Wednesday, August 28, 2019

എൻ.ടി.എസ്/എൻ.എം.എം.എസ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു


എൻ.റ്റി.എസ് പരീക്ഷയ്ക്ക് അപേക്ഷ  ക്ഷണിച്ചു


നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പിന്റെ  (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ  ആയി (www.scert.kerala.gov.in (http://www.scert.kerala.gov.in/)) സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് 0471-2346113, 0471-2516354.

എൻ.റ്റി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, ആധാർ കാർഡ്, അംഗ  പരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി  തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി), ഒ.ബി.സി- നോൺ ക്രീമിലെയർ  സർട്ടിഫിക്കറ്റ്, ഇ.വി.എസ് ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന  സർട്ടിഫിക്കറ്റ് എന്നിവ (ആവശ്യമുള്ള പക്ഷം) അപ്‌ലോഡ് ചെയ്യണം.

2019-20 അധ്യയന വര്‍ഷത്തെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

  • ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :2019 സെപ്‌തംബര്‍ 25
  • അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ വേരിഫൈ ചെയ്യേണ്ട  അവസാനതീയതി :2019 സെപ്‌തംബര്‍ 30
  • പരീക്ഷാ തീയതി  :2019 നവംബര്‍ 17
  • സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )

അപേക്ഷിക്കുന്നതിനുള്ള യോഗ്യത
  1. ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം
  2. 2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം (SC/ST വിഭാഗങ്ങള്‍ക്ക് 50%)
  3. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ
  • വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ (Username & Password Email ലേക്കാണ് ലഭിക്കുക)
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (60KB , 150x200 pixel, jpg format)
  • വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
  • SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
  • 40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
 വിശദമായ സര്‍ക്കുലര്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റ് ഇവിടെ

എൻ.ടി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, അംഗപരിമിതിയുള്ളവർ അത്
തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒ.ബി.സി വിഭാഗത്തിൽ സംവരണ അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ്, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ലഭിക്കുന്നതിന് ആസ്തി-വരുമാന സർട്ടിഫിക്കറ്റുകൾ (ബന്ധപ്പെട്ട റവന്യൂ അധികാരികൾ നൽകുന്നത്) അപ്‌ലോഡ് ചെയ്യണം.
എൻ.എം.എം.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, അംഗപരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി) എന്നിവയും അപ്‌ലോഡ് ചെയ്യണം.
ഓണം പ്രമാണിച്ച് സെപ്റ്റംബർ രണ്ടാംവാരം സർക്കാർ ഓഫീസുകൾ അവധിയായതിനാൽ സർട്ടിഫിക്കറ്റുകൾ കാലേക്കൂട്ടി കരുതി വയ്ക്കണം.

DOWNLOAD CIRCULAR

Previous Question Papers

Previous Question Papers

No comments:

Post a Comment