GK തയ്യാറാക്കിയത് അനൂപ് വേലൂർ
❔2201) 2025 സെപ്റ്റംബർ 17 ന് ഐ.സി.സി ടി-20 അന്താരാഷ്ട്ര റാങ്കിങ്ങിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ ആരാണ് ?
☑️സ്പിന്നർ വരുൺ ചക്രവർത്തി
❔2202 ) രാജ്യവ്യാപകമായ ശുചിത്വ ക്യാമ്പയിൻ ആയി സ്വഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ 9 - ആംത് സ്വച്ഛതാ ഹീ സേവാ ക്യാമ്പയിൻ 2025 ൽ ഏത് തീയതിയിലാണ് ആരംഭിച്ചത് ?
☑️2025 സെപ്റ്റംബർ 17
❔2203 ) വെനീസ് ചലച്ചിത്ര മേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ?
☑️അനുപർണ റോയ്
❔2204 ) മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്താണ് ?
☑️അഹല്യനഗർ
❔2205 ) മൗണ്ട് ഫുജി കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?
☑️കൊക്കിച്ചി അക്കുസാവ
❔2206 ) 2025-ൽ എഞ്ചിനീയറിംഗ് നേതൃത്വത്തിനുള്ള ASME ഹോളി മെഡൽ ബഹുമതി നേടിയത് ആരാണ്?
☑️ബാബ കല്യാണി
❔2207 ) കാൽമുട്ടിനേറ്റ പരിക്കുകൾ കാരണം 31-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഫ്രാൻസീസ് താരം ആര്?
☑️സാമുവൽ ഉംറ്റിറ്റി
❔2208) “Demography, Representation, Delimitation” എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ രചയിതാവ് ആര്?
☑️രവി കെ. മിശ്ര
❔2209 ) 2025-ലെ ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോൺ ഏത് ടീമിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി?
☑️സൗത്ത് സോൺ
❔2210) ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭൂതാപ ഊർജ്ജ നയം പുറത്തിറക്കിയത് ഏത് മന്ത്രാലയമാണ്?
☑️മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (എം.എൻ.ആർ.ഇ)
❔2211) ഖാർദുങ് ലാ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത ആരാണ് ?
☑️സോജ സിയ
❔2212 ) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെയാണ് ?
☑️ആന്ധ്രാപ്രദേശ്
❔2213 ) 2025 സെപ്റ്റംബറിൽ സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?
☑️ഹിമാചൽ പ്രദേശ്
❔2214 ) ധീരതയ്ക്കുള്ള സേനാ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?
☑️സി ആർ ലീന
❔2215 ) അടുത്തിടെ സിംഗപ്പൂരിൽ സ്കൂബ ഡൈവിംഗ് അപകടത്തിൽ മരിച്ച പ്രശസ്ത ബോളിവുഡ് ഗായിക ആരാണ്?
☑️സുബീൻ ഗാർഗ്
❔2216 ) ചൈനയിലെ ഷെൻസെനിൽ നടന്ന ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയത് ആരാണ്?
☑️ആൻ സെ യങ്
❔2217 ) ടോക്കിയോയിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെയ്യുന്ന മഴയിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയത് ആരാണ്?
☑️സിഡ്‌നി മക്‌ലാഫ്ലിൻ ലെവ്‌റോൺ
❔2218) ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് ആരാണ്?
☑️ആന്റിം പങ്കൽ
❔2219 ) ഇന്ത്യൻ സൈന്യത്തിൽ സുബേദാർ പദവിയിലെത്തിയ ആദ്യ വനിത ആരാണ്?
☑️പ്രീതി രാജക്
❔2220) അടുത്തിടെ സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ ആരാണ് ?
☑️ജി.ബി.മെഹെൻഡേൽ
❔2211) അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ആദ്യമായി ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ഏതാണ് ?
☑️കേരളം
❔2212 ) പൊട്ടിപ്പോയ അസ്ഥികൾ മിനിട്ടുകൾക്കുള്ളിൽ ഒട്ടിച്ച് പൂർവസ്ഥിതിയിൽ ആക്കുന്ന പശ വികസിപ്പിച്ച രാജ്യം ഏതാണ്?
☑️ചൈന
❔2213 ) 2025 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഫ റാങ്കിങ്ങിൽ ഒന്നാമതുള്ളത് ഏതാണ് ?
☑️സ്പെയിൻ
❔2214 ) 2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത് ആരാണ്?
☑️Keshorn Walcott
❔2215 ) ബീഹാറിലെ ആദ്യത്തെ വനിതാ FIDE മാസ്റ്റർ ആരാണ്?
☑️മറിയം ഫാത്തിമ
❔2216 ) പോർട്ടബിൾ അയോൺ ക്രോമാറ്റോഗ്രാഫ് വികസിപ്പിച്ചെടുത്ത സർവകലാശാല ഏതാണ്?
☑️ടാസ്മാനിയ സർവകലാശാല
❔2217 ) 'സിയാച്ചിനിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന കഥാ സമാഹാരത്തിന്ടെ രചയിതാവ് ?
☑️സുജാത രാജേഷ്
❔2218) ഓയിൽ ഇന്ത്യയും (OIL) ആർവിയുഎൻഎല്ലും (RVUNL) ചേർന്ന് രാജസ്ഥാനിൽ എത്ര ശേഷിയുള്ള ഹരിത ഊർജ്ജ പദ്ധതികൾ വികസിപ്പിക്കാൻ ധാരണയായി?
☑️1.2 ഗിഗാവാട്ട് (GW)
❔2219 ) വനിതാ സ്വയംസഹായ സംഘം അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്ന ആദ്യ സംസ്ഥാനമായി ഏത് സംസ്ഥാനമാണ് മാറിയത്?
☑️തമിഴ്‌നാട്
❔2220) രാജ്യത്തെ മുഴുവൻ ഇൻഷുറൻസ് ആവശ്യങ്ങൾക്കും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഏതാണ് ?
☑️ഭീമ സുഗം
❔2221) 2026 ലെ ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഏതാണ് ?
☑️ഹോം ബൗണ്ട്
❔2222 ) 2025 -ൽ ദക്ഷിണ കൊറിയയുടെ പരമോന്നത സാഹിത്യ ബഹുമതിയായ പാക് ക്വോങ്നി പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ സാഹിത്യകാരൻ ആരാണ് ?
☑️അമിതാവ് ഘോഷ്
❔2223 ) അടുത്തിടെ ടെക്‌നോളജി പ്രോസ്പെരിറ്റി ഡീലിൽ യു.കെ യുമായി ഒപ്പു വെച്ച രാജ്യം ഏതാണ് ?
☑️യു.എസ്.എ
❔2224 ) അടുത്തിടെ ചൈനയിൽ വീശിയ കൊടുങ്കാറ്റിന്റെ പേര് എന്താണ് ?
☑️തപ
❔2225 ) എസ്.എസ്.എൽ.വി (Small Satellite Launch Vehicle) റോക്കറ്റ് നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിന് കൈമാറിയത് ആരാണ്?
☑️ഇസ്രോ (ISRO)
❔2226 ) 2025 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 200 മീറ്ററിൽ സ്വർണം നേടിയത് ആരാണ് ?
☑️നോഹ ലൈൽസ്
❔2227 ) ഇന്ത്യയിൽ ഉടനീളമുള്ള സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്ലിനൊപ്പം കൈകോർക്കാനൊരുങ്ങിയ വകുപ്പ് ഏതാണ്?
☑️തപാൽ വകുപ്പ്
❔2228) 2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ സ്വർണം നേടിയത് ആരാണ്?
☑️McLaughlin - Levrone
❔2229 ) 2025 സെപ്റ്റംബറിൽ അന്തരിച്ച തമിഴ് ഹാസ്യ നടൻ ആരാണ് ?
☑️റോബോ ശങ്കർ
❔2230) പാരദ്വീപ് തുറമുഖത്ത് കമ്മീഷൻ ചെയ്ത എട്ട് ആദമ്യ ക്ലാസ് ഫസ്റ്റ് പട്രോളിംഗ് കപ്പലുകളുടെ പരമ്പരയിലെ ആദ്യത്തേതായ ആദമ്യ ഏത് സായുധ സേനയ്ക്കാണ്?
☑️ഇന്ത്യൻ കോസ്റ്റ് ഗാർഡ്
❔2231) 2025 ൽ ഇന്ത്യൻ സിനിമയിലെ സർവോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത്?.
☑️മോഹൻലാൽ
❔2232 ) ഇന്ത്യൻ വ്യോമസേന അതിന്ടെ ഇതിഹാസമായ മിഗ് 21 യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി പിൻവലിക്കുന്നത് ഏത് തീയതിയിലാണ് ?
☑️2025 സെപ്റ്റംബർ 26
❔2233 ) ഇന്ത്യയുടെ ആദ്യത്തെ വിദേശ പ്രതിരോധ പ്ലാൻറ് ഏത് രാജ്യത്താണ് സ്ഥാപിക്കുക ?
☑️മൊറോക്കോ
❔2234 ) അതിവേഗ ഇടനാഴിയുടെ ആദ്യ ഘട്ടമായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2027 ഡിസംബറിൽ ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ ആരംഭിക്കും ?
☑️സൂറത്ത് - ബിലിമോറ വിഭാഗം
❔2235 ) 2025 സെപ്റ്റംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത പട്ന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ് ?
☑️പവൻകുമാർ ഭീമപ്പ ബജന്ത്രി
❔2236 ) ലോക അൽഷിമേഴ്‌സ് ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?
☑️സെപ്റ്റംബർ 21
❔2237 ) ഏക് പെഡ് മാ കേ നാം’ പരിപാടിയുടെ ഭാഗമായി 75-ാം ജന്മദിനത്തിൽ ചാൾസ് രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് മരം സമ്മാനമായി നൽകി?
☑️കടംബ് മരം
❔2238) ഏഷ്യയിലെ ഏറ്റവും വലിയ റെയിൽ ഓപ്പറേഷൻസ് കമാൻഡ് സെന്റർ എവിടെയാണ് അനാച്ഛാദനം ചെയ്തത്?
☑️സബർമതി
❔2239 ) ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തന്ത്രപ്രധാന പെട്രോളിയം റിസർവ് (SPR) എവിടെയാണ് നിർമ്മിക്കുന്നത്?
☑️പാറ്റൂർ, കർണാടക
❔2240) ലോകത്ത് ആദ്യമായി പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ വെച്ച് പിടിപ്പിച്ചത് എവിടെയാണ് ?
☑️ചൈന
❔2241) ഗുജറാത്തിലെ ഔദ്യോഗിക ഭാഷ ഏത്?
☑ഗുജറാത്തി
❔2242 ) എപ്പോഴാണ് ഗുജറാത്തി ഒരു സ്വതന്ത്ര ഭാഷയായിത്തീര്‍ന്നത്?
☑ ഏകദേശം എ.ഡി. 1200-ല്‍
❔2243 ) ഗുജറാത്തി ഭാഷയുടെ വേര് ഏതാണ്?
☑ഗുര്‍ജര അപഭ്രംശയുടെ ഒരു ഉപഭാഷ
❔2244 ) ആദ്യകാലങ്ങളില്‍ ഗുജറാത്തി ഭാഷയുടെ മേലുണ്ടായിരുന്ന പ്രധാന സ്വാധീനം ഏതായിരുന്നു?
☑ജൈന സ്വാധീനം
❔2245 ) ഗുജറാത്തി ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ദ്രാവിഡ വിഭാഗം ഏതാണ്?
☑ഗുജറാത്തികളുടെ ദ്രാവിഡ മുണ്ട ഭാഷയ്ക്ക് പകരമായി സംസ്കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഭീലി നിലവില്‍ വന്നു. ഇതാണ് പിന്നീട് ഗുജറാത്തി ഭാഷയായിത്തീര്‍ന്നത്.
❔2246 ) ഗുജറാത്തി ഭാഷയിലെ ആദ്യകാലത്തെ പ്രധാന കഥാരൂപങ്ങളേവ?
☑ഉദാത്തമായ പ്രണയകഥ, സംഭവപരമ്പരകളുടെ ചരിത്രരേഖ
❔2247 ) 5-ാം നൂറ്റാണ്ടില്‍ ഗുജറാത്തി ഭാഷയിലുണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഏവ?
☑ഗുജറാത്തി ഭാഷ രാജസ്ഥാനി ഭാഷയില്‍ നിന്ന് വേര്‍പെട്ടുപോകാന്‍ തുടങ്ങി. സാഹിത്യ പ്രചോദനത്തില്‍ ഹിന്ദൂയിസം ജൈനിസത്തിന്റെ സ്ഥാനം കയ്യടക്കി. പുരാണങ്ങളും ഇതിഹാസങ്ങളും ഗുജറാത്തി ഭാഷയിലേയ്ക്ക് പ്രവഹിക്കാന്‍ തുടങ്ങി
❔2248) ഗുജറാത്തിലെ വേദാന്ത കവിതാ പ്രഗത്ഭന്‍ ആരായിരുന്നു?
☑17-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജീവിച്ചിരുന്ന അഖോ
❔2249 ) ഗുജറാത്തി ഭാഷയില്‍ ഗാന്ധിജി ചെലുത്തിയ സ്വാധീനമെന്തായിരുന്നു?
☑ലളിതവും സ്പഷ്ടവുമായ ഗദ്യരചനാശൈലിയെ ഗാന്ധിജി പ്രോത്സാഹിപ്പിച്ചു.
❔2250) ഏത് ഗുജറാത്തി സാഹിത്യകാരനാണ് 1985-ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്?
☑പന്നലാൽ പട്ടേൽ
☑രാംചരൺ
❔2252 ) 2025 സെപ്റ്റംബറിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമിതനായത് ആരാണ് ?
☑പ്രവീൺ കുമാർ
❔2253 ) അന്താരാഷ്ട്ര നാണയ നിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി ചുമതലയേൽക്കുന്നത് ആരാണ്?
☑Daniel Katz
❔2254 ) അടുത്തിടെ ഗുജറാത്ത് തീരത്തു വെച്ച് തീപിടുത്തം ഉണ്ടായ ചരക്കു കപ്പൽ ഏതാണ് ?
☑PDI 1383 Haridasan
❔2255 ) മൊറോക്കോ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി ആരാണ് ?
☑രാജ്‌നാഥ് സിംഗ്
❔2256 ) 60 വർഷങ്ങൾക്ക് ശേഷം യു.എൻ സെഷനിൽ പങ്കെടുക്കുന്ന സിറിയൻ പ്രസിഡന്റ് ആരാണ് ?
☑Al-Sharaa
❔2257 ) 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക ഗാനം എന്താണ്?
☑Bring it Home
❔2258) 2025 സെപ്റ്റംബറിൽ വിരമിച്ച ജമൈക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് ആരാണ് ?
☑ഷെല്ലി ആൻ ഫ്രേസർ പ്രൈസ്
❔2259 ) ഏത് അർദ്ധസൈനിക വിഭാഗത്തിനാണ് 200 CSR 338 സ്നൈപ്പർ റൈഫിളുകൾ നൽകുന്നത്?
☑സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
❔2260) 2025 സെപ്റ്റംബർ 19 ന് 100 അന്താരാഷ്ട്ര ടി-20 വിക്കറ്റുകൾ എന്ന നാഴികക്കല്ലിലെത്തിയ ആദ്യ ഇന്ത്യൻ കളിക്കാരൻ ആരാണ് ?
☑അർഷ് ദീപ് സിംഗ്
☑1869 ഒക്ടോബർ 2
❔2262 ) ഗാന്ധിജിയുടെ ജന്മസ്ഥലം?
☑ഗുജറാത്തിലെ പോർബന്തർ
❔2263 ) ഗാന്ധിജിയുടെ പിതാവിന്റെ പേര്?
☑കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി
❔2264 ) മഹാത്മാഗാന്ധിയുടെ മാതാവിന്റെ പേര്?
☑പുത് ലി ഭായി
❔2265 ) ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?
☑മോഹൻദാസ് കരംചന്ദ് ഗാന്ധി
❔2266 ) ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
☑കീർത്തി മന്ദിർ
❔2267 ) കിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടനുബന്ധിച്ച് ഗാന്ധിജി നൽകിയ മുദ്രാവാക്യം എന്തായിരുന്നു?
☑പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
❔2268) ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ചത് ഏതു വർഷം?
☑1925
❔2269 ) ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഭക്തി സാഹിത്യത്തിലെ മികച്ച ഗ്രന്ഥമേത്?
☑തുളസീദാസരാമായണം
❔2270) ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വർഷം?
☑1920
❔2271) ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു?
☑61
❔2272 ) 1934 -ൽ ഗാന്ധിജിയുടെ കേരള സന്ദർശനനോടനുബന്ധിച്ച് കൗമുദി എന്ന 16 വയസ്സുകാരി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത് എവിടെ വച്ചാണ്?
☑വടകര
❔2273 ) ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം ഏത്?
☑1915
❔2274 ) ആരാണ് ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?
☑ആങ്സാൻ സുചി
❔2275 ) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന ഏത്?
☑നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
❔2276 ) ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആര്?
☑സുഭാഷ് ചന്ദ്ര ബോസ്
❔2277 ) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
☑ഇന്ത്യൻ ഒപ്പീനിയൻ
❔2278) ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്?
☑ലിയോ ടോൾസ്റ്റോയി
❔2279 ) വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്തായിരുന്നു?
☑സർദാർ
❔2280) അധസ്ഥിതവിഭാഗങ്ങളെ ഗാന്ധിജി വിളിച്ചിരുന്ന പേര് എന്ത്?
☑ഹരിജൻ
☑അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന്
❔2282 ) ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം ഏത്?
☑1869 -1921
❔2283 ) “ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര” എന്ന് മോത്തിലാൽ നെഹ്റു വിശേഷിപ്പിച്ചത്?
☑ഗാന്ധിജിയുടെ ദണ്ഡിയാത്രയെ
❔2284 ) ഗാന്ധിജി സ്വന്തം ആത്മകഥയിൽ എഴുതാതിരുന്നാൽ കൊള്ളാമെന്ന് ഏറെ ആഗ്രഹിച്ച അധ്യായം ഏതായിരുന്നു?
☑ബാല്യവിവാഹം
❔2285 ) വിവാഹം നടക്കുമ്പോൾ ഗാന്ധിജിക്ക് എത്ര വയസ്സായിരുന്നു ഉണ്ടായിരുന്നത്?
☑13 വയസ്സ്
❔2286 ) ഗാന്ധിജിയുടെ പത്നിയുടെ പേര്?
☑കസ്തൂർബാ
❔2287 ) ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്?
☑വിനോബാ ഭാവെ
❔2288) ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
☑ഡോ. രാജേന്ദ്ര പ്രസാദ്
❔2289 ) ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെവച്ച് ആണ്?
☑യർവാദ ജയിലിൽ വച്ച്
❔2290) ഗാന്ധിജി നികുതി നിഷേധ സമരം പരീക്ഷിച്ചത് എവിടെയാണ്?
☑ഗുജറാത്തിൽ
☑സുഭാഷ് ചന്ദ്ര ബോസ്
❔2292 ) ഗാന്ധിജി വിദ്യാഭ്യാസം നടത്തിയത് എവിടെ ?
☑ഇംഗ്ലണ്ട്
❔2293 ) ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത് ?
☑എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
❔2294 ) ഗാന്ധിജിയുടെ അപരനാമം എന്താണ് ?
☑ബാപ്പുജി
❔2295 ) സ്വാതന്ത്ര്യ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആരാണ് ?
☑മഹാത്മഗാന്ധി
❔2296 ) ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഏത് ഭാഷയിലാണ് എഴുതിയത് ?
☑ഗുജറാത്തി ഭാഷ
❔2297 ) ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
☑1936 ലെ ക്ഷേത്രപ്രവേശന വിളംബരത്ത
❔2298) മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാരാണ് ?
☑രവീന്ദ്രനാഥ ടാഗോർ
❔2299 ) മഹാത്മാഗാന്ധിയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്
എവിടെയാണ് ?
☑രാജ്ഘട്ട്
❔2300) ഗാന്ധിജിയുടെ ആത്മീയ ഗുരു ആരാണ് ?
☑ലിയോ ടോൾസ്റ്റോയി

No comments:
Post a Comment