Thursday, April 25, 2024

ഹരിതം ക്വിസ്സ്‌-SET-10

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

1. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ഒരു കാലത്ത് (ഇന്നും) ഔഷധങ്ങളുടെ മാതാവായി അറിയപ്പെടുന്ന സസ്യം.

2. കാക്ക ദേശീയപക്ഷിയായിട്ടുള്ള ഇന്ത്യയുടെ അയൽരാജ്യം.

3. 'ഇനിയും മരിക്കാത്ത ഭൂമി 

   നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി 

    എന്ന് ഭൂമിയ്ക്ക്ചരമഗീതമെഴുതിയ കവി

4. ലോക ഭൗമദിനം എന്നാണ്?

5. പടനിലത്തെ മണ്ണ് നൈവേദ്യമായി നൽകുന്ന തെക്കൻ കേരളത്തിലെ ഒരു പുണ്യക്ഷേത്രം.

6. ഹൗ ഓൾഡ് ആർ യു' എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ പ്രചരിപ്പിക്കുവാൻ ശ്രമിച്ച കൃഷിരീതി

7. ഇന്ത്യയുടെ ദേശീയ മത്സ്യം.

8. മരുഭൂമിയിൽ അകപ്പെട്ട ഒരാളുടെ “ആടുജീവിതം' ജീവഗന്ധിയാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂലകഥ ആരുടേതാണ്?

9. പുകവലി ആരോഗ്യത്തിന് ഹാനികരം'

(Smoking is injurious to Health) എന്ന് സിഗരറ്റ് പായ്ക്കറ്റുകളിൽ ആദ്യമായി രേഖപ്പെടുത്തിയ രാജ്യം.

10. മിസ് കേരള എന്നറിയപ്പെടുന്ന മത്സ്യം ഏത്?


ANSWER

1. കൃഷ്ണതുളസി 

2. ഭൂട്ടാൻ

3. ഒ.എൻ.വി. കുറുപ്പ് (ഭൂമിയ്ക്കൊരു ചരമഗീതം)

4. ഏപ്രിൽ 22

5. അമ്പലമില്ലാത്ത ഓച്ചിറ പരബ്രഹ്മം (കൊല്ലം ജില്ല)

6. ജൈവകൃഷി

7. അയല വർഗ്ഗത്തിലുള്ള കിംാക്കറൽ 

8. ബെന്യാമിന്റെ (ബെന്നി ഡാനിയേൽ) ആടുജീവിതം എന്ന നോവൽ

9. അമേരിക്ക

10. ചോരക്കണിയാൻ (ഡെന്നിസൻസ് ബാർബ്)

No comments:

Post a Comment