പത്താം ക്ലാസ്സ് ബയോളജിയിലെ സംവേദനങ്ങൾക്ക് പിന്നിൽ-എന്ന മൂന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ 50 ചോദ്യങ്ങളും ഉത്തരങ്ങളും
1. ജീവികളുടെ ശരീരത്തിൽ പ്രതികരണങ്ങൾ രൂപപ്പെടുന്നത് എങ്ങനെ?
- ജൈവരാസപ്രക്രിയകളുടെ ഫലമായി
2. ജീവികളിൽ പ്രതികരണങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
- ഉദ്ദീപനങ്ങൾ (Stimuli)
3.ഉദ്ദീപനങ്ങളുടെ രണ്ട് വകഭേദങ്ങൾ ഏതെല്ലാം?
- ബാഹ്യ ഉദ്ദീപനം, ആന്തരിക ഉദ്ദീപനം
4.വിവിധതരം ഉദ്ദീപനങ്ങളെ ശരീരം തിരിച്ചറിയുന്നത് സവിശേഷ കോശങ്ങളോ നാഡികളുടെ അഗ്രഭാഗങ്ങളോ വഴിയാണ്. ഇവ എങ്ങനെ അറിയപ്പെടുന്നു?
- ഗ്രാഹികൾ (Sensory receptors)
5. ബാഹ്യ-ആന്തരിക ഉദ്ദീപനങ്ങൾക്കനുസരിച്ച് ഗ്രാഹികളിൽ ഉണ്ടാകുന്ന വൈദ്യുത സന്ദേശങ്ങളേവ?
- റിസപ്റ്റർ പൊട്ടൻഷ്യൽ
6.ഉയർന്ന അളവിലെ റിസപ്റ്റർ പൊട്ടൻഷ്യൽ ബന്ധപ്പെട്ട ന്യൂറോണുകളിൽ രൂപപ്പെടുത്തുന്നതെന്ത്?
- ആക്ഷൻ പൊട്ടൻഷ്യൽ
7. ന്യൂറോണുകളിലൂടെ നാഡിയ ആവേഗങ്ങളായി സഞ്ചരിക്കുന്നതെന്ത്?
- ആക്ഷൻ പൊട്ടൻഷ്യൽ
8. ഗ്രാഹികളിലൂടെ തിരിച്ചറിയാവുന്ന സംവേദനങ്ങളുടെ രണ്ട് വകഭേദങ്ങൾ ഏതെല്ലാം?
- പൊതുസംവേദനങ്ങളും പ്രത്യേക സംവേദനങ്ങളും
9. ത്വക്ക്, പേശികൾ, സന്ധികൾ, ആന്തരികാവയവങ്ങൾ. രക്തക്കുഴലുകൾ എന്നിവയിലെ ഗ്രാഹികൾ തിരിച്ചറിയുന്ന പൊതുസംവേദനങ്ങളേവ?
- സ്പർശം, വേദന, ചൂട്, മർദം
10.ചില അവയവങ്ങളിൽ മാത്രം കേന്ദ്രികരിച്ചിരിക്കുന്ന ഗ്രാഹികൾ തിരിച്ചറിയുന്ന പ്രത്യേക സംവേദനങ്ങളേവ?
- കാഴ്ച, കേൾവി, രുചി, ഗന്ധം
11. ബാഹ്യലോകത്തെപ്പറ്റി ധാരണ നൽകുന്ന പ്രധാനപ്പെട്ട ഇന്ദ്രിയമേത്?
- കണ്ണ്
12.കൺപോളകൾ ഉൾപ്പെടെയുള്ള കണ്ണിന്റെ മുൻഭാഗത്തെ പൊതിഞ്ഞുകാണുന്ന സ്തരമേത്?
- നേത്രാവരണം
13.നേത്രാവരണം പൊതിഞ്ഞുകാണാത്ത നേത്രഭാഗമേത്?
- കോർണിയ
14. കണ്ണിനെ സംരക്ഷിക്കുക, ഈർപ്പമുള്ളതും വഴുവഴുപ്പുള്ളതുമാക്കുക, പൊടിയും രോഗാണുക്കളും മറ്റ് വസ്തുക്കളും കണ്ണിലേക്ക് കടക്കുന്നത് തടയുക എന്നിവ എന്തിന്റെ ധർമങ്ങളാണ്?
- നേത്രാവരണം (Conjunctiva)
15. കൺപോളകൾക്കുള്ളിൽ മുകളിലായി കാണപ്പെടുന്നതും കണ്ണുനീർ ഉത്പാദിപ്പിക്കുന്നതുമായ ഗ്രന്ഥിയേത്?
- കണ്ണുനീർ ഗ്രന്ഥി (Lacrimal gland)
16.കണ്ണുനീരിൽ അടങ്ങിയിട്ടുള്ള അണുബാധകളിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന എൻസൈമേത്?
- ലൈസോസൈം
17.റെറ്റിനയിൽനിന്ന് നേത്രനാഡി ആരംഭിക്കുന്നയിടത്ത് പ്രകാശഗ്രാഹി കോശങ്ങളില്ലാത്തതിനാൽ കാഴ്ചയില്ലാത്ത ഈ ഭാഗം ഏതുപേരിൽ അറിയപ്പെടുന്നു?
- അന്ധബിന്ദു
18.കോൺകോശങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന റെറ്റിനയുടെ മധ്യഭാഗം ഏത്?
- പീതബിന്ദു (Macula)
19.കണ്ണിൽ കോർണിയയ്ക്കും ലെൻസിനും ഇടയ്ക്കുള്ള അറയേത്?
- അക്വസ് അറ
20.അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ജലസദൃശമായ ദ്രവമേത്?
- അക്വസ് ദ്രവം
21.ടിഷ്യൂ ദ്രവം പോലെ രക്തത്തിൽനിന്ന് ഊറിയിറങ്ങുകയും തിരിച്ച് രക്തത്തിലേക്കുതന്നെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നതെന്ത്?
- അക്വസ് ദ്രവം
22. ലെൻസിനും കോർണിയക്കും പോഷകവും ഓക്സിജനും ലഭിക്കുന്നത് എന്തിൽനിന്നാണ്?
- അക്വസ് ദ്രവത്തിൽനിന്ന്
23. കണ്ണിലെ ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള അറയേത്?
- വിട്രിയസ് അറ
24.വിട്രിയസ് അറയിലുള്ള ജെല്ലിപോലുള്ള സുതാര്യമായ ഏത് ദ്രവമാണ് നേത്രഗോളത്തിന്റെ ആകൃതി നിലനിർത്തുന്നത്?
- വിട്രിയസ് ദ്രവം
25. കോർണിയക്കു പിന്നിൽ കാണപ്പെടുന്ന ഭാഗമായ ഐറിസിൻ്റെ മധ്യഭാഗത്തെ സുഷിരം ഏതുപേരിൽ അറിയപ്പെടുന്നു?
- പ്യൂപ്പിൾ
26. പ്യൂപ്പിളിന്റെ സാധാരണ വലുപ്പമെന്ത്?
- 2 മുതൽ 3 വരെ മില്ലി മീറ്റർ
27. പ്യൂപ്പിളിന്റെ വലുപ്പം കൂടുന്നതിലൂടെ സാധാരണയിലും എത്രമടങ്ങ് അധികം പ്രകാശത്തെ റെറ്റിനയിൽ പതിപ്പിക്കാനാവും?
- പതിനാറു മടങ്ങ്
28. പ്യൂപ്പിളിൻറെ വലുപ്പം നിയന്ത്രിക്കുന്ന ഐറിസിലെ പേശികളേവ?
- റേഡിയൽ പേശികളും വലയപേശികളും
29. പ്യൂപ്പിളിന്റെ വലുപ്പം നിയന്ത്രിക്കേണ്ടിവരുന്ന സാഹചര്യങ്ങളേവ?
- മങ്ങിയ വെളിച്ചത്തിൽ വ്യക്തമായി കാണാനും തീവ്രപ്രകാശത്തിൽ റെറ്റിനയ് കേടുപാട് വരാതിരിക്കാനും
30. തീവ്രപ്രകാശത്തിൽ സങ്കോചിക്കുന്ന ഐറിസിലെ പേശികളേവ?
- വലയപേശികൾ
31. മങ്ങിയ പ്രകാശത്തിൽ സങ്കോചിക്കുന്ന ഐറിസിലെ പേശികളേവ?
- റേഡിയൽ പേശികൾ
32. കണ്ണിലെ ലെൻസിൻ്റെ പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങളേവ?
- കാപ്സ്യൂൾ, ലെൻസ് നാരുകൾ, എപ്പിത്തീലിയം
| 33. ലെൻസിലെ ഇലാസ്തികസ്വഭാവമുള്ള ഉറ ഏത്? | |
| |
| 34. ലെൻസ് നാരുകൾക്കും ക്യാപ്സൂളിനും ഇടയിൽ മുൻഭാഗത്ത് മാത്രം കാണപ്പെടുന്നതെന്ത്? | |
| |
| 35.ലെൻസിന്റെ മുഖ്യ നിർമാണഘടകമായ പ്രോട്ടിൻ ഏത്? | |
| |
| 36. ലെൻസ് നാരുകളെ ആജീവനാന്തം നിർമിച്ചുകൊണ്ടിരിക്കുന്നത് എന്ത്? | |
| |
| 37. അടുത്തും അകലെയുമുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ കൃത്യമായി പതിപ്പിക്കുന്ന കണ്ണിൻ്റെ കഴിവിനെ എങ്ങനെ വിളിക്കുന്നു? | |
| |
| 38.പവർ ഓഫ് അക്കോമൊഡേഷൻ സാധ്യമാക്കുന്നത് എങ്ങനെ? | |
| |
|
| 39. റോഡ് കോശങ്ങൾ കോൺ കോശങ്ങൾ എന്നിവയുടെ ആകൃതിയെന്ത്? |
| |
| 40. റോഡ് കോശങ്ങളിൽ കാണപ്പെടുന്ന വർണകമേത്? | |
| |
| 41. കോൺ കോശങ്ങളിലെ വർണകം ഏത്? | |
| |
| 42.റോഡോപ്സിൻ, ഫോട്ടോപ്സിൻ വർണകങ്ങൾ ഉണ്ടാകുന്നതെങ്ങനെ? | |
| |
| 43. പ്രകാശഗ്രാഹികളിലെ പ്രാഥമിക ന്യൂറോ ട്രാൻസ്മിറ്ററായി പ്രവർത്തിക്കുന്നതെന്ത്? | |
| |
| 44. പ്രകാശം. ഇരുട്ട് എന്നിവയെപ്പറ്റി ബോധമുണ്ടാക്കുന്നതെന്ത്? | |
| |
|
| 45. പ്രകാശത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്ന ആവേഗങ്ങളെ രൂപപ്പെടുത്തുന്ന ൽ എന്ത്? |
|
കണ്ണിലെ പാളികൾ
- കണ്ണിന് ഉറപ്പും സംരക്ഷണവും നൽകുന്ന ബാഹ്യപാളിയാണ് ദൃഢപടലം. കണ്ണിന്റെ സുതാര്യമായ മുൻഭാഗമായ കോർണിയയാണ് പ്രകാശത്തെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്നത്. ദൃഢപടലത്തിൻ്റെ അനുബന്ധ ഭാഗമാണ് കോർണിയ.
- കണ്ണിലെ ആന്തരപാളിയായ ദൃഷ്ടിപടലത്തിന് പോഷകവും ഓക്സിജനും നൽകുന്നതോടൊപ്പം ഊഷ്ടാവും ക്രമീകരിക്കുന്ന മധ്യപാളിയാണ് രക്തപടലം. ഇതിന്റെ അനുബന്ധ ഭാഗമായ സീലിയറി പേശികൾ ലെൻസിൻ്റെ വക്രത വ്യത്യാസപ്പെടുത്തുന്നു.
- പ്രകാശ തീവ്രതയ്ക്കനുസരിച്ച് പ്യൂപ്പിളിൻ്റെ വലുപ്പം ക്രമീകരിക്കുന്നത് ഐറിസിലെ രണ്ടുതരം പേശികളാണ്. പ്രകാശത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതും ഐറിസാണ്.
- ഐറിസിന് നിറം നൽകുന്നത് മെലാനിൻ എന്ന വർണവസ്തുവാണ്. അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നതും മെലാനിനാണ്.
- പ്രകാശഗ്രാഹീ കോശങ്ങളെ വഹിക്കുന്നതും പ്രതിബിംബങ്ങളെ രൂപപ്പെടുത്തുന്നതുമായ ആന്തരപാളിയാണ് റെറ്റിന അഥവാ ദൃഷ്ടിപടലം. വസ്തുവിൻ്റെ ചെറുതും യഥാർഥവും തലകീഴായതുമായ പ്രതിബിംബത്തെ റെറ്റിനയിൽ രൂപപ്പെടുത്തുന്നത് കോൺവെക്സ് ലെൻസാണ്.
- റെറ്റിനയുടെ അനുബന്ധഭാഗമായ പ്രകാശഗ്രാഹികളുടെ പാളിയിൽ പ്രകാശഗ്രാഹി കോശങ്ങളായ റോഡ്, കോൺ എന്നിവ അടങ്ങിയിരിക്കുന്നു.
- റോഡ് കോശങ്ങൾ വസ്തുക്കളെ ഇരുണ്ട വെളിച്ചത്തിലും കറുപ്പിലും വെളുപ്പിലും തിരിച്ചറിയുന്നു. കോൺ കോശങ്ങൾ തീവ്രപ്രകാശത്തിലെ കാഴ്ചയും വർണക്കാഴ്ചയും നൽകുന്നു.
- പ്രകാശഗ്രാഹികളിൽനിന്ന് ഗാംഗ്ലിയോൺ കോശങ്ങളിലേക്ക് സന്ദേശങ്ങൾ കൈമാറുന്നത് ബൈപോളാർ കോശപാളിയാണ്. നേത്രനാഡിയിലേക്ക് ബൈപോളാർ കോശപാളിയിൽനിന്ന് സന്ദേശങ്ങൾ കൈമാറുന്നത് ഗാംഗ്ലിയോൺ കോശപാളി.
- ബൈപോളാർ കോശപാളിയിലെ രണ്ടിനം കോശങ്ങളാണ്-ഓൺ ബൈപോളാർ കോശങ്ങൾ, ഓഫ് ബൈപോളാർ കോശങ്ങൾ എന്നിവ.
വർണക്കാഴ്ച
- റെറ്റിനയിൽ പ്രാഥമികവർണങ്ങളെ തിരിച്ചറിയാനായി മൂന്നുതരം കോൺകോശങ്ങളുണ്ട്.
- എസ്-കോണുകൾ ഹ്രസ്വതരംഗദൈർഘ്യത്തിലും (നീലവെളിച്ചം) എം-കോണുകൾ
- ഇടത്തരം തരംഗദൈർഘ്യത്തിനും (പച്ചവെളിച്ചം) എൽ-കോണുകൾ ദീർഘതരംഗദൈർഘ്യത്തിലും (ചുവന്ന വെളിച്ചം) മികച്ച സംവേദനത്വം കാണിക്കുന്നു.
- പ്രകാശത്തിന്റെ തീവ്രത, തരംഗദൈർഘ്യം എന്നിവയെ ആശ്രയിച്ച് വർണപ്രകാശം പതിക്കുമ്പോൾ മൂന്നിനം കോൺ കോശങ്ങളും പല അനുപാതത്തിൽ ഉദ്ദീപിക്കപ്പെടുന്നതിനാലാണ് വർണക്കാഴ്ച സാധ്യമാകുന്നത്.
- ചുവപ്പ്, പച്ച കോണുകൾ ഒരുമിച്ച് ഉദ്ദീപിപ്പിക്കപ്പെടുമ്പോൾ മഞ്ഞനിറത്തെപ്പറ്റി ധാരണ ലഭിക്കുന്നു. മൂന്നുതരം കോൺ കോശങ്ങളുടെയും ഉത്തേജനം വെളുത്ത പ്രകാശത്തെ അനുഭവവേദ്യമാക്കുന്നു.
- പച്ച, ചുവപ്പ് എന്നിവയ്ക്ക് സംവേദനത്വമുള്ള കോൺ കോശങ്ങളിലെ വർണകത്തിന്റെ ഉത്പാദനത്തിന് കാരണമായ ജീൻ X ക്രോമസോമിലാണ് കാണപ്പെടുന്നത്.
- നീല വർണകത്തിൻ്റെ ഉത്പാദനത്തിനു കാരണമായ ജീൻ ക്രോമസോം ഏഴിലും കാണപ്പെടുന്നു.
- വർണാന്ധത ഒരു പാമ്പര്യരോഗമാണ്. പുരുഷൻമാരെയാണ് വർണാന്ധത കൂടുതലായി ബാധിക്കുന്നത്.
- വിഷ്വൽ കോർട്ടക്സ്
ഓരോ കണ്ണും വ്യത്യസ്ത കോണുകളിൽനി ന്ന് പ്രകാശത്തെ സ്വീകരിക്കുന്നതിനാൽ റെറ്റിനയിൽ അല്പം വ്യത്യസ്തമായ രണ്ട് പ്രതിബിംബങ്ങൾ ഉണ്ടാകും. മസ്തിഷ്കത്തിൽ എത്തിച്ചേരുന്ന ഈ ചിത്രങ്ങളെ താരതമ്യം ചെയ്ത് ഒന്നിനോടൊന്ന് ലയിപ്പിക്കുന്ന പ്രക്രിയ ഏത്?
ബൈനോക്കുലർ ഫ്യൂഷൻ
ബൈനോക്കുലർ ഫ്യൂഷനിലൂടെ ഏത് തരത്തിലുള്ള കാഴ്ചയാണ് ലഭിക്കുന്നത്? 3-ഡി കാഴ്ച
ഹ്രസ്വദൃഷ്ടി എന്ന നേത്രവൈകല്യത്തിന് കാരണമെന്ത്? ദൈർഘ്യമുള്ള നേത്രഗോളം
ഹ്രസ്വദൃഷ്ടി പരിഹരിക്കാനുള്ള മാർഗം: കോൺകേവ് ലെൻസ് ഉള്ള കണ്ണട
ദീർഘദൃഷ്ടി എന്ന നേത്രവൈകല്യത്തിന് കാരണമെന്ത്? ദൈർഘ്യം കുറഞ്ഞ നേത്രഗോളം
ദീർഘദൃഷ്ടി പരിഹരിക്കാനുള്ള മാർഗമെന്ത്? കോൺവെക്സ് ലെൻസുള്ള കണ്ണട
കണ്ണിന്റെ റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാത്തതിനാൽ ഉണ്ടാകുന്ന കാഴ്ചവൈകല്യമേത്? അസ്റ്റിഗ്മാറ്റിസം
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാനുള്ള സംവിധാനമേത്? സിലിൻഡ്രിക്കൽ ലെൻസ് ഉപയോഗം
നേത്രലെൻസ് അതാര്യമാകുന്ന നേത്രവൈകല്യമേത്? തിമിരം
കണ്ണിലെ അക്വസ് ദ്രവത്തിൻ്റെ പുനരാഗിരണം തടസ്സപ്പെടുകയും മർദം കൂടി നേത്രനാഡി തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയേത്? ഗ്ലോക്കോമ
നേത്രാവരണത്തിലുണ്ടാകുന്ന അണുബാധ എങ്ങനെ അറിയപ്പെടുന്നു? ചെങ്കണ്ണ്
പ്രമേഹം നിയന്ത്രണവിധേയമല്ലാത്ത അവസ്ഥയിൽ കാഴ്ചവൈകല്യമുണ്ടാകുന്നത് എങ്ങനെ അറിയപ്പെടുന്നു? ഡയബറ്റിക് റെറ്റിനോപ്പതി
ഏത് വിറ്റമിന്റെ അഭാവംമൂലമാണ് നിശാന്ധത എന്ന അവസ്ഥയുണ്ടാകുന്നത്? വിറ്റമിൻ എ
വിറ്റമിൻ എയുടെ ദീർഘകാലത്തെ അഭാവംമൂലം കോർണിയ അതാര്യമാകുന്ന അവസ്ഥയേത്? സീറോഫ്താൽമിയ
ലോക കാഴ്ച ദിനമായി എല്ലാവർഷവും ആചരിക്കുന്ന ദിവസമേത്? ഒക്ടോബർമാസത്തിലെ രണ്ടാമത്തെ വ്യാഴം
2024-ലെ ലോക കാഴ്ചദിന സന്ദേശം എന്തായിരുന്നു? കുട്ടികളേ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ
നേത്രദാനത്തിന്റെറെ ഭാഗമായി ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കുന്നത് കണ്ണിൻ്റെ ഏത് ഭാഗമാണ്? കോർണിയ

