ആർക്കൊക്കെ പങ്കെടുക്കാം?
LP കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം നാലാം ക്ലാ സിൽ പഠിക്കുന്ന കുട്ടികൾക്കു പങ്കെടുക്കാം. മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിൽ രണ്ടാം ടേം വിലയിരുത്തലുകളിൽ A ഗ്രേഡ് നേടിയിരിക്കണം. ഏതെങ്കിലും ഒന്നിൽ B ഗ്രേഡ് ആണെങ്കിൽ പോലും ഉപജില്ലാ മേളകളിൽ പങ്കെടുത്തതു മികവു തെളിയിച്ചവരെയും പരിഗണിക്കും. (പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർഥികൾ (SC /ST/OEC/ CWSN) ഏതെങ്കിലും രണ്ടു വിഷയങ്ങളിൽ A ഗ്രേഡും മറ്റു രണ്ടു വിഷയങ്ങക്കു B ഗ്രേഡ് ആണെങ്കിലും പരീക്ഷയെഴുതാൻ യോഗ്യരാണ്.
UP ഏഴാം ക്ലാസിലെ രണ്ടാം ടേം പരീക്ഷാ ഫലത്തിലെ വിഷയങ്ങളിൽ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണു പരീക്ഷയെഴുതാൻ അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
രണ്ടാം ടേം മൂല്യനിർണയങ്ങളിൽ എല്ലാ വിഷയങ്ങൾ ക്കും A ഗ്രേഡ് നേടിയവർ.
ഭാഷാവിഷയങ്ങളിൽ രണ്ടു പേപ്പറുകൾക്ക് A ഗ്രേഡും ഒന്നിന് B ഗ്രേഡും, ശാസ്ത്രവിഷയങ്ങളിൽ രണ്ടണ്ണത്തിന് A ഗ്രേഡും ഒന്നിന് B ഗ്രേഡും ലഭിച്ചവർ ക്കും പങ്കെടുക്കാം.
എന്നാൽ ഇവർ കലാ കായിക - പ്രവൃത്തിപരിചയ - ശാസ്ത്ര- ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര - വിദ്യാരംഗം മേളകളിൽ ഉപജില്ലാ തലത്തിൽ A ഗ്രേഡ്/ B ഗ്രേഡ്/ ഒന്നാം സ്ഥാനം നേടിയവരായിരിക്കണം.
കട്ട് ഓഫ് മാർക്ക്
നേരത്തെ എൽഎസ്എസ് പരീക്ഷയിൽ 60% മാർ ക്കും യുഎസ്എസിൽ 70% മാർക്കും സ്കോർ ലഭി ച്ചാൽ സ്കോളർഷിപ്പിന് അർഹത നേടുമായിരുന്നു. എന്നാൽ, ഇനി മുതൽ നിശ്ചിത കട്ട് ഓഫ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെ ടുക്കും. ഓരോ വർഷവും ചോദ്യക്കടലാസുകളുടെ നിലവാരമനുസരിച്ച് സ്കോളർഷിപ് നേടുന്നവരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിരുന്നു. ഇത് അശാസ്ത്രീയമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു മുൻകൂട്ടി ശതമാനം പ്രഖ്യാപിക്കാതെ കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തുന്നത്. ഇത് എത്രയെന്ന് ഓരോ വർഷത്തെയും ഉത്തരക്കടലാസ് മൂല്യ നിർണയത്തിനു ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാ ബോർഡ് തീരുമാനിക്കും.
റജിസ്ട്രേഷൻ 15 വരെ
അർഹരായ വിദ്യാർഥികളുടെ പേരുവിവരങ്ങൾ 15നുള്ളിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. പ്രധാനാധ്യാപകനാണ് നിർദിഷ്ട വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ നടത്തേണ്ടത്. രക്ഷാകർത്താക്കൾ ക്ലാസ് അധ്യാപകരുമായി ബന്ധപ്പെട്ട് അവസരം ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം.
പരീക്ഷയ്ക്ക് ഫീസ് വേണ്ട. ഫെബ്രുവരി 26നാണ്

