GK തയ്യാറാക്കിയത് അനൂപ് വേലൂർ
❔2301) ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ് ?
☑ഗോപാലകൃഷ്ണ ഗോഖലെ
❔2302 ) ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ പ്രശസ്തമായ കൃതി ഏത് ?
☑എന്റെ ഗുരുനാഥൻ
❔2303 ) ഗാന്ധിജി ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?
☑അയ്യങ്കാളി
❔2304 ) ദേശ സ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
☑സുഭാഷ് ചന്ദ്ര ബോസ്
❔2305 ) ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര് ?
☑സി രാജഗോപാലാചാരി
❔2306 ) ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചതാര് ?
☑വിൻസ്റ്റൻ ചർച്ചിൽ
❔2307 ) ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ- ഇ -ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത്?
☑ജാലിയൻവാലാ ബാഗ് കൂട്ടക്കൊല
❔2308) രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത് ?
☑തുളസിദാസ്
❔2309 ) ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
☑ജോർജ്ജ് ഇരുമ്പയം
❔2310) ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരായിരുന്നു ?
☑ ജവഹർലാൽ നെഹ്റു
ചോദ്യോത്തരങ്ങൾ (Q : 2311- 2320)
❔2311) നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്ടെ 2025 ലെ 'വുമൺ ഇൻ മെഡിസിൻ' അവാർഡ് കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത് ?
☑ജയശ്രീ, സയന്റിസ്റ്റ് 'ജി', SCTIMST
❔2312 ) 2024 ലെ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള നാഷണൽ ജിയോ സയൻസ് അവാർഡ് ആർക്കാണ് ലഭിച്ചത്?
☑പ്രൊഫ.ശ്യാം സുന്ദർ റായ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി
❔2313 ) ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് സമ്മിറ്റിന്ടെ മൂന്നാം പതിപ്പ് 2025 ഉദ്‌ഘാടനം ചെയ്യുന്നത് ആരാണ് ?
☑കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി.നദ്ദ
❔2314 ) 2025 സെപ്റ്റംബർ 26 ന് ബദൽ 3 എന്ന കോൾ ചിഹ്നത്തോടെ മിഗ് 21 പറത്തിയ അവസാന വ്യക്തി ആരാണ് ?
☑എയർ ചീഫ് മാർഷൽ എ.പി.സിംഗ്
❔2315 ) 12 -ആംത് ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 08 വരെ എവിടെയാണ് നടക്കുന്നത്?
☑ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ന്യൂഡൽഹി
❔2316 ) അന്താരാഷ്ട്ര പുരുഷ ടി-20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ് ?
☑അർഷ്ദീപ് സിംഗ്
❔2317 ) ഇന്ത്യയിലെ ആദ്യത്തെ AI-പവർഡ് കമാൻഡ് സെന്റർ എവിടെ ആരംഭിച്ചു?
☑തിരുമല ക്ഷേത്രം
❔2318) സുധാൻഷു വാട്‌സിനെ ഏത് സംഘടനയുടെ പ്രസിഡന്റായി 2025-ൽ നിയമിച്ചു?
☑ASCI (Advertising Standards Council of India)
❔2319 ) ഇന്ത്യ ആദ്യമായി ഏത് തരത്തിലുള്ള ട്രക്കുകൾ പുറത്തിറക്കി?
☑ഇലക്ട്രിക് ഹെവി-ഡ്യൂട്ടി ട്രക്കുകൾ
❔2320) ഇന്ത്യയുടെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മിക്കാനുള്ള മത്സരത്തിൽ ഏത് കമ്പനികളാണ് പങ്കുചേരുന്നത്?
☑എൽ & ടി (Larsen & Toubro)യും B.E.L (Bharat Electronics Limited)യും
☑കിരൺ ദേശായി
❔2322 ) അടുത്തിടെ വിദേശ ബ്രാൻഡ് മരുന്നുകൾക്ക് 100 % തീരുവ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
☑യു.എസ്.എ
❔2323 ) 2025 ലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ ആരാണ് ?
☑അജിത്ത് എബ്രഹാം
❔2324 ) അടുത്തിടെ അഞ്ച് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ് ആരാണ് ?
☑നിക്കോളാസ് സർക്കോസി
❔2325 ) അടുത്തിടെ റെയിൽ അധിഷ്ഠിത ലോഞ്ചറിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ ഏതാണ് ?
☑അഗ്നി പ്രൈം മിസൈൽ
❔2326 ) 2026 ഫിഫ ഫുട്ബോൾ ലോക കപ്പിന്ടെ ഭാഗ്യ ചിഹ്നം എന്താണ് ?
☑ക്ലച്ച്, സായു, മേപ്പിൾ
❔2327 ) 2025 ലെ കൃഷി മീഡിയ അവാർഡ് നേടിയ പത്രപ്രവർത്തകൻ ആരാണ്?
☑അംഷി പ്രസന്നകുമാർ
❔2328) തമിഴ്‌നാട്ടിലെ കൊളച്ചലിന് സമീപം ഫൈൻലെസ് സ്നേക്ക് ഈലിന്റെ കണ്ടെത്തിയ പുതിയ ഇനം ഏതാണ്?
☑ആപ്റ്റെറിച്ചസ് കനിയകുമാരി
❔2329 ) ബൊട്ടാനിക്കൽ സർവേ ഓഫ് ഇന്ത്യ (BSI) നയിക്കുന്ന ആദ്യത്തെ മൈക്കോളജിസ്റ്റ് ആരാണ്?
☑ഡോ. കനദ് ദാസ്
❔2330) ബിബിഎല്ലിൽ (Big Bash League) ചേരുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ്?
☑രവിചന്ദ്രൻ അശ്വിൻ
☑ജയേഷ് ജോർജ്
2332 ) യു.എൻ.ഇ.പി യംഗ് ചാമ്പ്യൻസ് ഓഫ് ദി എർത്ത് 2025 പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ?
☑ജിനാലി പ്രണബ് മോദി
❔2333 ) അടുത്തിടെ കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആന്റലിയോൺ സ്‌പീഷീസുകൾ ഏതെല്ലാം ?
☑ഇൻഡോഫെൻസ് കേരളാൻസിസ്, ഇൻഡോഫെൻസ് സഹ്യാദ്രിയൻസിസ്
❔2334 ) അടുത്തിടെ കൃത്രിമ മഴ പരീക്ഷണങ്ങൾക്കായി ഡൽഹി സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ചത് ?
☑ഐ.ഐ.ടി കാൺപൂർ
❔2335 ) 2025 ലെ അന്താരാഷ്ട്ര എമ്മി അവാർഡുകളിൽ മികച്ച നടനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നടൻ ആരാണ് ?
☑ദിൽജിത് ദോസഞ്ജ്
❔2336 ) 2025-ലെ ഗാലപ്പ് ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ്?
☑സിംഗപ്പൂർ
❔2337 ) നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി “സ്വച്ഛ് ഷെഹർ ജോഡി” പദ്ധതി ആരംഭിച്ചത് ഏത് മന്ത്രാലയമാണ്?
☑നഗരകാര്യ മന്ത്രാലയം (MoHUA)
❔2338) ഇന്ത്യയുടെ ആദ്യത്തെ ഇന്റഗ്രേറ്റീവ് ഓങ്കോളജി റിസർച്ച് ആൻഡ് കെയർ സെന്റർ എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
☑ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ).
❔2339 ) ശുചിത്വ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണത്തിന് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ്?
☑ബെംഗളൂരു
❔2340) ഡൽഹിയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത് ആരെയാണ് ?
☑രാജീവ് വർമ്മ
❔2341) 2025 സെപ്റ്റംബർ 28 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന 17 -ആംത് ഏഷ്യാ കപ്പ് ആരാണ് നേടിയത് ?
☑ഇന്ത്യ
❔2342 ) കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ആർച്ചറി താരം ആരാണ് ?
☑ശീതൾ ദേവി
❔2343 ) ബിഹാറിൽ നിന്ന് ഇന്ത്യയുടെ റാംസർ സൈറ്റുകളുടെ പട്ടികയിൽ ചേർത്ത രണ്ട് റാംസർ സൈറ്റുകൾ ഏതൊക്കെയാണ്?
☑ബക്സർ ജില്ലയിലെ ഗോകുൽ ജലാശയ് (448 ഹെക്റ്റർ), ഉദയ്‌പൂർ ഝീൽ (319 ഹെക്ടർ)
❔2344 ) ഇന്ത്യയിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്ടെ 37 -ആംത് പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
☑മിഥുൻ മൻഹാസ്
❔2345 ) 2025 ൽ ന്യൂഡൽഹിയിൽ നടന്ന വേൾഡ് പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ഹൈ ജമ്പ് T -63 ൽ 1.91 മീറ്റർ ചാടി ചാമ്പ്യൻഷിപ്പ് റെക്കോർഡ് സ്ഥാപിച്ചത് ആരാണ് ?
☑ശൈലേഷ് കുമാർ
❔2346 ) കുനോ ദേശീയോദ്യാനത്തിൽ (Madhya Pradesh, India) ഇന്ത്യയിൽ ജനിച്ച ആദ്യത്തെ മുതിർന്ന ചീറ്റയായി മാറിയത്?
☑മുഖി
❔2347 ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത് ആര്?
☑ശിരീഷ് ചന്ദ്ര മുർമു
❔238) ടാറ്റ മോട്ടോഴ്‌സിന്റെ എം.ഡി യും സി.ഇ.ഒ യുമായി നിയമിതനായത് ആര്?
☑ശൈലേഷ് ചന്ദ്ര
❔2349 ) 2027 വരെ ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് ആര്?
☑ആർ. വെങ്കിട്ടരമണി
❔2350) ഇന്ത്യൻ സൈന്യം 199-ാമത് ഗണ്ണേഴ്‌സ് ദിനം ആഘോഷിച്ചത് ഏതു തീയതിയിലാണ്?
☑സെപ്റ്റംബർ 28

No comments:
Post a Comment