കേട്ടറിഞ്ഞത്
കൊണ്ടറിഞ്ഞപ്പോൾ
- പരീക്ഷ പഴയതുപോലെ ആകില്ല, നല്ല മാറ്റം ഉണ്ടാകും എന്ന കേട്ടറിവ് ഒടു വിൽ അനുഭവത്തിലെത്തിയപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണു കുട്ടികളിൽ നിന്നും അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നും കിട്ടുന്നത്.
- ആദ്യത്തെ ഞെട്ടലിൽനിന്നു മിക്കവരും തിരിച്ചെത്തുന്നതേ ഉള്ളൂ.
- കുട്ടികളുടെ വിമർശനാത്മക ചിന്ത, സർഗാത്മക ചിന്ത, വിശകല നാത്മക ചിന്ത, പ്രയോഗശേഷി, ഗണനചിന്ത, ആശയസ്വാംശീകരണ ശേഷി തുടങ്ങിയവയൊക്കെ വിലയിരുത്തുന്നതിന് നിലവിലുണ്ടായിരുന്ന ചോദ്യ മാതൃകകൾ അപര്യാപ്തമാണെന്ന കണ്ടത്തലാണ് പുതിയ ചോദ്യരീതികൾ അവതരിപ്പിക്കുന്നതിലേക്കു വഴി തെളിച്ചത്.
- ഇക്കൊല്ലത്തെ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പറുകൾ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. അടിസ്ഥാന നിലവാരത്തിലുള്ള (Basic Level) 30% ചോദ്യങ്ങളും ശരാശരി തലത്തിലുള്ള (Average Level) 50% ചോദ്യങ്ങളും ആഴത്തിൽ പഠിക്കേണ്ട (Profound Level) 20% ചോദ്യങ്ങളുമാണുണ്ടായിരുന്നത്.
- പരമ്പരാഗത രീതിയിൽ കാണാ പാഠം പഠിച്ചിരുന്നവരും റെഡിമെയ്ഡ് നോട്ടുകളെയും പരീക്ഷാ തലേന്നത്തെ ഓൺ ലൈൻ കോച്ചിങ്ങിനെ ആശ്രയിച്ചിരുന്നവരുമായ ബഹുഭൂരിപക്ഷത്തിനും ഇത്തവണ അടിതെറ്റി.
- ക്ലാസ് റൂം പ്രവർത്തനങ്ങളിൽ നന്നായി പങ്കെടുക്കുന്ന കുട്ടികൾക്ക് മാത്രം ചെയ്യാനാവുന്ന, അവർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ എഴുതാൻ പറ്റുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നു.
- കുട്ടികളിലെ വിമർശനാത്മക ചിന്ത, ആശയവിശകലനശേഷി തുടങ്ങിയവ പരിശോധിക്കുന്ന പ്രഭാഷണം തയാറാക്കൽ, സെമിനാർ അവതരണം, വിശകലനക്കുറിപ്പ് തയാറാക്കൽ, ഫ്ലോ ചാർട്ട് നിർമിക്കൽ തുടങ്ങിയ ചോദ്യങ്ങൾ ഇതിൽ പ്പെടും. ഇത്തരം ചോദ്യങ്ങളായിരിക്കും ഇനി എ പ്ലസ് പോലുള്ള ഉയർന്ന ഗ്രേഡ് നിർണയിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാർഥികൾക്കും വിദ്യാഭ്യാസ സമ്പ്രദായ ത്തിനാകെയും ഗുണപരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന പുതിയ രീതിയെ ഒന്നു മനസ്സുവച്ചു തയാറെടുത്താൽ എല്ലാ കുട്ടികൾക്കും കീഴടക്കാൻ പറ്റുന്നതേ ഉള്ളൂ.
കാണാപ്പാഠം വേണ്ട, ആഴത്തിൽ പഠിക്കണം
- പരീക്ഷയെന്നാൽ ഇനി വെറും ഓർമപരിശോധനയ്ക്കു മാത്രമുള്ളതാ കില്ല. മറിച്ച് ബൗദ്ധികപ്രക്രിയകൾക്കു മുൻഗണന നൽകുന്നതും കുട്ടി കളെ വിവിധ ചിന്താപ്രക്രിയകൾക്കു പ്രേരിപ്പിക്കുന്നതുമാകും. പാഠ പുസ്തകം ആഴത്തിൽ പലതവണ വായിച്ചും നോട്ടുകുറിച്ചും പാഠ്യമേ ഖലയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അധികവായനയിലൂടെ കണ്ടെത്തിയും കിട്ടിയ വിവരങ്ങൾ കുട്ടുകാരുമായി പങ്കിട്ടും അവരിൽ നിന്നു കിട്ടുന്നത് സ്വീകരിച്ചും ഓരോ കാര്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കണം.
- തിരിച്ചും മറിച്ചും പ്രായോഗികതയിലൂന്നിയും ഒക്കെ ചോദ്യങ്ങൾ വന്നാൽ എഴുതണമെങ്കിൽ ഇങ്ങനെ ശീലിക്കണം. കൂടുതലായി വായിക്കുന്നത് ഭാഷാശേഷി കൂട്ടാനും അക്ഷരത്തെറ്റുകളും വാക്യഘടനയിലെ പോരായ്മകൾ പരിഹരിക്കാനും സഹായിക്കും.
- വാർത്താ വിശകലനം' മാതൃകയിലുള്ള ചോദ്യങ്ങൾ ഇനി ചോദിക്കും. അതിനാൽ ആനു കാലിക സംഭവങ്ങളെക്കുറിച്ചും സാമൂഹികവിഷയങ്ങളെപ്പറ്റിയും നല്ല അറിവുണ്ടാകേണ്ടത് അനിവാര്യമാണ്. ദിനപത്രങ്ങളിലെ വാർത്തകളും എഡിറ്റോറിയലും വായിക്കുന്നത് ഭാഷാവിഷയങ്ങളിൽ അത്തരം വിശകലനാത്മക ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിക്കും.
കഷ്ടപ്പെട്ടല്ല ഇഷ്ടപ്പെട്ട് പഠിക്കാം
- വിവിധ പാഠ്യവിഷയങ്ങളോട് ഓരോ കുട്ടിക്കും വ്യത്യസ്ത താൽപര്യങ്ങളായിരിക്കും. അതിനാൽ തന്നെ ഓരോരുത്തർക്കും ഇഷ്ടമുള്ള വിഷയങ്ങൾ എളുപ്പമായി അനുഭവപ്പെടും.
- ഈ വിഷയങ്ങൾ താൽപര്യത്തോടെ പഠിക്കുന്നതിനാൽ അവർക്ക് പഠനം ഭാരമായി അനുഭവപ്പെടില്ല. ശരാശരി വിദ്യാർഥികൾക്ക് പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള ശാസ്ത്ര - ഗണിതശാസ്ത്ര വിഷയങ്ങൾ ഇഷ്ടപ്പെട്ട് തന്നെ പഠിക്കണം.
- സങ്കീർണമായ പല ഗണിതക്രിയകൾക്ക് പിന്നിലുമുള്ള ലളിതമായ സൂത്രവാക്യങ്ങൾ പഠിക്കണം. അടിസ്ഥാന ഗണിതക്രിയകൾ ചെയ്തു പഠിച്ച് വേഗം കൈവരിക്കണം. അധ്യാപകരിൽ നിന്നും അധിക പിന്തുണ നേടിയും സംഘ പഠനത്തിലൂടെയും ഗണിതം ഒരു ഇഷ്ടവിഷയമാക്കാം.
- ശാസ്ത്ര വിഷയങ്ങൾക്കാവട്ടെ ഒട്ടേറെ പദ ങ്ങൾ (Terms) പഠിക്കാനുണ്ട്. പര സ്പരബന്ധിയായ കാര്യങ്ങൾ യുക്തിസഹമായി ചിന്തിച്ചും പരിസരം നിരീക്ഷിച്ചും പഠിച്ചാൽ ശാസ്ത്രവിഷയങ്ങളും സരളമായി അനുഭവപ്പെടും
ആശയം മനസ്സിലാക്കാം = ചോദ്യത്തിനനുസരിച്ച് ഉത്തരമെഴുതാം
- ആശയം മനസ്സിലാക്കി വേണം പഠിക്കാൻ ഒരു കാര്യം പഠിക്കുമ്പോൾ കേവലം ഒറ്റപ്പെട്ട ഒരു വിവരം പഠിക്കുന്നതായി തോന്നരുത് മറിച്ച് പഠിക്കുന്നതെന്താണെന്നും അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ ശ്രമിക്കണം. ഭാഷയോ ഗണിതമോ ശാസ്ത്രമോ ആകട്ടെ, അത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ചിന്താ - വിശകലന ശേഷി വളരണമെങ്കിൽ അടിസ്ഥാന ആശയ ങ്ങൾ മനസ്സിലാക്കണം. പ്രസ്താവന സാ ധൂകരിക്കുക, വിശകലനം ചെയ്യുക., തെള് യിക്കുക, ശരിയോ തെറ്റോ എന്ന് പരിശേ ധിക്കുക. പട്ടികപ്പെടുത്തുക, വിമർശനാൽകമായി വിലയിരുത്തുക തുടങ്ങിയ ചോദങ്ങൾ ഇനി മുതൽ പ്രതീക്ഷിക്കാം. ഇത്തര ചോദ്യങ്ങൾക്ക് ഉത്തരങ്ങളെഴുതുന്ന രീതയിലും വ്യത്യാസമുണ്ട്. ഉദാഹരണത്തിന് പട്ടികപ്പെടുത്തുക എന്ന് ചോദിച്ചാൽ പേ യിന്റുകൾ നമ്പറിട്ട് പട്ടിക രൂപത്തിൽ എഴു തണമെന്നാണ്. എന്നാൽ സാധൂകരിക്കുക എന്ന് ചോദിച്ചാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രസ്താവന ശരിയെന്ന് സ്ഥാപിക്കൽ ആണ്. ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കപ്പെടുമെന്നതിനാൽ ഉത്തരങ്ങൾ അനുയോജ്യമായ രീതിയിൽ എഴു താൻ പരിശീലിക്കണം.

