പൊതുവിജ്ഞാനം ക്വിസ്-36-F-14
1. വിഷങ്ങളിലെ രാജാവ്' എന്നും 'രാജാക്കന്മാരുടെ വിഷം' എന്നും അറിയപ്പെടുന്ന മൂലകം?8. 1779-ൽ ഹവായിലെ ആദിമവാസികൾ കൊലപ്പെടുത്തിയ പ്രശസ്ത പര്യവേക്ഷകൻ ആര്?
9. ഒരു രാജ്യത്തിന്റെ ദേശീയ പതാകയിൽ അൻപത് നക്ഷത്രങ്ങളുണ്ട്. ഏതാണാ രാജ്യം?
10. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തല സ്ഥാനനഗരം ഏതാണ്?
11. ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തിംബുക്തു (Timbuktu). ഏതു രാജ്യത്താണ് ഈ സ്ഥലം?
12. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
13. മഴവില്ലിൻ്റെ മധ്യത്തിലെ നിറമേത്?
14. വേനൽക്കാലത്ത് ഇന്ത്യ യിൽ Citrullus vulgaris-ന് ആ വശ്യക്കാരേറെയാണ്. എ ന്താണിത്?
15. ഒളിംപിക് മെഡൽ നദിയിൽ വലിച്ചെറിഞ്ഞ ലോക പ്രശസ്ത അമേരിക്കൻ ബോക്സർ ആര്?
16. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിക്ക് ഏതാ ണ്ട് ഒരു ടീ ബാഗിന്റെ ഭാര മേയുള്ളൂ. ഏതാണ് ആ പക്ഷി?
17.ഒന്ന് മുതൽ പത്ത് വരെയുള്ള സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
18 'ആയിരത്തൊന്നു രാവുകളിൽ' കഥ പറയുന്നതാരാണ്?
19 ആരെയും അദ്ഭുതപ്പെടുത്തുന്ന 'എസ്കേപ്പ് ആക്റ്റു'കളിലൂടെ ലോകപ്രശസ്തനായ ഹംഗേറിയൻ-അമേരിക്കൻ മാന്ത്രികനാര്?
20 റോവാൻ അറ്റ്കിൻസണും റിച്ചാർഡ് കർട്ടിസും ചേർന്ന് സൃഷ്ടിച്ച ലോകപ്രശസ്തനായ തമാശകഥാപാത്രം?
21 മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏത്?
22 നമ്മുടെ കണ്ണ് ദാനം ചെയ്യുമ്പോൾ കണ്ണിലെ ഏതു ഭാഗമാണ് 'ഐ ബാങ്കി'ൽ സൂക്ഷിക്കുക?
23 ലോകപ്രശസ്തനായ ഒരു സിനിമാതാരത്തിന്റെ ശവശരീരം സെമിത്തേരിയിൽനിന്ന് ഒരിക്കൽ മോഷണം പോയി! ആരാണ് അദ്ദേഹം?
24. 'La Tomatina' എന്ന തക്കാളി ഉത്സവത്തിനു പേരുകേട്ട രാജ്യം?
25. ഏത് പ്രോട്ടീൻ കൊണ്ടാണ് കാണ്ടാമൃഗത്തിന്റെ കൊമ്പ് രൂപപ്പെട്ടിരിക്കുന്നത്?
26. ഏത് പ്രശസ്ത കാർട്ടൂൺ കഥാപാത്രത്തിന്റെ ആദ്യത്തെ പേരാണ് 'ജാസ്ർ' (Jasper)?
27. മുങ്ങകളുടെ കൂട്ടത്തിന് ഇംഗ്ലിഷിൽ പറയുന്ന പേരെന്ത്?
28. മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടുകയും ചെയ്യുന്ന സസ്തനികൾ ഏതൊക്കെയാണ്?
29. എന്ത് ജീവിയാണ് ഫയർ ഫോക്സ്?
30. കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ്?
31.പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷിയേത്?
32 പാറ്റക്കുഞ്ഞിനും വന ദേവതയ്ക്കും ഇംഗ്ലിഷിൽ ഒരേ പേരാണ്! എന്താണ് അത്?
33 ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ ദേശീയപതാകയിൽ എ.കെ 47 തോക്കിന്റെ ചിത്രമുണ്ട്. ഏതാണീ രാജ്യം?
34 ബെയ്ജിങ്, സോൾ, ടോക്കിയോ എന്നീ മൂന്ന് സ്ഥലപ്പേരുകൾക്കും ഒരേ അർഥമാണ്. എന്താണത്?
35 അക്ഷരമാലാക്രമത്തിൽ നോക്കിയാൽ ലോകത്ത് ഏറ്റവും അവസാനം വരുന്ന രാജ്യം ഏത്?
36 ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗികവസതിയാണ് 'ബ്ലൂ ഹൗസ്' എന്നറിയപ്പെടുന്നത്?
37 ലണ്ടനിലെ ഹൗസസ് ഓഫ് പാർലമെന്റിലെ ക്ലോക്ക് ടവറിലുള്ള ക്ലോക്കിന്റെ പേരെന്താണ്?
38 ഉച്ചയ്ക്കു മുമ്പ് (Before noon) എന്നർഥമുള്ള am-ന്റെ പൂർണരൂപം എന്താണ്?
39 വിവാഹം കഴിക്കാത്ത പുരുഷനെ Bachelor എന്നു വിളിക്കുന്നു. വിവാഹം കഴിക്കാത്ത സ്ത്രീയെ എന്തുവിളിക്കും?
40 ഒരു സംഖ്യയുടെ ഇംഗ്ലിഷ് പേരിൽ അത്രതന്നെ എണ്ണം അക്ഷരങ്ങളുണ്ട്. ഏതാണാ സംഖ്യ?
ANSWERS
ആഴ്സനിക്
എക്സ്കാലിബർ
ബോറിക് പൗഡർ
116
മഞ്ഞിനോടുള്ള പേടി
ഓറഞ്ച്
താടിയേയില്ല
ക്യാപ്റ്റൻ ജെയിംസ് കുക്ക്
യുഎസ്എ
ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസ്
ആഫ്രിക്കയിലെ മാലി
അലാസ്ക
പച്ച
തണ്ണിമത്തൻ
മുഹമ്മദ് അലി
ബീ ഹമ്മിങ്ബേഡ്
2520
ഷെഹറസാദ്
ഹാരി ഹൂഡിനി
മിസ്റ്റർ ബീൻ
പല്ലിന്റെ ഇനാമൽ
കോർണിയ
ചാർലി ചാപ്ലിൻ
സ്പെയിൻ
കെരാറ്റിൻ
ടോം & ജെറിയിലെ ടോമിന്റെ
പാർലമെന്റ്
പ്ലാറ്റിപ്പസ്, എക്കിഡ്ന
റെഡ് പാണ്ട
രാജവെമ്പാല
ഹമ്മിങ്ബേഡ്
Nymph
മൊസാംബിക്
തലസ്ഥാനം
സിംബാബ്വെ
ദക്ഷിണ കൊറിയയുടെ
ബിഗ് ബെൻ
Ante meridien
Spinster
FOUR

