സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG)
സ്കൂളിൻറെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള സംഘടിതമായ ആസൂത്രണ പ്രവർത്തനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൊണ്ട് (SRG) ഉദ്ദേശിക്കുന്നത്.
പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക ലക്ഷ്യങ്ങൾ കൈവരിക്കു ന്നതിന് വിദ്യാലയത്തിൽ കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട ആസൂത്രണ സംവിധാനമാണിത്.
ഒരാഴ്ചയിൽ 45 മണിക്കൂർ മതിയായ ആസൂത്രണത്തോടെ പഠനപ്രവർത്ത നങ്ങൾ നടപ്പാക്കണമെന്ന് വിദ്യാഭ്യാസ അവകാശനിയമം ( RTE ) ആക്ട് നിർദേശിക്കുന്നു.
സ്കൂളിലെ പ്രഥമാദ്ധ്യാപകൻ/ പ്രിൻസിപ്പാൾ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനറുടെയും എന്നിവരുടെ നേതൃത്വത്തിൽ വേണം ഓരോ എസ് ആർ ജി മീറ്റിംഗും നടത്താൻ.
ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ,ശനിയാഴ്ച ദിവസമോ എസ്.ആർ.ജിക്കായി നീക്കി വയ്ക്കാം.
ആസൂത്രണത്തിനുവേണ്ടി സമയം കണ്ടെത്തുന്നതിന് പുറമെയുള്ള അക്കാദമിക കൂടിയിരിപ്പാണ് SRG യുടെ ഭാഗമായി നടക്കേണ്ടത്. SRG യിൽ അവതരിപ്പിച്ച അക്കാദമിക കാര്യങ്ങളുടെ സൂക്ഷ്മാസൂത്രണത്തിനു വേണ്ടി സബ്ജ ക്ട് കൗൺസിലുകളും ചേരേണ്ടതാണ്.
SRG യിൽ അക്കാദമിക ചർച്ചകൾക്കാ കണം പ്രാധാന്യം. എസ്. ആർ.ജി യിലെ അജണ്ടകൾ മുൻകൂട്ടി തീരുമാനിച്ച് അംഗങ്ങളെ അറിയിക്കണം. പ്രധാനാദ്ധ്യാപകന്റെ അക്കാദമിക് കാര്യങ്ങളുടെറിപ്പോർട്ടിംഗ്, അവലോകനം, വിഷയ സമിതി റിപ്പോർട്ടിംഗ്, ചർച്ച, അടുത്ത ആഴ്ചയിൽ നടക്കേണ്ട പഠനപ്രവർത്തനങ്ങളുടെ അവതരണം മറ്റ് അക്കാദമിക്കാര്യങ്ങളുടെ തീരുമാനങ്ങൾ, എസ്.ആർ.ജി കൂടുന്നതിനുള്ള ആലോചനകൾ എസ്.ആർ.ജി തീരുമാന പ്രകാരം എത്രമാത്രം പ്രവർത്തനങ്ങൾ നടന്നുവെന്ന് പ്രധാനാദ്ധ്യാപകൻ കൺവീനറുമായി ആലോചിച്ച് അവലോകന റിപ്പോർട്ട് തയ്യാറാക്കൽ , പ്രധാനാദ്ധ്യാപകന്റെ ക്ലാസ് മോണിറ്ററിംഗ് റിപ്പോർട്ട് തയ്യാറാക്കൽ കൺവീനർ, സ്റ്റാഫ് സെക്രട്ടറി എന്നിവരുമായി ചർച്ച ചെയ്ത് അജണ്ട നിശ്ചയിക്കൽ എസ്.ആർ.ജിയിൽ പങ്കെടുക്കേണ്ട റിസോഴ്സ് പേഴ്സനെ നിശ്ചയിക്കൽ, ക്ഷണിക്കൽ എസ്.ആർ.ജി യിൽ അവതരിപ്പിക്കേണ്ട മെറ്റീരിയൽ തയ്യാറാക്കൽ ഇതെല്ലാം എസ് ആർ ജിയുടെ ഭാഗമായ പ്രവർത്തനങ്ങളാണ്.
എസ്.ആർ.ജി മീറ്റിംഗ്
1. എസ്.ആർ.ജി അംഗങ്ങളുടെ സമ്പൂർണ്ണ പങ്കാളിത്തവും മുഴുവൻ സമയ സാന്നിദ്ധ്യവും
2. എച്ച്.എം – ന്റെ മോണിറ്ററിംഗ് റിപ്പോർട്ടിംഗ്,
3. റിപ്പോർട്ടിംഗ് അവലോകനം മികവുകളും പരിമിതികളും അവതരണം
3. പ്രവർത്തന മികവുകളിൽ പങ്കാളിയായവരെ അഭിനന്ദിക്കൽ, അംഗീകരിക്കൽ, സഹായം ആവശ്യമായ വർക്ക് ലഭ്യമാക്കുന്നതിനുള്ള തീരുമാനങ്ങൾ മാർഗ്ഗങ്ങൾ സ്വീകരിക്കൽ
4. പൂർത്തീകരിക്കാത്ത പ്രവർത്തനങ്ങൾ അടുത്ത ആഴ്ചയിലേയ്ക്ക് പുനരാസൂത്ര ണം ചെയ്യൽ – റിവ്യൂ
5. അടുത്ത ആഴ്ചയിലെ പഠനപ്രവർത്തനങ്ങൾ,
ദിനാചരണം, അക്കാദമിക് മാസ്റ്റർപ്ലാനിലെ പ്രവർത്തനങ്ങൾ (എ.എം.പി) ആസൂത്രണം ചെയ്യൽ
6. ആവശ്യമായ സഹായ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ആസൂത്രണം.
7. ചർച്ചകളും തീരുമാനങ്ങളും കൃത്യമായി മിനിട്ട്സിൽ രേഖപ്പെടുത്തൽ.
8. അദ്ധ്യാപകർക്ക് പ്രചോദനവും പ്രോത്സാഹനവുമായ അനുഭവങ്ങൾ ലഭിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കൽ (പുസ്തക പരിചയം, ഹ്രസ്വ വീഡിയോ പ്രദർശനങ്ങൾ, ഡയറ്റ് എ.ഇ.ഒ ഡി.ഇ.ഒ ബി.ആർ.സിഹയർ സെക്കന്ററി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യംഉറപ്പാക്കൽ)
9. പ്രാദേശിക വിദഗ്ദ്ധരുടെ സാന്നിധ്യം ആവശ്യമായ സന്ദർഭങ്ങളിൽ ഉറപ്പാക്കണം.
എസ്.ആർ.ജി മീറ്റിങ്ങിനു ശേഷം
പ്രധാനാദ്ധ്യാപകൻ, എസ്.ആർ.ജി കൺവീനർ, സ്റ്റാഫ്സെക്രട്ടറി എന്നിവർ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട വിഭവ സമാഹരണം.പ്രവർത്തനങ്ങൾ ക്രമമായി ചിട്ടപ്പെടുത്തി നടപ്പാക്കൽ പ്രവർത്തനങ്ങൾ നിരന്തര വിലയിരുത്തൽ നടത്തി മുന്നോട്ടു നയിക്കണം.
സബ്ജക്ട് കൗൺസിൽ :
ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കൂട്ടായ്മയാണ് സബ്ജക്ട് കൗൺസിൽ, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി തലങ്ങളിലാണ് വിഷയസമിതികൾ, ക്ലാസ്ടീച്ചർ രീതി അനുവർത്തിക്കുന്ന അദ്ധ്യാപകരുടെ കൂട്ടായ്മയാണ് ക്ലാസ് സമിതി. എൽ.പി തലത്തിലാണ് ക്ലാസ് സമിതികൾ കൂടുന്നത്. ആഴ്ചയിൽ ഒരു ദിവസം 2 മണിക്കൂറിൽ കുറയാത്ത സമയം വിഷയ സമിതി ക്ലാസ് സമിതി കൂടുന്നതിന് കണ്ടെത്തണം. ഡിവിഷനുകൾ കൂടുതലുള്ള സ്കൂളുകളിൽ ഓരോ ക്ലാസിനും വിവിധ ഗ്രൂപ്പുകളായി സബ്ജറ്റ് കൗൺസിലുകൾ ചേരാവുന്നതാണ്. അതുപോലെതന്നെ ഭാഷാ വിഷയങ്ങളിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർക്കും അവരുടെ സബ്ജറ്റ് കൗൺസിലുകൾ രൂപീകരിക്കാവുന്നതാണ്.
സബ്ജറ്റ് കൗൺസിലുകൾ
1. മുൻ എസ്.ആർ.ജിയിലും സമിതിയിലും ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ നടത്തിപ്പിനു ശേഷമുള്ള അനുഭവങ്ങളുടെ റിപ്പോർട്ടിംഗും അവലോകനവും അക്കാദമിക പ്രശ്നങ്ങളുടെ അവതരണവും. 2. പ്രശ്നപരിഹാരത്തിന് ഇണങ്ങുംവിധം പഠനപ്രവർത്തനങ്ങളുടെ സൂക്ഷ്മാസൂ ത്രണം – മാന്വൽ തയ്യാറാക്കൽ.
3. പഠന പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ സാമഗ്രികൾ തയ്യാറാക്കൽ (ഐ.സി.റ്റി ഉൾപ്പെടെ)
4. അടുത്ത എസ്.ആർ.ജിയിൽ അവതരിപ്പിക്കേണ്ട പ്രശ്നങ്ങൾ സഹായങ്ങൾ ലിസ്റ്റ് ചെയ്യൽ.
5.സബ്ജറ്റ് കൗൺസുകളിൽ ഓരോ കുട്ടികളുടെയും അക്കാദമിക നിലവാരം കൃത്യമായും വ്യക്തമായും ചർച്ചക്കെടുക്കേണ്ടതാണ്.ഇവരുടെ പഠന പുരോഗതിയും തുടർന്നു വരുന്ന സബ്ജറ്റ് കൗൺസിൽ ചർച്ച ചെയ്യേണ്ടതാണ്.

