Sunday, September 28, 2025

ദേശാഭിമാനി അക്ഷരമുറ്റം TALENT FEST 2025 SEASON 14-SET-2



ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം-29


 1. അനിൽ വി നാഗേന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വീരവണക്കം എന്ന തമിഴ് ചിത്രം ആരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്?

  • സഖാവ് പി കൃഷ്ണപിള്ള.


02. കേരളത്തിൻ്റെ എത്രാമത്തെ ചീഫ് സെക്രട്ടറിയായാണ് ഡോ.എ ജയതിലക് സ്ഥാനമേറ്റത് ?

  • അമ്പതാമത്തെ


03.അടുത്തിടെ അന്തരിച്ച 'ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡൻ്റ് 'എന്നറിയപ്പെട്ടിരുന്ന ലാറ്റിനമേരിക്കൻ വിമോചക നേതാവും യുറഗ്വയ് മുൻ പ്രസിഡന്റുമായിരുന്ന ജനകീയ പ്രസിഡന്റ്?

  • ഹോസെ മുജിക്ക (Jose 'Pepe'Mujica)

04. ഒഡീഷയിലെ റുഷികുല്യ നദീമുഖത്ത് വംശനാശഭീഷണിനേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളിടുന്ന മുട്ടകളെ സംരക്ഷിക്കാൻ കോസ്റ്റ് ഗാർഡ് ഒരുക്കുന്ന ഓപ്പറേഷൻ?

  • ഓപ്പറേഷൻ ഒലീവിയ


05. 78-ാമത് കാൻ ചലച്ചിത്ര മേളയുടെ ജൂറിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സംവിധായിക?

  • പായൽ കപാഡിയ


06. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കേരളത്തിൽ വിജിലൻസ് നടപ്പാക്കിയ ഓപ്പറേഷൻ?

  • ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്

07.ഇന്ത്യയിലെ ആണവ റിയാക്ടറുകളുടെ ശില്പി എന്നറിയപ്പെടുന്നത്?

  • ഡോ. എം ആർ ശ്രീനിവാസൻ
08. അടുത്തിടെ വിരമിച്ച ഇന്ത്യൻ താരം വന്ദന കടാരിയ ഏത് കായി
കയിനവുമായി ബന്ധപ്പെട്ടിരിക്കു?
  • ഹോക്കി
09. 128 പുതിയ ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തിയതോടെ ശനിയുടെ ഇപ്പോഴത്തെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം?
  • 274
10. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാ
കാശ സാങ്കേതികവിദ്യ കമ്പനിയായ ബ്ലൂ ഒറിജിൻ തങ്ങളുടെ ഏത് പേടകത്തിലാണ് വ്യത്യസ്ത മേഖലയിലുള്ള ആറു വനിതകളെ ബഹിരാകാശത്ത് എത്തിച്ചത് ?
  • ന്യൂ ഷെപ്പേർഡ്
11. 12500 വർഷങ്ങൾക്കു മുമ്പ് മൺമറഞ്ഞുപോയ ഡയർ വുൾഫ് എന്ന ചെന്നായ ഇനത്തെ ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിച്ച അമേ
രിക്കൻ ബയോടെക് കമ്പനി?
  • കൊളോസൽ ബയോ സയൻസ് ( റോമുലസ്, റെമുസ്, ഖലീസി എന്നീ പേരുകൾ നൽകി)
12. ഇന്ത്യയിലെ 107-ാമത് ദേശീയ ഉദ്യാനം?
  • സിംലിപാൽ ദേശീയ ഉദ്യാനം(ഒഡീഷ)

13.ഇറാൻ- ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ബോംബിങ് ഓപ്പറേഷൻ?
  • ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ

14. 2025ലെ ലോക ഭൗമ ദിനത്തിന്റെ പ്രമേയം?
  • *Our Power Our Planet* ( ഏപ്രിൽ 22 ആണ് ലോക ഭൗമദിനം)

15.നോമഡിക് എലിഫൻ്റ് 2025 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്?
  • ഇന്ത്യ, മംഗോളിയ

16. 'രാത്രി 12നുശേഷം' എന്ന നോവൽ ഏത് ജനപ്രിയ എഴുത്തുകാരന്റേതാണ് ?
  • അഖിൽ പി ധർമ്മജൻ

17. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് നിലവിൽ വരുന്നത് എവിടെ?
  • ഗുവാഹത്തി

18. 2024- 25ലെ സന്തോഷ് ട്രോഫി കിരീടം നേടിയത്? 
  • പശ്ചിമബംഗാൾ ( സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയത് പശ്ചിമബംഗാൾ ആണ്. 33 തവണ)
19. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത?
  • നിർമല സീതാരാമൻ(8 തവണ) ( ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കാണ്. 10 തവണ)

20. 2026 ബ്രിക്സ് ഉച്ചകോടിയുടെ വേദി ?
  • ഇന്ത്യ

21. മൈക്രോസോഫ്റ്റ് 2025ൽ അവതരിപ്പിച്ച കാലാവ
സ്ഥാ പ്രവചന AI മോഡലിൻ്റെ പേരെന്ത്?
  • അറോറ (AURORA)

22. ലോക അവയവദാന ദിനമായി ആചരിക്കുന്ന ദിവസം?
  • ആഗസ്ത് 13 .(കേരള സർക്കാരിൻ്റെ അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി)

23. 2025ലെ വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയതാര്?
  • ഇഗ സിയാടെക്

No comments:

Post a Comment