എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-O-25
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഡയറക്ടർ ജനറലായി നിയമിതനായത്
- പ്രവീൺകുമാർ
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്സ് ആരംഭിച്ച ഇൻഷുറൻസ് പദ്ധതി
- നോർക്ക കെയർ
ഭൂട്ടാനിൽനിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തിയ വാഹന
ങ്ങൾ കണ്ടുകെട്ടാനുള്ള കസ്റ്റംസിൻറെ ദൗത്യം
- ഓപ്പറേഷൻ നുംഖോർ
സംഗീതമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് തമിഴ്‌നാട് സർക്കാർ നൽകു
ന്ന എം.എസ്. സുബ്ബുലക്ഷ്മി പുരസ്സംരത്തിന് അർഹനായ മലയാളി
- കെ.ജെ. യേശുദാസ്
അന്താരാഷ്ട്ര നാണയനിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ട
റായി നിയമിതനാകുന്നത്
- ഡാനിയേൽ കാറ്റ്സ്
വിദേശരാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക പ്രതിഭകളെ ആകർഷിക്കു
ന്നതിനായി 'കെ വിസ' എന്ന പേരിൽ പുതിയ വിസ ആരംഭിച്ച രാജ്യം
- 2025-ലെ യുണൈറ്റഡ് നേഷൻസ് എൻവയൺമെൻറൽ പ്രോഗ്രാം (യുഎൻഇപി)
യങ് ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്ക്കാരം നേടിയ ഇന്ത്യക്കാരി
- ജിനാലി മോദി
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി സഹമിത്ര
ആപ്ലിക്കേഷൻ പുറത്തിറക്കിയ ജില്ലാഭരണകൂടം
- കോഴിക്കോട്
'സോയിലിഫിക്കേഷൻ' സാങ്കേതികവിദ്യ ഉപയോഗിച്ച് താർ മരുഭൂമി
യിൽ ആദ്യമായി ഗോതമ്പുകൃഷി പരിക്ഷണം നടത്തി വിജയിച്ച സ്ഥാപനം
- സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാൻ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെ പ്യൂട്ടി ഗവർണറായി നിയമിതനായത
- ഗിരീഷ് ചന്ദ്ര മുർമു
ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത്
- ആർ. വെങ്കിട്ടരമണി
ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രഹങ്ങളെ ആക്രമണങ്ങളിൽനിന്ന്
സംരക്ഷിക്കാൻ ബോഡിഗാർഡ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ തയ്യാ
റെടുക്കുന്ന രാജ്യം
- ഇന്ത്യ
കേരള രാജ്‌ഭവൻ വിശേഷങ്ങളുമായിറങ്ങുന്ന മാസിക
- രാജഹംസം
രാജ്യത്തെ ആദ്യ സ്വകാര്യ ഉപഗ്രഹാധിഷ്ഠിത ഗതിനിർണയസംവിധാനം (ജിപിഎസ്) നിർമിക്കുന്ന സ്റ്റാർട്ടപ്പ്
- വ്യോമിക് (ചെന്നൈ)
കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി നൽകുക. പ്രദേ
ശത്തെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയി
ച്ച് പ്രക്ഷോഭം നടന്നത്
- ലേ
ബുക്കർ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടംനേടിയ
ഇന്ത്യക്കാരി
- കിരൺ ദേശായി, നോവൽ: ദി ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി (രണ്ടാംതവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്)
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽനിന്ന് ഇന്ത്യ വിജയകര
മായി പരീക്ഷിച്ച മിസൈൽ
- അഗ്നി. ദൂരപരിധി 2000 കിലോമീറ്റർ. ഒഡിഷയിലെ ബാലസോറിൽ നിന്നായിരുന്നു പരീക്ഷണം
പഠനത്തോടൊപ്പം കുട്ടികളിൽ ജീവിതലക്ഷ്യം കൂടി രൂപപ്പെടുത്തുക യെന്ന ആശയവുമായി കോളേജുക ളിൽ സഹായസംഘങ്ങൾ ആരംഭിക്കുന്നത്
- കുടുംബശ്രീ
ആറുപതിറ്റാണ്ടത്തെ സേവനത്തിനുശേഷം ഇന്ത്യൻ വ്യോമസേനയിൽ
നിന്ന് 2025 സെപ്റ്റംബറിൽ വിടവാങ്ങിയ യുദ്ധവിമാനം
- മിഗ് 21
വിനോദസഞ്ചാരമേഖലകളിൽ വൃത്തിയുറപ്പാക്കാൻ ടൂറിസം വകുപ്പ് 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതി
- ക്ലീൻ ഡെസ്റ്റിനേഷൻ കാംപെയ്ൻ
ഇന്ത്യയിലെവിടെയാണ് വൻ തോതിൽ പ്രകൃതിവാതക നിക്ഷേപം
കണ്ടെത്തിയത്
- അന്തമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 17 കിലോമീറ്റർ അകലെ ശ്രീ വിജയപുരത്ത്
അരുണാചൽപ്രദേശിൽ നിർമാണം തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ഏത് നദിയിലാണ്?
- ബ്രഹ്മപുത്രയുടെ പോഷകനദിയായ ദിബാങ്ങിൽ
ലോക അത്ലറ്റിക്സിൽ അതിവേഗതാരങ്ങളായത:
- മെലിസ ജെഫേഴ്‌സൺ-വുഡൻ (അമേരിക്കവനിതാവിഭാഗം), ഒബ്ലിക് സെവിൽ (ജമൈക്ക പുരുഷവിഭാഗം)
ഓഫ്ലൈൻ ക്ലാസുകളും ഓൺലൈനായി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരുക്കുന്ന പഠനപോർട്ടൽ:
- കെ-ലെയ്‌വ്
പമ്പയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പസംഗമം നടന്നത്:
- പമ്പാ മണപ്പുറത്ത്
നവംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന അർജന്റീന ഫുട്ബോൾ ടീമിൻ്റെ മത്സരത്തിന് വേദിയാവുന്ന കേരളത്തിലെ സ്റ്റേഡിയം:
- ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം,കൊച്ചി
2026-ലെ ഓസ്റ്റർ ബഹുമതിക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി (അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗം):
- ഹോംബൗണ്ട് (സംവിധാനം: നീരജ് ഘേവാൻ)
യൂറോപ്പിന്റെ സംഗീതമത്സരമായ യൂറോവിഷന് ബദലായി, സോവിയറ്റ് കാലത്തെ ഏത് സംഗീതമത്സരമാണ് റഷ്യ പുനരാരംഭിച്ചത്?
- ഇന്റർവിഷൻ
സെപ്റ്റംബറിൽ പാകിസ്താനുമായി ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച രാജ്യം ഏത്?
- സൗദി അറേബ്യ
സംഗീതജ്ഞ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി ഈയിടെ പുറത്തിറങ്ങിയ 'ശിവം ശുഭം - ദി ബയോഗ്രഫി ഓഫ് എ കപ്പിൾ' എന്ന പുസ്തകത്തിൻ്റെ രചയിതാവ്:
- ബി.കെ. ഹരിനാരായണൻ
• ഐക്യരാഷ്ട്രസംഘടനയുടെ എക്കണോമിക്, സോഷ്യൽ, കൾച്ചറൽ റൈറ്റ്സ് (സിഇഎസ്‌സി ആർ) കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നയതന്ത്രജ്ഞ:
- പ്രീതി സരൺ
• ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോക തേക്ക് കോൺഫറൻസിന് വേദിയായ നഗരം ഏത്?
- കൊച്ചി
• ഏഷ്യാകപ്പ് വനിതാ ഹോക്കിയിൽ ജേതാക്കളായത്:
- ചൈന* (ഫൈനലിൽ ഇന്ത്യയെയാണ് തോൽപ്പിച്ചത്)
• എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ നടൻ:
- ഏവൻ കൂപ്പർ* (പരമ്പര: അഡോളസന്റ്)
• ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും ആയുർവേദ പരിചരണം ലഭ്യമാക്കുന്നതിനായി, സഹകരണ ആയുഷ് വകുപ്പുകളുടെയും നാഷണൽ ആയുഷ് മിഷൻ്റെയും സഹകരണത്തോടെ വനിതാഫെഡ് നടപ്പാക്കുന്ന പദ്ധതി:
- സൂതികാമിത്രം*
• ഈയിടെ സുപ്രിംകോടതി ക്ലീൻ ചിറ്റ് നൽകിയ ഗുജറാത്തിലെ ജാംനഗറിലുള്ള വനതാര വന്യജീവി പുനരധിവാസകേന്ദ്രം ആരുടെ ഉടമസ്ഥതയിലുള്ളതാണ്?
- റിലയൻസ് ഇൻഡസ്ട്രീസ്*
• പൊതുസ്ഥലത്തോ താമസസ്ഥലത്തോ കാണപ്പെടുന്ന വന്യമൃഗത്തെ അപകടകാരിയായി കണക്കാക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന വന്യജീവി സംരക്ഷണം (കേരള ഭേദഗതി) കരട് ബില്ല് മുൻപുണ്ടായിരുന്ന ഏത് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്?
- 1972-ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) നിയമം*

No comments:
Post a Comment