Sunday, August 31, 2025

LSS-USS-GK QUESTIONS-23

 

USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.S6


1.നാസയുടെ സഹകരണത്തോടെ ഐ.എസ്.ആർ.ഒ 2025 ജൂലൈ 30-ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം?

2. അമേരിക്കയിൽ ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടി

3. മഹാരാഷ്ട്രയുടെ സംസ്ഥാന ഉത്സ വമായി ഈയിടെ പ്രഖ്യാപിക്കപ്പെട്ട ഉത്സവം

4. പ്രവാസി മലയാളികളുടെ മാതൃ ഭാഷാ വിദ്യാഭ്യാസത്തിനായി കേരള സർക്കാരിന്റെ മലയാളം മിഷൻ പ്രസിദ്ധീകരിക്കുന്ന മുഖമാസിക

5. സംസ്ഥാനത്തെ ആദ്യത്തെ സ്കിൻ ബാങ്ക് ആരംഭിച്ചതെവിടെ?

6. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ, മരപ്പൊത്തിൽ മുട്ടയിടുന്ന പുതിയയിനം തുമ്പി 

7. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?

8. സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ പുതിയ പരിപാടിയുടെ പേര്?

9. രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര്?

10. ഇന്ത്യയുടെ ബഹിരാകാശ ദൗത്യ മായ ഗഗൻയാൻ ഏതു വർഷമാ യിരിക്കും എന്നാണ് ഐ.എസ് ആർ.ഒ അറിയിച്ചത്?

11. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടെക്നോളജി പാർക്കായ അക്വാ
ടെക് ഏത് സംസ്ഥാനത്താണ്

12. സ്വാമി വിവേകാനന്ദൻ മലബാറിലും തിരുവിതാംകൂറിലും പര്യടനം നട ത്തിയത് ഏതു വർഷം?

13. “ഒരു കണ്ണീർക്കണം മറ്റുള്ളവർക്കാ യി ഞാൻ പൊഴിക്കവേ ഉദിക്കയാ ണെന്നാത്മാവിലായിരം സൗരമണ്ഡ ലം" എന്നെഴുതിയ കവി ആര്? 

14. ബ്രിട്ടിഷുകാരനായ പക്ഷി നിരീക്ഷ കൻ അലൻ ഒക്ടേവിയൻ ഹ്യൂം ഏതു സംഘടന സ്ഥാപിച്ചതിന്റെ പേരിലാണ് ഇന്ത്യയിൽ അറിയപ്പെടുന്നത്‌

15. ഷഡ്പദങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

16. വി.കെ.എൻ എന്ന തൂലികാനാമ ത്തിൽ അറിയപ്പെടുന്ന മലയാള സാഹിത്യകാരന്റെ മുഴുവൻ പേര്?

 17. യാത്രക്കാരുടെ എണ്ണം കണക്കാ ക്കി ലോകത്തിലെ ഏറ്റവും തിരക്കു ള്ള വിമാനത്താവളമായി ഈ വർഷം തിരഞ്ഞെടുത്തത് ഏത് വിമാന ത്താവളത്തൊ

18. വനിതാ ക്ലബ് ഫുട്ബോൾ ചരിത്ര ത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം (11.5 കോടിയോളം രൂപ) ലഭിക്കുന്ന താരം എന്ന ബഹുമതി സ്വന്തമാ ക്കിയ കാനഡ സ്വദേശി

19. 'ഹരിയാന ഹറിക്കെയ്ൻ' (ഹരിയാന ചുഴലിക്കാറ്റ്) എന്നു വിശേഷിപ്പിക്ക പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

20. ഫയർഫോക്സ് എന്നു വിളിപ്പേരുള്ള ഹിമാലയൻ മൃഗം?

ANSWER KEY

1. നിസാർ
2. അമേരിക്ക പാർട്ടി
3.സാർവജനിക് ഗണേശോത്സവം 
4. മലയാളം മിഷൻ ഭൂമിമലയാളം
5.തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ
6.ലിറിയോതെമിസ് അബ്രഹാമി
7. പൂക്കോട് തടാകം (വയനാട്) 
8. മേരി സഹേലി
9. ഗണതന്ത്രമണ്ഡപം
10, 2027
11. അസം
12, 1892
13. അക്കിത്തം അച്യുതൻ നമ്പൂതിരി 
14. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപകൻ എന്ന നിലയിൽ
15. എന്റമോളജി
16. വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ
17. അറ്റ്ലാന്റ (അമേരിക്ക)
18. ഒലിവിയ സ്മിത്ത്
19. കപിൽ ദേവ്
20. റെഡ് പാണ്ട

No comments:

Post a Comment