിൽ വീശിയ കൊടുങ്കാറ്റ്?
✒️ ഫ്ളോറിസ്
📗 എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം വികസിപ്പിക്കുന്നതിനായി നാറ്റ്പാക്കുമായി സഹകരിച്ച സ്ഥാപനം ?
✒️ കെൽട്രോൺ
📗 ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
✒️ Yu Zidi (ചൈന)
📗അടുത്തിടെ വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ഭീമൻ ആമയെ എത്തിച്ച നാഗാലാന്റിലെ കമ്മ്യൂണിറ്റി റിസർവ്?
✒️ സെലിയാങ് കമ്മ്യൂണിറ്റി റിസർവ്
9/8
📗 3.53 കോടി രജിസ്ട്രേഷനുകളുമായി ഗിന്നസ് റെക്കോർഡ് നേടിയ വിദ്യാഭ്യാസ പരിപാടി ഏതാണ്?
✒️ പരീക്ഷാ പെ ചർച്ച
📗ഇന്ത്യൻ സൈന്യവും ഐഐടി മദ്രാസും ചേർന്ന് സ്ഥാപിച്ച ഇന്ത്യൻ ആർമി റിസർച്ച് സെൽ (IARC) ഏതാണ്?
✒️ അഗ്നിശോധ്
📗 ദേശീയ കൈത്തറി ദിനം?
✒️ ആഗസ്റ്റ് 7
📗 കേരളത്തിലാദ്യമായി പുറത്തിറങ്ങുന്ന കുമ്മറ - മലയാളം നിഘണ്ടുവിൻ്റെ പേര്?
✒️ സ്വമ്മ്
📗 ഏറ്റവും കൂടുതൽ കാലം കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിലിരിക്കുന്ന വ്യക്തി?
✒️ അമിത് ഷാ
📗2025 ആഗസ്റ്റിൽ മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ഗ്രാമം ?
✒️ ധരാലി
📗 സ്വന്തമായി ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തിലെ ആദ്യ വിമാനത്താവളം ?
✒️ സിയാൽ
📗 2025 ആഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഫിലിപ്പീൻസ് പ്രസിഡൻ്റ് ?
✒️ ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ
📗 ഡോ.എം.എസ് സ്വാമിനാഥൻ ജന്മശതാബ്ദി കോൺഫറൻസ് വേദി?
✒️ ന്യൂഡൽഹി
📗 നീതി ആയോഗിൻ്റെ ഇന്ത്യ 2024 ഇലക്ട്രിക് മൊബിലിറ്റി സൂചികയിൽ കേരളത്തിൻ്റെ സ്ഥാനം?
✒️ 19

