Wednesday, September 10, 2025

GK & CURRENT AFFAIRS-SEPTEMBER-WEEK-2

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-S-10

1. ഐഎസ്ആർഒ വികസിപ്പിച്ച ആദ്യ ഇന്ത്യൻ നിർമിത മൈക്രോചിപ്പ് 

  • വിക്രം 32
  • 2. വയനാട്ടിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരമായി ഏത് തുരങ്കപാതയുടെ നിർമാണത്തിനാണ് തുടക്കമിട്ടത് 

    • ആനക്കാംപൊയിൽ -
    • കള്ളാടി - മേപ്പാടി തുരങ്ക പാത

    3. 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഉഷ്ണ ജല പ്രവാഹം

    • അറ്റ്ലാൻറിക് മെറിഡിയോ ണൽ ഓവർടേണിങ് സർക്കുലേഷൻ 
    • (അമോക്)

    4.റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുതിന്റെ ജീവിതകഥ ആസ്പദ മാക്കി ദി വിസാർഡ് ഓഫ് ക്രൈം ലിൻ' എന്ന ചലച്ചിത്രം സംവിധാ നം ചെയ്തതാര്

    • ഒലിവർ അസായസ്. പുതി ന്റെ വേഷം ചെയ്തിരിക്കുന്നത് ഇംഗ്ലീഷ് നടൻ ജൂഡ് ലോ 
    5.ഈയിടെ അന്തരിച്ച ഇന്ത്യ യിലെ ആദ്യ വനിതാ വന്യജീവി ഫോട്ടോഗ്രാഫർ

    • വസുധാ ചക്രവർത്തി

    6. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്ക ണോമിക്സ് ആൻഡ് പീസിന്റെ 2025-ലെ ആഗോള സമാധാന സുചികയിൽ ഒന്നാം സ്ഥാനതെത്തിയ രാജ്യം

    • ഐസ്ലൻഡ്.
    • ഇന്ത്യ 155-ാം സ്ഥാനത്ത് 
    7. രണ്ടാം ലോകയുദ്ധത്തിൽ ജാപ്പനീസ് അധിനിവേശത്തിനെതിരേയുള്ള വിജയത്തി ന്റെ എൺപതാം വാർഷികം കുറ്റൻ സൈനിക പരേഡ് നടത്തി ആഘോഷിച്ച രാജ്യം 

    •  ചൈന. റഷ്യൻ പ്രസി ഡൻറ് വ്ലാദിമിർ പുതിൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ഉത്തരകൊറിയൻ ചെയർമാൻ കിം ജോങ് ഉൻ എന്നിവർ ചരിത്രത്തിലാ ദ്യമായി ഒരുമിച്ച് വേദി പങ്കിട്ട തും ഈ പരേഡിലാണ്

    8. 2026-ൽ യുറോപ്പിൽ വലിയ യുദ്ധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രി കൾക്ക് യുദ്ധകാല നിർദേശ ങ്ങൾ നൽകിയ രാജ്യം

    • ഫ്രാൻസ്

    9.ചരക്ക്-സേവന നികുതിയിൽ കേന്ദ്രസർക്കാർ ഒഴിവാ ക്കിയ സ്ലാബുകൾ 

    • 12%, 28%

    10. കൗമാരക്കാരന്റെ ആത്മഹ ത്വയെത്തുടർന്ന് ഏത് എഐ പ്ലാറ്റ്ഫോമാണ് രക്ഷാകർത്ത നിയന്ത്രണങ്ങൾ ഉൾപ്പെടുത്തു മെന്ന് പ്രഖ്യാപിച്ചത് 

    •  ചാറ്റ് ജിപിടി

    .11.  കേരളത്തിൽ ഈയിടെ അന്തരിച്ച ആദ്യത്തെ വനിതാ ഫോറൻസിക് സർജൻ

    •  ഡോ. ഷേർലി വാസു 
    12. ഓൺലൈനിലൂടെ സഭാ വിശ്വാസം പ്രചരിപ്പിച്ചതിന് കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിച്ചത്

    • കാർലോ അക്യുട്ടിസ്
    • സൈബർ അപ്പോസ്തലൻ എന്ന് വിളിപ്പേരുള്ള അക്യുട്ടീസിനെ 2020-ൽ ഫ്രാൻസി സ് മാർപാപ്പ വാഴ്ത്തപ്പെട്ടവനാ ക്കിയിരുന്നു. ഗോഡ്സ് ഇൻ ഫ്ലുവൻസർ എന്നും അറിയ പ്പെടുന്നു

    13. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിഎമ്മിനുപകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സംസ്ഥാനം

    • കർണാടക

    14. പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധവകുപ്പ് എന്നാ ക്കിയ രാജ്യം

    • അമേരിക്ക

    15.  ഏഷ്യാകപ്പ് ഹോക്കിയിൽ കിരീടംനേടിയത്

    • ഇന്ത്യ ഫൈനലിൽ ദക്ഷി ണകൊറിയയെ തോൽപ്പിച്ചു 
    16. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കിരീടം നേടിയത് 

    •  കൊച്ചി ബ്ലൂ ടൈഗേഴ്സ് 
    17. ലോക സാക്ഷരതാ ദിനത്തിന്റെ പ്രമേയം

    • ഡിജിറ്റൽ യുഗത്തിൽ സാ കരതയെ പ്രോത്സാഹിപ്പി ക്കുക (ലോക സാക്ഷരതാദിനം സെപ്റ്റംബർ 8)

    18. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്

    • ആര്യാന സെബലങ്ക (ബെലറൂസ്)

    19. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നേടി

    •  കാർലോസ് അൽരാസ് (സ്പെയിൻ )

    20. പാർലമെൻറ് തിരഞ്ഞെടുപ് തോൽവിയുടെ ഉത്തരവാദി ത്വമേറ്റ് ജപ്പാനിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത് 

    • ഷിഗേരു ഇഷിബ 
    21. സാമൂഹികമാധ്യമങ്ങൾ നി രോധിച്ചതിന്റെ പേരിൽ ജെൻ സി വിപ്ലവം എന്ന പേരിൽ യു വാക്കൾ ഭരണവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത് ഏത് രാജ്യത്താണ്
    • നേപ്പാൾ. ഐടി മന്ത്രാല യത്തിൽ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെ യ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാ ട്സാപ്പ് ഉൾപ്പെടെ 26 സാമൂ ഹികമാധ്യമങ്ങൾ നേപ്പാൾ സർക്കാർ നിരോധിച്ചത്. പ്ര ക്ഷോഭത്തെത്തുടർന്ന് നേ പ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചു.

    No comments:

    Post a Comment