❓ ഈയിടെ അന്തരിച്ച ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി
🏆ഖാലിദാ സിയ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ്
❓ ഇന്ത്യയിൽ അഞ്ചാം നൂറ്റാണ്ടിൽ ഉപ യോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയിൽ ഇന്ത്യൻ നാവികസേന നിർമിച്ച കപ്പൽ
🏆ഐഎൻഎസ് വി കൗണ്ടിന്യ. അജന്താ ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലി ന്റെ മാതൃകയിലാണ് നിർമാണം. കന്നി യാത്ര ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലേക്ക്
❓ സാഹിത്യ-കലാ-സാംസ്കാരിക മേഖ ലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോ ട് അനുബന്ധിച്ച് നൽകുന്ന പുരസ്കാരം നേടിയ എഴുത്തുകാരൻ
🏆എൻ.എസ്. മാധവൻ
❓ഇന്ത്യൻ ചരിത്രകോൺഗ്രസിൻറ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
🏆രാജൻ ഗുരുക്കൾ
❓ അന്താരാഷ്ട്ര ട്വൻറി 20 മത്സരത്തിൽ എട്ടുവിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരം
🏆സോനം യഷി (ഭൂട്ടാൻ)
❓ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലി മിറ്റഡ് (എച്ച്എഎൽ) രൂപകല്പനചെയ്ത്
നിർമിച്ച പുതുതലമുറ ഹെലികോപ്റ്റർ
🏆ധ്രുവ് എൻജി ഹെലികോപ്റ്റർ
❓ദക്ഷിണ ധ്രുവത്തിലേക്ക് സ്റ്റീയിങ് നടത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെ ന്ന നേട്ടം കൈവരിച്ച മലയാളി
🏆കാമ്യ കാർത്തികേയൻ
❓ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്
🏆ആർ.കെ. അഗർവാൾ
❓ലോക റാപ്പിഡ് ചെസ് കിരീടവും ലോക ബ്ലിറ്റ്സ് കിരീടവും നേടിയ താരം
🏆മാഗ്നസ് കാൾസൻ
❓ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യം
🏆ഇന്ത്യ. 2025-ൽ ചൈനയെ മറികടന്ന് ഒന്നാമതെത്തി
❓ആഗോളനിക്ഷേപ കമ്പനിയായ ബെർ ക്ഷൈർ ഹാത്തവെയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിച്ചത്
🏆വാറൻ ബഫറ്റ്
❓2026 ജനുവരി ഒന്നുമുതൽ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യൻ യൂണിയൻ അംഗരാജ്യം
🏆 ബൾഗേറിയ
❓വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്ന ആദ്യറുട്ട് അസമിലെ ഗുവാഹാട്ടി
-പശ്ചിമബംഗാളിലെ ഹൗറ
❓ന്യൂയോർക്കിന്റെ 112-ാം മേയറായി 2026 ജനുവരി ഒന്നിന് അധികാരമേറ്റ ആദ്യ ഇന്ത്യൻ വംശജനും ആദ്യ മുസ്ലിമുമായ വ്യക്തി
🏆 സൊഹ്റാൻ മംദാനി
❓ഇന്ത്യ എസ് 500 പ്രൊമിത്യൂസ് ആധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നത് ഏതുരാജ്യത്തുനിന്ന്
🏆റഷ്യ
❓ അമേരിക്കൻ സൈന്യം ഏതുരാജ്യത്ത് കടന്നുകയറിയാണ് പ്രസിഡൻറിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്
🏆വെനസ്വേല (പ്രസിഡൻ്റ് നിക്കോളാസ് മഡുറോ, ഭാര്യ സീലിയ ഫ്ലോറെസ് എന്നി വരെ അറസ്റ്റുചെയ്ത് യുഎസ് ജയിലില ടച്ചു. ദൗത്യത്തിൻ്റെ പേര്-ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്)
❓വെനസ്വേലയുടെ ഇടക്കാല പ്രസിഡൻറായി ചുമതലയേറ്റത്
🏆ഡെൽസി റോഡ്രിഗസ്
❓ 2025-ലെ വേൾഡ് ബോക്സിങ് കപ്പ് ഫൈനൽസിൽ ഒന്നാമതെത്തിയ രാജ്യം:
🏆ഇന്ത്യ
❓അന്താരാഷ്ട്ര ക്രിക്കറ്റിൽ 11 ഫുൾ മെമ്പർ ടീമുകൾക്കെതിരേയും സെഞ്ചുറി നേടുന്ന ആദ്യ താരം:
🏆ഷായ് ഹോപ്പ് (വെസ്റ്റ് ഇൻഡീസ്)
❓മാവോയിസ്റ്റ് പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുന്നത് തടയുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി:
🏆ഓപ്പറേഷൻ സംഭവ്
❓അടുത്തിടെ ഇന്ത്യൻ ഭരണഘടനയുടെ വിവർത്തനം എത്ര ഭാഷകളിലാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്?
🏆9 (മലയാളം, നേപ്പാളി, മറാഠി, പഞ്ചാബി,ബോഡോ, കശ്മീരി, തെലുങ്ക്, ഒഡിയ,
🏆അസമീസ്)
❓2025-ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് ജേതാക്കൾ:
🏆ഇറ്റലി
❓ മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകർ വയനാട്ടിൽനിന്ന് കണ്ടെത്തിയ പുതിയ സസ്യം:
🏆ലജിനാൻഡ്ര പ്രദീപിയാന
❓റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ റൺസ് തോൽവി (408) ഏത്രാ ജ്യത്തിനെതിരേയായിരുന്നു?
🏆ദക്ഷിണാഫ്രിക്ക
❓ 2025-ലെ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയത്:
🏆ദീപ്തി ശർമ
❓അഖിലേന്ത്യാ പോലീസ് കോൺഫറൻസിൽ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
🏆 ഗാസിപുർ പോലീസ് സ്റ്റേഷൻ (ഡൽഹി)
❓ സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം:
🏆വൈഭവ് സൂര്യവംശി
❓ വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന ഏത് പരാദ സസ്യത്തെയാണ് 175 വർഷങ്ങൾക്കുശേഷം വയനാട്ടിലെ തൊള്ളായിരം വനമേഖലയിൽനിന്ന് കണ്ടെത്തിയത്?
🏆കാംബെല്ലിയ ഒറൻടിയാക
❓ 2025-ൽ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നവർക്കും അതോടൊപ്പം വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷിക്കാർക്കും കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നൽകുന്ന പരമോന്നത ബഹുമതി കൾ ലഭിച്ച മലയാളികൾ ആരൊക്കെ?
🏆 ശ്രേയസ് കിരൺ (ശ്രേഷ്ഠ് ദിവ്യാംഗ്), മുഹമ്മദ് സാസീൻ (ശ്രേഷ്ഠ് ദിവ്യാംഗ് ബാൽ)

