Wednesday, October 15, 2025

GK & CURRENT AFFAIRS-OCTOBER-WEEK-3

  

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനംഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-O-15


2025- ലെ സമാധാന നൊബേൽ പുരസ്കാരത്തിന് അർഹയായ വെനസ്വേല പ്രതിപക്ഷനേതാവും ജനാധിപത്യ പ്രവർത്തകയുമായ വ്യക്തി

  • മരിയ കൊറീന മചാഡോ
യുണൈറ്റഡ് നേഷൻസ് എജുക്കേഷണൽ, സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻറെ (യുനെസ്റ്റോ) പുതിയ ഡയറക്ടർ ജനറൽ
  • ഖാലിദ് എൽ-എനാനി(ഈജിപ്ത്)
ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവരെ രോഗികൾ എന്നതിനുപകരം മെഡിക്കൽ ഗുണഭോക്താക്കൾ എന്ന് അഭിസംബോധന ചെയ്യണമെന്ന് ഉത്തരവിറക്കിയ സംസ്ഥാനം
  • തമിഴ്‌നാട്

2025-ലെ രസതന്ത്ര നൊബേൽ പുരസ്കാരത്തിന് അർഹരായത്
  • സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം യാഗി. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുമായി ബന്ധപ്പെട്ട ഗവേഷണ ത്തിനാണ് പുരസ്കാരം.
സ്പെയ്‌സ് എക്സ് സ്ഥാപകനായ ഇലോൺ മസ്സ് അവതരിപ്പിച്ച
എഐ എൻസൈക്ലോപീഡിയ:
  • ഗ്രോക്‌പീഡിയ

ന്യൂഡൽഹിയിൽ നടന്ന 12-മത് ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം മെഡൽ നേടിയ രാജ്യം
  • ബ്രസീൽ (44). 22 മെഡലുകളുമായി 10-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്
2025-ലെ സാഹിത്യ നൊബേൽ പുരസ്ക്കാരത്തിന് അർഹനായ ഹം ഗേറിയൻ എഴുത്തുകാരൻ

ലാസ്റ്റോ ക്രാസ്നഹോർകയ്

  • ലോകത്തെ ഏറ്റവും ഉയരത്തിലുള്ള, വാഹനഗതാഗതയോഗ്യ മായ (മോട്ടറബിൾ) റോഡ് നിർമിച്ചതെവിടെ
  • ലഡാക്ക്. 5913 മീറ്ററാണ് ഉയരം
  • 2025 ഒക്ടോബർ 10-ന് ഇന്ത്യാ സന്ദർശനം തുടങ്ങിയ അഫ്‌ഗാനിസ്താൻ വിദേശകാര്യമന്ത്രി -
  • അമീർഖാൻ മുത്താഖി
  • നൂതനാശയങ്ങളും സാമ്പത്തികവളർച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് 2025-ലെ സമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം നേടിയവർ
  • ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ്
  • വിദേശത്ത് നിർമിക്കുന്ന എല്ലാ ചലച്ചിത്രങ്ങൾക്കും 100 ശതമാനം തീരുവ ചുമത്തിയ രാജ്യം -അമേരിക്ക
  • ഈയിടെ നൂറാം വയസ്സിലേക്ക് കടന്നത് ആരുടെ ആത്മകഥയാണ് -മഹാത്മാഗാന്ധി (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ)1925 നവംബറിലാണ് നവജീവനിൽ ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചു തുടങ്ങിയത്
  • ധനബിൽ പാസാകാഞ്ഞതിനെത്തുടർന്ന് സർക്കാർ പ്രവർത്തനങ്ങൾ അടച്ചുപൂട്ടൽ നേരിട്ട രാജ്യം
  • -അമേരിക്ക

    • സനേതകായിച്ചി ഭരണകക്ഷിയായ ഡെമക്രാറ്റിക് പാർ ട്ടിയുടെ നേതാവായി തകായിച്ചിയെ തിരഞ്ഞെടുത്തതോടെ യാണ് ഇത്
  • ഇന്ത്യൻ ഓയിൽ ഡയറക്ടറായി ചുമതലയേറ്റത് -സൗമിത്ര പി. ശ്രീവാസ്തവ

  • 2026 ഫിഫ ലോകകപ്പിനുള്ള പന്തിന് നൽകിയ പേര് -ട്രയോണ്ട

  • ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷസ്ഥാനമായ കാൻറർബെറി ആർച്ച് ബിഷപ്പ് പദവിയിലെത്തിയ ആദ്യ വനിത -സാറ മുല്ലള്ളി

  • ഈയിടെ പൊട്ടിത്തെറിച്ച ഇന്ത്യയിലെ ഏക ചെളി അഗ്നിപർവതം (മഡ് വോൾക്കാനോ ) എവിടെയാണ്

  • -അന്തമാൻ നിക്കോബാർ ദ്വീപിലെ ബരാതാങ്ങിൽ

  • ജപ്പാനിൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ആദ്യ വനിത



No comments:

Post a Comment