USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.O4
1. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
2. എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച
സഹനടനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം?
3. കേരള സംസ്ഥാന വയോജന കമ്മിഷന്റെ പ്രഥമ ചെയർമാൻ?
4. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ പൊലീസ്
സ്റ്റേഷൻ?
5. 'വെതർ വുമൺ ഓഫ് ഇന്ത്യ' എന്നറിയപ്പെട്ട മലയാളി ഗവേഷക?
6. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർ
ത്തി രാജ്യത്തോട് സംസാരിക്കുന്നത് മുഗൾ ചക്രവർത്തി ഷാജഹാൻ
പണികഴിപ്പിച്ച ഈ ചരിത്രസ്മാരകത്തിൽ വച്ചാണ്. സ്മാരകം ഏത്?
7. കേരളത്തിലെ ഏതു ജില്ലയിലാണ് ജവാഹർലാൽ നെഹ്റു ട്രോപ്പി
ക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നത്?
8. ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം ഏതു പേരിൽ
അറിയപ്പെടുന്നു?
9. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ നഗരം?
10, 'കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുക്കുക' എന്ന ശൈലിയുടെ
പൊരുളെന്ത്?
11. 1954-ൽ ഇന്ത്യയും ചൈനയും ചേർന്നുള്ള പഞ്ചശീലതത്വങ്ങൾക്ക്
രൂപം നൽകിയ നേതാക്കൾ?
12. ദക്ഷിണ കൊറിയയുടെ തലസ്ഥാനം?
13. 2025 ഓഗസ്റ്റിൽ അന്തരിച്ച, ലോകത്തെ ഏറ്റവും മികച്ച ന്യായാധിപൻ എന്ന വിശേഷണത്തിന് അർഹനായ യു.എസ് ജഡ്ജി?
14. ശ്രീനാരായണഗുരുവിൻ്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന വാചകം പരിഷ്കരിച്ച് 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പ്രഖ്യാപിച്ച ശ്രീനാരായണഗുരു ശിഷ്യൻ ആര്?
15. അളകനന്ദ, ഭാഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് ഒരു
മിച്ചതിനുശേഷം ഏതു പേരിൽ അറിയപ്പെടുന്നു?
16. മുത്തുസ്വാമി ദീക്ഷിതർ ഏതു നിലയിലാണ് പ്രശസ്തി നേടിയത്?
17. എന്നാണ് രാജ്യാന്തര വിവർത്തനദിനം?
18. “എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും/ മണ്ടിമണ്ടിക്കരേറുന്നു മോഹവും". ഇത് ആരുടെ വരികളാണ്?
19. ഏതു മനുഷ്യാവകാശ പ്രവർത്തകയുടെ ഓർമക്കുറിപ്പുകളാണ്
'ഞാൻ ഞാൻതന്നെ'?
20. കേരളത്തിൽ വ്യാപകമായി കാണുന്ന ഈ പക്ഷിയുടെ പേര്
എന്താണ്
ANSWERS
1. കേരളം
3. അഡ്വ.കെ സോമപ്രസാദ്
4. അർത്തുങ്കൽ
5. അന്ന മാണി
6. ஷெகெர
7. തിരുവനന്തപുരം
8. പ്രകാശവർഷം
9. കോട്ടയം
10. വേണ്ടത്ര ചിന്തിക്കാതെ ചാടിക്കയറി പ്രവർത്തിക്കുക
11. ജവാഹർലാൽ നെഹ്റു.
ചൗ എൻലായ്
12, സോള്
14. സഹോദരൻ അയ്യപ്പൻ
15. ഗംഗ
16. കർണാടക സംഗീതജ്ഞൻ
17. സെപ്റ്റംബർ 30
18. പൂന്താനം നമ്പൂതിരി
19. സുനിത കൃഷ്ണൻ
20. ചിന്നക്കുട്ടുറുവൻ (White-cheeked Barbet)

