
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.N-8
1. 2024ലെ 'ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ' ആയി ബിബിസി തെരഞ്ഞെടുത്ത മനുഭാക്കറുടെ കായികയിനമേത്?
2. പ്രശസ്ത സേർച്ച് എഞ്ചിനായ ഗൂഗിൾ സ്‌ഥാപിതമായ വർഷം?
3. മനുഷ്യശരീരത്തോട് സാമ്യമുള്ള രീതിയിൽ നിർമിച്ച റോബട്ടുകൾ
ഏതു പേരിൽ അറിയപ്പെടുന്നു?
4. വംശനാശഭീഷണി നേരിടുന്ന ഹർഗില പക്ഷിയുടെ (Hargila-Greater Adjutant) സംരക്ഷണത്തിന്റെ പേരിൽ 'ടൈം മാഗസിൻ ഓഫ് ദി ഇയർ 2025' പട്ടികയിൽ ഇടം നേടിയ അസം സ്വദേശി?
5. ഒളിംപസ് മോൺസ് (Olympus Mons) അഗ്നിപർവതം എവിടെയാണ്?
6. ലോക നഗരദിനം എന്നാണ്?
7. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിലെ ജില്ലയേത്?
8. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്തതുമായ റെയിൽവേ സ്‌റ്റേഷൻ ഏതാണ്?
9. ചാർലി ചാപ്ലിനും മഹാത്മാഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച്‌ച നടത്തിയത് എവിടെവച്ചാണ്?
10. 'സാരേ ജഹാം സെ അച്‌ഛാ' എന്ന ദേശഭക്തിഗാനം രചിച്ച കവി?
11. താഴെപ്പറയുന്ന കൃതികളുടെ കർത്താക്കൾ ആരെല്ലാം?
ക്രമപ്പെടുത്തി എഴുതുക.
- ഫാത്തിമത്തുരുത്ത് - ആർ.രാജശ്രീ
- എം.ടി.വാസുദേവൻ നായർ -രാമചന്ദ്ര ഗുഹ
- പ്രകൃതിസംവാദം - കുരീപ്പുഴ
- ശ്രീകുമാർ ആത്രേയകം - ഡോ. കെ.ശ്രീകുമാർ
12. വായുവിൽ തുറന്നിരുന്നാൽ ചെമ്പിന്റെ (Copper) പ്രതലത്തിൽ
ഉണ്ടാകുന്ന പച്ചനിറത്തിലുള്ള ആവരണം?
13. 'ഇടവഴിയിലൂടെ കരിവടിയോടി എന്ന കടങ്കഥയുടെ ഉത്തരമെന്ത്?
14. 600 വർഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യയിൽ പൊട്ടിത്തെറിച്ച
അഗ്നിപർവതം ഏതാണ്?
15. ഏറ്റവും കൂടുതൽ സിനിമകളിൽ ജോഡികളായി അഭിനയിച്ചതിന്
ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുള്ള ഇന്ത്യൻ സിനിമാതാരങ്ങൾ?
16. പ്രകാശത്തെക്കുറിച്ചുള്ള പഠന ശാഖയുടെ പേരെന്ത്?
17. ശുദ്ധജലത്തിന്റെ പിഎച്ച് മൂല്യം (pH) ഏഴ് എന്നു പറയാറുണ്ടല്ലോ.
PHന്റെ പൂർണരൂപം എന്താണ്?
18. കേരളത്തിൽ കാടുകളിലും കാവുകളിലും കാണപ്പെടുന്ന ഒരു
പൂമ്പാറ്റയുടെ ഇംഗ്ലിഷ് പേരാണ് 'Common Spotted Flat'. ഇതിന്റെ മലയാളം പേരെന്ത്?
19. 19. കൂനൻകുരിശ് പ്രതിജ്‌ഞ നടന്ന വർഷം?
20. ആരുടെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്രദിനമായി ഇന്ത്യ
യിൽ ആഘോഷിക്കുന്നത്?
ANSWERS
1. ഷൂട്ടിങ്
2, 1998
3. ഹ്യൂമനോയ്ഡ് റോബട്
4. പൂർണിമ ദേവി ബർമൻ
5. ചൊവ്വയിൽ (Mars)
6. ഒക്ടോബർ 31
7. കൊടഗു (Kodagu)
8. ടാങ്‌ഗുല റെയിൽവേ സ്‌റ്റേഷൻ (ടിബറ്റ്. ചൈന)
9. കാനിങ് ടൗൺ, ലണ്ടൻ (1931 സെപ്റ്റംബർ 22)
10. മുഹമ്മദ് ഇഖ്ബാൽ
11. ഫാത്തിമത്തുരുത്ത്- കുരീപ്പുഴ ശ്രീകുമാർ
'എം.ടി.വാസുദേവൻ നായർ -
ഡോ. കെ.ശ്രീകുമാർ
പ്രകൃതിസംവാദം - രാമചന്ദ്ര ഗുഹ
ആത്രേയകം - ആർ.രാജശ്രീ
12. ക്ലാവ് (ബേസിക് കോപ്പർ കാർബണേറ്റ്)
13. പാന്
14. ക്രാഷെനിന്നിക്കോവ്
15. പ്രേംനസീർ -ഷീല (130 ചിത്രങ്ങൾ)
16. ഒപ്റ്റിക്സ് (Optics)
17. പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
18. പുള്ളിപ്പരപ്പൻ
19. 1653
20. ശ്രീനിവാസ രാമാനുജൻ (ഡിസംബർ 22)
No comments:
Post a Comment