പുതിയ പാഠപുസ്തകം, പുതിയ ചോദ്യരൂപങ്ങൾ
2026-ലെ SSLC പൊതു പരീക്ഷ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാകും.
പരീക്ഷാ ഒരുക്കത്തിലും ഈ മാറ്റങ്ങൾ മനസ്സിലാക്കിയുള്ള മികച്ച ആസൂത്രണം വേണം. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ SSLC പരീക്ഷാ ഒരുക്ക ത്തിന് നിങ്ങൾക്ക് കൈത്താങ്ങാകുകയാണ് ഈ കുറിപ്പുകളിലൂടെ ലക്ഷ്യമാക്കുന്നത്.
ഒന്നാം ടേമിലെയും രണ്ടാം ടേമിലേ യും പരീക്ഷകളിലൂടെ ചോദ്യരൂപങ്ങളി ലെ മാറ്റങ്ങൾ ഒട്ടൊക്കെ മനസ്സിലാക്കിയിട്ടുണ്ടാകും.
ഈ മാറ്റങ്ങളെ പരിചയ പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയാറാക്കി പ്രസിദ്ധീകരിച്ച 3 സെറ്റ് വി തം ചോദ്യ പേപ്പർ മാതൃകകളും ക്ലാസ് മുറികളിൽ അധ്യാപകർ പരിചയപ്പെടു ത്തിയിട്ടുണ്ടാകും.
ഇതൊക്കെ റിവിഷന് ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം.
1,2,3,4 സ്കോറിന്റെ ചോദ്യങ്ങളാണ് ശാസ്ത്രവിഷയങ്ങളുടെ 40 സ്കോർ പരീക്ഷയിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
- വിഭാഗം 1 ൽ 1 സ്കോറിന്റെ 4 ചോദ്യങ്ങ ളിൽ നാലിനും ഉത്തരമെഴുതണം. ചോയ്സ് ഇല്ല.
- വിഭാഗം 2 ൽ 2 സ്കോറിന്റെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ടാ വും. അവയിൽ ഓരോന്നിന് മാത്രം ഉത്തരമെഴുതിയാൽ മതി.
- 7 ചോദ്യങ്ങളാണ് സാധാരണ നിലയിൽ ഈ വിഭാഗത്തിലുണ്ടാവുക (എണ്ണത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകാം)
- വിഭാഗം 3 ൽ 3 സ്കോറിന്റെ 6 ചോദ്യ ങ്ങൾക്ക് സാധ്യത. ഇവിടെയും എണ്ണ ത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകാം. ഈ വിഭാഗത്തിലെ ചോദ്യങ്ങളിൽ 2 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ടാകും.
- വിഭാഗം IV ൽ 4 സ്കോറിന്റെ ഒരു ചോദ്യമാണ് പ്രതീക്ഷിക്കാവുന്നത്. ഇതിന് ചോയ്സ് ഉണ്ടാകും. വിഭാഗം 2 ൽ ചോദ്യങ്ങളുടെ എണ്ണം കുറവാണെങ്കിൽ 4 സ്കോർ ചോദ്യങ്ങളിൽ എണ്ണം 2 ആകാനും സാധ്യതയുണ്ട്. അങ്ങനെ യാണെങ്കിലും ഈ വിഭാഗത്തിൽ ഒരു ചോദ്യത്തിന് മാത്രമാണ് ചോയ്സ് സാ ധ്യത.
ചോദ്യപേപ്പറിന്റെ ഘടനയും സമയക്രമവും
ആകെ മാർക്ക്: 40
എഴുത്തുസമയം: 1½ മണിക്കൂർ (90 മിനിറ്റ്)
കൂൾ-ഓഫ് സമയം: 15 മിനിറ്റ് (വായനയ്ക്കും പദ്ധതി തയ്യാറാക്കുന്നതിനും മാത്രം)
കൂൾ-ഓഫ് സമയത്ത് ചെയ്യേണ്ടത്:
• എല്ലാ ചോദ്യങ്ങളും ശ്രദ്ധയോടെ വായിക്കുക
• ഉത്തരം എഴുതാനുള്ള ചോദ്യങ്ങൾ തിരഞ്ഞെടുക്കുക
• പ്രധാന പോയിന്റുകൾ ഓർക്കുക
• ഉത്തരം എഴുതാനുള്ള പദ്ധതി തയ്യാറാക്കുക
വിഭാഗംപ്രകാരമുള്ള സമയംക്രമം
വിഭാഗം A:
Q1–Q4 → ഓരോന്നിന് 1 മാർക്ക്
ആകെ: 4 മാർക്ക്
വിഭാഗം B:
Q5–Q11 (ഓപ്ഷനുകളോടെ) → ഓരോന്നിന് 2 മാർക്ക്
ആകെ: 14 മാർക്ക്
വിഭാഗം C:
Q12–Q17 (ഓപ്ഷനുകളോടെ) → ഓരോന്നിന് 3 മാർക്ക്
ആകെ: 18 മാർക്ക്
വിഭാഗം D:
Q18 (ഒരു ഓപ്ഷൻ) → 4 മാർക്ക്
ആകെ: 4 മാർക്ക്
അവസാന 5 മിനിറ്റ് ഉത്തരങ്ങൾ പുനഃപരിശോധിക്കാനും തിരുത്തലുകൾ നടത്താനും മാറ്റിവെക്കുക.
1 സ്കോർ ചോദ്യങ്ങൾ - സാധ്യത ചോദ്യരൂപങ്ങൾ
- പ്രസ്താവനകൾ വായിച്ച് അവ യിലെ ശരിയായവ/തെറ്റായവ കണ്ടെത്തുക. പാഠപുസ്തക ഉള്ളടക്കത്തിലെ ഏതു ഭാഗവുമായി ബന്ധപ്പെട്ടും ഇത്തരം ചോദ്യം വരാം. കൂടുതൽ പ്രസ്താവനകൾ ഉള്ളവയിൽ ചോദ്യഭാഗം വായിച്ച ശേഷം പ്രസ്താവനകൾ വിശകലനം ചെയ്യുന്നത് സമയലാഭമുണ്ടാക്കും.
- പ്രസ്താവന-കാരണം (Assertion-Reason: A-R type)m തരത്തിലുള്ള ചോദ്യങ്ങൾ.
- A എന്ന ഒന്നാം പ്രസ്താവനയും R-എന്ന രണ്ടാമത്തെ പ്രസ്താ വനയും വിശകലനം ചെയ്ത് അവയിലെ ശരി തെറ്റുകളോ, A-യു ടെ ശരിയായ കാരണമാണോ R-എന്നോ, A എന്ന പ്രസ്താവനയെ R ശരിയാംവണ്ണം വിശ ദീകരിക്കുന്നുണ്ടോ എന്നും മറ്റും പരിശോ ധിക്കുന്നതരം ചോദ്യങ്ങളാണിവ.
- രണ്ട് കോളങ്ങളിലായി നൽകിയവയെ ശരിയായ വിധത്തിൽ യോജിപ്പിച്ചെഴുതിയത് / ചേരുംപടി ചേർത്തത് ഏതെന്ന് നൽകിയിരി ക്കുന്ന ഓപ്ഷനുകളിൽ നിന്ന് കണ്ടെത്തുക (matching type questions). ഇത്തരം ചോദ്യങ്ങളിൽ ഒന്നാം കോളത്തിലെ ഓരോന്നും പരിശോധിച്ച് അവയുടെ കോഡും രണ്ടാം കോളത്തിലെ യോജിക്കുന്നവയുടെ കോഡും ഉത്തരക്കടലാസിന്റെ വലതുവശത്ത് എഴുതിയ ശേഷം ഓപ്ഷനുകൾ പരിശോധിക്കുന്നതാണ് എളുപ്പം.
- ഉത്തരം കണ്ടെത്താനുള്ള മാനസികപ്രക്രിയയും സമയവും പരിഗണിച്ചുള്ള സ്കോറിനു പകരം ഒരു സ്കോർ മാത്രമാണ് ലഭിക്കുക എന്നത് കൊണ്ട് ഓരോ ഓപ്ഷനും പരിശോധിക്കുന്നത് ഒരുപാട് സമയ നഷ്ടമുണ്ടാക്കുകയും വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളെ ബാധിക്കുകയും ചെയ്യും.
ഈ മൂന്ന് തരം ചോദ്യങ്ങളിൽ മൂന്നും തന്നെയോ അല്ലെങ്കിൽ രണ്ട് തരമോ നിശ്ചയമായും ഈ വിഭാഗത്തിലെ 4-ചോദ്യങ്ങളിൽ ഉണ്ടാവും.
ഇവ കൂടാതെ,
- ജോടികൾ വിശകലനം ചെയ്ത് ബന്ധം കണ്ടെത്തി വിട്ടഭാഗം പൂരിപ്പിക്കുക.
- ഒറ്റപ്പെട്ടതിനെ കണ്ടെത്തുക
- 4-ഓപ്ഷനുകളിൽ നിന്ന് ശരിയായത് തെരഞ്ഞെടുത്തെഴുതുകയോ പൂരിപ്പിക്കുകയോ ചെയ്യുക.
- നൽകിയ പ്രസ്താവനയി ലെ / വാക്യത്തിലെ വിട്ട ഭാഗം അനുയോജ്യമായി പൂരിപ്പിക്കുക.
- ഒറ്റ വാക്കിൽ ഉത്തരമെഴുതുക.
- തന്നിരിക്കുന്നവയിൽ നിന്ന് ഒരു പ്രത്യേക കാര്യത്തിന് (പരീക്ഷണം, നിർമാണം. etc) ആവശ്യമായവ മാത്രം തെരഞ്ഞെടുക്കുക.
- ശരിയായ ചിത്രീകരണം/ ഘടന/സൂത്രവാക്യം etc തിരഞ്ഞെ ടുത്തെഴുതുക തുടങ്ങിയ തരം ചോദ്യങ്ങളാവും ഈ വിഭാഗത്തിലെ അവശേഷിക്കുന്നവ.
അൽപം കൂടി വിശദമായ ഉത്തര മെഴുതേണ്ട 2 സ്കോർ ചോദ്യങ്ങളിലും കൂടുതൽ വിശദാംശങ്ങൾ ആവശ്യമുള്ള 3,4 സ്കോർ ചോദ്യങ്ങളിലും പതിവ് ചോദ്യങ്ങൾ കൂടാതെ, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഗ്രാഫ്, ഗണിത പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഏതൊക്കെ യൂണിറ്റുകളിലാണു ചോദ്യസാധ്യത എന്ന ചർച്ച പരീക്ഷാ ഒരുക്കത്തിന് സഹായകമായേക്കും.

