ഇൻസ്പയർ അവാർഡിന് ഒരുങ്ങാം
- ആറാംക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇൻസ്പയർ അവാർഡിന് അപേക്ഷിക്കാനുള്ള സമയമായി.
- അവസാന തീയതി സെപ്റ്റംബർ 15
ലക്ഷ്യങ്ങൾ
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും നാഷണൽ ഇനവേഷൻ ഫൗണ്ടേഷനുമാണ് കുട്ടികളുടെ നൂതനാശയങ്ങളെ പരിപോഷിപ്പി ക്കാനും വളർത്താനും ഇൻസ്പയർ അവാർഡ് സ്കോളർഷിപ്പ് നൽകുന്നത്. ശാസ്ത്രസാ ങ്കേതിക വിദ്യയിലൂടെ സാമൂഹികപുരോഗതി സാധ്യമാക്കുക, കുട്ടികളിലെ സർഗാത്മക ഗവേഷണത്തെയും അന്വേഷണാത്മകതയെയും വളർത്തുക, സാമൂഹികവളർച്ചയ്ക്ക് ഉതകുന്ന നൂതനാശയപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പി ക്കുക എന്നിവയാണ് ഇൻസ്പയർ അവാർഡ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ,
ആശയം സമർപ്പിക്കാൻ രാജ്യത്തെ അംഗീകൃത സർക്കാർ എയ്ഡഡ്/ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ആറുമുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇൻസ്പയർ അവാർഡിന് ആശയം സമർപ്പിക്കാം. ആശയം സമർപ്പിക്കുമ്പോൾ അത് തീർത്തും നൂതനവും സർഗാത്മകവുമായിരി ക്കണം. കൂടാതെ സമൂഹത്തിന് പ്രയോജനപ്രദവും നവീനവും ആയിരിക്കണം. നേരത്തെ ആരെങ്കിലും നൽകിയതോ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതോ വെബ്സൈറ്റ് പോലുള്ള അറിവിടങ്ങളിൽ പ്രസിദ്ധീകരിച്ചതോ ആകാതി രിക്കണം. ജീവിതത്തിൽ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി മാറുമ്പോഴാണ് അവ സാമൂഹിക പരിവർത്തന ത്തിനുള്ളതാവുന്നത്. പുതുമ, സർഗാത്മകത, വിശ്വാസ്യത, പരിസ്ഥിതിസൗഹൃദം, വ്യാപാര സാധ്യത, ഉപഭോക്തൃസൗഹൃദം തുടങ്ങിയവ യിൽ അധിഷ്ഠിതമായിരിക്കണം നൽകുന്ന ആശയങ്ങൾ,
എങ്ങനെ സമർപ്പിക്കാം?
കണ്ടെത്തുന്ന ആശയങ്ങൾ എഴുതിത്തയ്യാറാക്കി സ്കൂൾ പ്രധാനാധ്യാപകൻ പ്രിൻസിപ്പൽ / ബന്ധപ്പെട്ട അദ്ധ്യാപകന്‍
Welcome to E-Management of INSPIRE Scheme എന്ന വെബ്സൈറ്റ് വഴി സ്കൂൾ രജി സ്ട്രേഷൻ യൂസർ ഐഡി പാഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സബ്മിറ്റ് ചെയ്യാം.
ഒരു വിദ്യാലയത്തിന് കുട്ടികളിൽനിന്ന് ലഭിച്ച ആശയങ്ങളിൽ തിരഞ്ഞെടുത്ത രണ്ടുമുതൽ അഞ്ചുവരെ ആശയങ്ങൾ സമർപ്പിക്കാം. വ്യക്തി ഗതമായിട്ടുമാത്രമേ നൽകാൻ പാടുള്ളൂ. സമർ പ്പിക്കുന്ന ആശയങ്ങളുടെ പുതുമയും വിശ്വാ സ്യതയും ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സമർപ്പിക്കുന്ന ആശയത്തിന്റെ വിശദാംശ ങ്ങൾ തലക്കെട്ട് എന്നിവ നൽകണം. ആശയ ത്തിന്റെ നവീനത, സാമൂഹിക പ്രയോജനം, മികവ്, ചെലവ്, പ്രത്യേകത എന്നിവ പ്രതിപാദി ക്കണം. വിശദാംശങ്ങളുടെ വിവരണത്തിനായി ഡയഗ്രം, ഗ്രാഫ്, ഫോട്ടോ, മാതൃക എന്നിവയും ഉൾപ്പെടുത്താം.
തിരഞ്ഞെടുത്താൽ
ഇൻസ്പയർ അവാർഡ് ജില്ലാ അതോറിറ്റി ക്കാണ് ആദ്യഘട്ട ആശയസമർപ്പണം നടത്തേ ണ്ടത്. അപേക്ഷാഫീസ് ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. തിരഞ്ഞെടുത്താൽ ആദ്യ ഘട്ടത്തിൽ 10,000 രൂപ അക്കൗണ്ടിലെത്തും. സമർപ്പിച്ച ആശയത്തിന്റെ സാക്ഷാത്കാര ത്തിന് ഈ തുക പ്രയോജനപ്പെടുത്തണം. ദേശീയതലത്തിൽ ലഭിച്ച ആശയങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഒരുലക്ഷം വിദ്യാർഥികൾ ക്കാണ് 10,000 രൂപവീതം ലഭിക്കുക. പിന്നീട് ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ മാറ്റുര യ്ക്കാൻ കഴിയും. ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അറുപത് ആശയങ്ങൾ സംരംഭമായി വളർ ത്താൻ ദേശീയ നൂതനാശയ ഫൗണ്ടേഷൻ നേതൃത്വം നൽകും. 2025- 26 വർഷത്തെ ഇൻസ്പയർ അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്.

No comments:
Post a Comment