USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.N1
1. ഈ വർഷത്തെ (67-മത്) രമൺ മഗ്‌സസെ പുരസ്കാരം ലഭിച്ചതിൽ ആദ്യമായി ഒരു ഇന്ത്യൻ സന്നദ്ധ സംഘടനയും ഉൾപ്പെട്ടിട്ടുണ്ട്. ഏതാണത്?
2. 10,000 അടിക്ക് മുകളിലുള്ള, ലോകത്തിലെ ഏറ്റവും നീളം കൂടിയ
ഹൈവേ ടണൽ ഇന്ത്യയിലാണ്. ഏതാണ്?
3. 'പോസ്റ്റ്മോർട്ടം ടേബിൾ' എന്ന കൃതി എഴുതിയ വനിതാ ഫോറൻ
സിക് സർജൻ ആരാണ്?
4. 2024-ൽ നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ പാക്കിസ്‌ഥാനെതിരെ
ഗോളുകൾ നേടിയതോടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ
50 ഗോളുകൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിത?
5. ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണകേന്ദ്രം നിലവിൽ
വന്നത് ഏതു സംസ്‌ഥാനത്താണ്?
6. യുഎൻ ദിനം (ഐക്യരാഷ്ട്രദിനം) എന്നാണ്?
7. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരതസർക്കാർ നൽ
കുന്ന ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ ആദ്യ മലയാളി?
8. 2035-ൽ പ്രവർത്തനക്ഷമം ആകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ
ബഹിരാകാശനിലയത്തിന്റെ പേരെന്ത്?
9. ഇന്ത്യയിലെ ആദ്യത്തെ ആന്റി ഡ്രോൺ തുറമുഖം ഏതാണ്?
10. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കോടതി നിലവിൽ വന്ന
സംസ്ഥാനം?
11. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് ഇന്ത്യ യുടെ പ്രധാനമന്ത്രിയായി മാറിയ ആദ്യവ്യക്തി ആരാണ്?
12. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാര് ?
13. വൃക്കകളെക്കുറിച്ചുള്ള പഠനശാഖ യുടെ പേരെന്ത്?
14. ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോപൈലറ്റ് ആരാണ്?
15. യൂറോപ്പിലെ പ്രശസ്‌ത സംഗീത മത്സരമായ യൂറോവിഷന് ബദലായി
റഷ്യ സംഘടിപ്പിച്ച സംഗീതമത്സരത്തിന്റെ പേര്?
16. ഏതിനം മരങ്ങൾ സംരക്ഷിച്ചതിന്റെ പേരിലാണ് കല്ലേൻ പൊക്കുടൻ
പ്രശസ്തനായത്?
17. ഇന്ത്യയുടെ പതിനേഴാമത് ഉപരാഷ്ട്രപതിയായ സി.പി. രാധാ
കൃഷ്‌ണന്റെ സ്വദേശം എവിടെ?
18. കേരളത്തിൽ, അടിയന്തര സഹായം ആവശ്യമുള്ളപ്പോൾ
വിളിക്കേണ്ട മൂന്നക്കനമ്പറുകൾ ഏതെല്ലാമാണ്?
19. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ജടായു നേച്ചർ പാർക്ക്
ഏതു ജില്ലയിലാണ്?
20. ഇന്ത്യയിൽ ചരക്കുസേവന നികുതി (GST) നിലവിൽ വന്ന വർഷം?

No comments:
Post a Comment