Tuesday, June 4, 2019

പ്ലസ്‌വൺ പ്രവേശനം: അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ,ഇതുവരെ അപേക്ഷിക്കാത്തവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ്നായി ജൂൺ 12 മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂൺ 12 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ ജൂൺ 12-ന് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റുലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്‌കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ മാതൃക ജൂൺ 12 ന് നൽകും. പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടാൻ ജൂൺ 12 മുതൽ അപേക്ഷ സമർപ്പിക്കാം.

▪സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ ജൂൺ ആറിന്*
ആദ്യ രണ്ടുഅലോട്ട്‌മെന്റുകളിലൂടെ പ്രവേശനം ലഭിച്ചവരിൽനിന്നും സ്‌കൂളും വിഷയവും മാറാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ആറു മുതൽ. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും.
അലോട്ടമെന്റ് പ്രകാരം ചേർന്ന സ്‌കൂളിലെ പ്രിൻസിപ്പിലിനാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ മാതൃക ജൂൺ 6 ന് നൽകും.ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനംലഭിച്ചവർക്ക് സ്‌കൂളും വിഷയവും മാറാൻ അനുവാദമില്ല.

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂൺ 12 മുതൽ സ്വീകരിക്കും. 17-നുശേഷം ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോസ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 12-ന് ഹയർ സെക്കൻഡറി വകുപ്പ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ജൂൺ 12 മുതൽ അപേക്ഷിക്കാം
നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റുലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്‌കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടാൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 12 മുതൽ http://www.hscap.kerala.gov.in/ എന്ന വെബ് സൈറ്റിൽ ഇതിനുള്ള ലിങ്ക് ലഭിക്കും. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളും സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന 61,159 സീറ്റും ചേർത്താണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.
സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ ജൂൺ ആറിന്
ആദ്യ രണ്ടുഅലോട്ട്‌മെന്റുകളിലൂടെ പ്രവേശനം ലഭിച്ചവരിൽനിന്നും സ്‌കൂളും വിഷയവും മാറാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. സ്‌കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽനിന്നും ആറിലേക്ക് മാറ്റിയതിനാലാണിത്. അലോട്ടമെന്റ് പ്രകാരം ചേർന്ന സ്‌കൂളിലെ പ്രിൻസിപ്പിലിനാണ് അപേക്ഷ നൽകേണ്ടത്. ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനംലഭിച്ചവർക്ക് സ്‌കൂളും വിഷയവും മാറാൻ അനുവാദമില്ല.
രണ്ടാംഅലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ശനിയാഴ്ച വൈകീട്ട് നാലുവരെ തുടരും. ഇതിനുശേഷം ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും.

No comments:

Post a Comment