USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-6
1. ഡിഎൻഎ തന്മാത്രയുടെ ഇരട്ട പ്പിരിയൻ ഗോവണി ഘടന (Double Helix Model) ഫ്രാൻസിസ് കിർക്കി നൊപ്പം കണ്ടെത്തിയ ശാസ്ത്ര ജ്ഞൻ ഈയിടെ അന്തരിച്ചു. ആരാണിത്?
2. മികച്ച ഗായകനുള്ള 2025 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതാർക്കാണ്?
3. ന്യൂയോർക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ? (ചിത്രം- 2)
4. രാമായണകഥയെ ആസ്പദമാക്കി നിർമിച്ച ലോകത്തെ ആദ്യത്തെ വാക്സ് മ്യൂസിയം എവിടെയാണ്?
5. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി തിരഞ്ഞെ ടുക്കപ്പെട്ട മുൻ ചീഫ് സെക്രട്ടറി?
6. കേരള ചലച്ചിത്ര അക്കാദമി ചെയർ മാനായി നിയമിതനായ ഓസ്കർ പുരസ്കാര ജേതാവ് ആരാണ്?
7. 2025-ലെ വിജ്ഞാൻ രത്ന പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചതാർക്കാണ്?
8. 2025-ൽ നൈറ്റ്ഹുഡ് (Knighthood) പദവി ലഭിച്ച ഇംഗ്ലണ്ടുകാരനായ ഫുട്ബോൾ ഇതിഹാസം ആരാണ്?
9. വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?
കേരളത്തിലെ രാജ്യാന്തര ട്രാൻ സ്ഷിപ്മെന്റ് തുറമുഖങ്ങൾ ഏതൊക്കെയാണ്?
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ശാസ്ത്രജ്ഞൻ?
12, അമേരിക്കക്കാരനായ വില്യം സിഡ്നി പോർട്ടറുടെ തൂലികാനാമം എന്താണ്?
- 'വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പ്പ / വായു വിമാനത്തിലേറി യാലും! ഇതാരുടെ വരികളാണ്?
14. നമ്മുടെ വയലുകളിലും മറ്റും കാണുന്ന കൊക്കിനത്തിൽപ്പെട്ട ഒരു പക്ഷിയാണ് . ഇതിന്റെ പേരെന്ത് ?
15. കേരളത്തിലെ ആദ്യത്തെ സൈബർ ഡോം പൊലീസ് സ്റ്റേഷൻ എവിടെയാണ്?
16. സംവിധാൻ ദിവസ് (ഇന്ത്യൻ ഭരണ ഘടനാ ദിനം) എന്നാണ്?
17. കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന ദ്വൈവാരികയുടെ പേരെന്ത്?
18. കാടു വെട്ടി, തോടു വെട്ടി, പാറ വെട്ടി, വെള്ളം കണ്ടു! ഈ കടംകഥയുടെ ഉത്തരമെന്ത്?
19. ലോകത്തിലെ ആദ്യത്തെ സാൾട്ട് ടോളറന്റ് പ്ലാന്റ് ഗാർഡൻ (Salt -tolerant Plant Garden) ഇന്ത്യയിൽ എവിടെയാണ്?
20. തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങൾ യോജിപ്പിച്ച് തിരു-കൊച്ചി ആക്കിയ വർഷം?
- 1. ജെയിംസ് ഡി. വാട്സൺ
- 2. കെ.എസ്.ഹരിശങ്കർ
- 3. സൊഹ്റാൻ മംദാനി
- 4. അയോധ്യ
- 5. കെ.ജയകുമാർ
- 6. റസൂൽ പൂക്കുട്ടി
- 7. ജയന്ത് വിഷ്ണു നാർലിക്കർ
- 8. ഡേവിഡ് ബെക്കാം
- 9. ഇരവികുളം
- 10. വിഴിഞ്ഞവും വല്ലാർപാടവും (ICTT)
- 11. ഡോ. എം.എസ്.സ്വാമിനാഥൻ
- 12. ഒ.ഹെൻറി
- 13. വള്ളത്തോൾ
- 14. കാലിമുണ്ടി (Cattle Egret)
- 15. തിരുവനന്തപുരം
- 16. നവംബർ 26
- 17. പിഎസ്സി ബുളളറ്റിൻ
- 18. നാളികേരം
- 19. വേദാരണ്യം (തമിഴ്നാട്)
- 20. 1949

