Thursday, August 7, 2025

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-11

 

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


21. ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും എണ്ണം 

  • അറ്റോമിക നമ്പർ
22.. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം
  • മാസ് നമ്പർ

23.സൂക്ഷ്മകണികകളുടെ എണ്ണത്തെക്കുറിക്കുന്ന അന്താരാഷ്ട്ര യൂണിറ്റ്
  • മോൾ  (Mole)
24.ഒരു മോൾ എന്നത്
  • 6.023x102
25.അവഗാഡ്രോ നമ്പർ എന്നറിയപ്പെടുന്ന സംഖ്യ
  • 6.023x102
26.അന്താരാഷ്ട്ര മോൾദിനമായി ആചരിക്കുന്ന ദിവസം
  • ഒക്ടോബർ 23
27.ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള ആറ്റങ്ങൾ
  • ഐസോടോപ്പുകൾ
28.ഐസോടോപ്പുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
  • ഫ്രെഡറിക് സോഡി
29.ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരുമുള്ള ആറ്റങ്ങൾ 
  • ഐസോബാർ
30.ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനുപയോഗിക്കുന്ന ഐസോടോപ്പ്
  • കാർബൺ 14
31.ഹൃദ്രോഗങ്ങൾക്കുള്ള ആൻജിയോഗ്രാമിന് ഉപയോഗിക്കുന്ന ഐസോടോപ്പ് 
  • സോഡിയം 24
32.എല്ലാ വർഷവും ഒക്ടോബർ 23 - ന് രാവിലെ 6 : 02 മണി മുതൽ വൈകിട്ട് 6 : 02 മണി വരെ ............ദിനമായി ആചരിക്കുന്നു.
  • മോൾ 
33.അവഗാഡ്രോ സംഖ്യയായ 6.023x103 എന്നതിൽ 6.02 എന്നത് സമയത്തെയും 10” എന്നതിൽ 10 ഒക്ടോബർ മാസത്തെയും 23 തീയതി യെയും സൂചിപ്പിക്കുന്നു.

34. ഒരേതരം ആറ്റം മാത്രമുള്ള ശുദ്ധമായ വസ്തു
  • മൂലകം (Element)
35.മൂലകത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നറിയപ്പെടുന്നത്
  • പ്രോട്ടോൺ
36.മൂലകങ്ങൾ ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ
  • ജോൺ ഡാൾട്ടൺ
37. മൂലകങ്ങൾക്ക് അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
  • ബർസേലിയസ്
38. പുതിയതായി കണ്ടെത്തുന്ന മൂലകങ്ങളുടെ പൊതുസ്വഭാവം
  • റേഡിയോ ആക്ടീവ് ആയിരിക്കും
39.മൂലകങ്ങളെ അലോഹങ്ങളെന്നും ലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ
  • അന്റോയിൻ ലാവോസിയെ
40.രസതന്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ 
  • ലാവോസിയെ
41. ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങൾക്ക് ആ പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ
  • ലാവോസിയെ
42. ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് വധിക്കപ്പെട്ട ശാസ്ത്രജ്ഞൻ
  • ലാവോസിയെ
43.ഒന്നാംലോകയുദ്ധകാലത്ത് കൊല്ലപ്പെട്ട ശാസ്ത്രജ്ഞൻ
  • ഹെൻറി മോസ്ലി

44.രസതന്ത്രം പഠിക്കുന്നവരുടെ എൻസൈക്ലോപീഡിയ എന്നറിയപ്പെടുന്നത് 
  • ആവർത്തന പട്ടിക
45. ആവർത്തന പട്ടികയുടെ (Periodic Table) പിതാവ്
  • ദിമിത്രി മെൻഡലിയേവ് (റഷ്യ)
46. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്
  • ഹെൻറി മോസ്ലി
47. പുതിയതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന അന്തർദേശീയ സ്ഥാപനം
  • IUPAC (International Union for Pure and Applied Chemistry)
48. IUPAC – യുടെ ആസ്ഥാനം
  • സുറിച്ച് (സ്വിറ്റ്സർലാന്റ്)
49. ആധുനിക ആവർത്തന പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടുള്ള മൂലകങ്ങളുടെ എണ്ണം
  • 118
50.ആവർത്തന പട്ടികയിൽ സമാന്തരമായി കാണുന്ന കോളങ്ങൾ
  • പീരിയഡുകൾ
51. ആവർത്തന പട്ടികയിലെ പീരീഡുകളുടെ എണ്ണം
  • 7
52.ആവർത്തന പട്ടികയിലെ ഏറ്റവും ചെറിയ പീരിഡ്
  • ഒന്നാം പീരീഡ്
53. കമ്പ്യൂട്ടറിൽ സോളിറ്റയർ എന്ന ചീട്ടുകളി നിങ്ങളിൽ പലരും കളിച്ചിട്ടുണ്ടാകാം. ഈ കളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രശസ്തമായ കണ്ടുപിടിത്തം
  •  ആവർത്തനപ്പട്ടിക
54. ആവർത്തന പട്ടികയിലെ ഏറ്റവും വലിയ പീരീഡ്
  • ആറാം പീരീഡ്
55. ആവർത്തനപട്ടികയിൽ പീരീഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുംതോറും ലോഹസ്വഭാവം
  • കുറയുന്നു
56. ആവർത്തന പട്ടികയിൽ കുത്തനെ കാണുന്ന കോളങ്ങൾ
  • ഗ്രൂപ്
57. ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം
  • 18
58. ആവർത്തന പട്ടികയിൽ ഗ്രൂപ്പുകളിൽ മുകളിൽ നിന്ന് താഴോട്ട് വരുംതോറും ലോഹസ്വഭാവം
  • കുടുന്നു
59. ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് പേരിലാണറിയ
പ്പെടുന്നത്
  • ആൽക്കലി ലോഹങ്ങൾ
60.  ആവർത്തനപ്പട്ടികയിലെ രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് പേരിലാണറിയ പെടുന്നത്
  • ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
61. ആവർത്തനപ്പട്ടികയിലെ 3 മുതൽ 12-ാം ഗ്രൂപ്പ് വരെയുള്ള മൂലകങ്ങളെല്ലാം തന്നെ ലോഹങ്ങളാണ്. ഈ ഗ്രൂപ്പ് മൂലകങ്ങളെ ഏത് പേരിലാണറിയപ്പെടുന്നത്
  • സംക്രമണ മൂലകങ്ങൾ (Transition Elements)
62. ആവർത്തനപ്പട്ടികയിലെ 13-ാം ഗ്രൂപ്പ് മൂലകത്തിലാണ് അലൂമിനിയം ഉൾപ്പെടുന്നത്. ഏത് പേരിലാണ് ഈ ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നത് 
  • ബോറോൺ കുടുംബം

No comments:

Post a Comment