Saturday, September 21, 2019

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്‌തംബര്‍ 25ന്

Voting Machine for Schools സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് നടത്തുന്ന വിധം വിശദമാക്കുയാണ് ഇടുക്കി ജില്ലയിലെ വഴിത്തല  St.Sebastian's HSS, ലെ അധ്യാപകന്‍   ശ്രീ ബിബിഷ് സാര്‍, സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


സംസ്‌ഥാനത്തെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2019 സെപ്‌തംബര്‍ 25ന് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം നിലവിലെ സമയക്രമം ചുവടെ നല്‍കുന്നു.
നോമിനേഷനുകള്‍ സ്വീകരിക്കേണ്ട അവസാനതീയതി : സെപ്‌തംബര്‍ 19 (3 മണി)
നോമിനേഷനുകളുടെ സൂക്ഷ്‌മ പരിശോധന               : സെപ്‌തംബര്‍ 20 (3 മണി)
പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി: സെപ്‌തംബര്‍ 23 (3 മണി)
മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്         : സെപ്‌തംബര്‍ 24
വോട്ടെടുപ്പ് തീയതി                                           : സെപ്‌തംബര്‍ 25 (11 മണി വരെ)
വോട്ടെണ്ണല്‍                                                    : സെപ്‌തംബര്‍ 25(1 മണിക്കകം)
പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്                : സെപ്‌തംബര്‍ 25 (2.30 മണി മുതല്‍)
തിരഞ്ഞെടുത്ത സ്‌കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം    : സെപ്‌തംബര്‍ 30

  • തിരഞ്ഞെടുപ്പ് സര്‍ക്കുലര്‍ ഇവിടെ 
  • തിരഞ്ഞെടുപ്പിനുപയോഗിക്കുന്നതിനായി വിവിധ ഫോമുകളുടെ മാതൃകകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
  • സ്കൂള്‍ പാര്‍ലമെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട 5/11/2007ലെ സര്‍ക്കുലര്‍ ഇവിടെ
സ്കൂള്‍ പാര്‍ലമെന്റിന്റെ ഘടന
ഒന്നാം ഘട്ടത്തില്‍ ക്ലാസ് തലത്തില്‍ തിരഞ്ഞടുപ്പ് നടത്തി ക്ലാസ് ലീഡര്‍മാരെ തിരഞ്ഞെടുക്കുക. (ക്ലാസ് തല തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മിക്‌സഡ് വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ തോതില്‍ സീറ്റുകള്‍ സംവരണം ചെയ്യണം).
തുടര്‍ന്ന് തിരഞ്ഞെടുത്ത ക്ലാസ് ലീഡര്‍മാരുടെ യോഗം ചേര്‍ന്ന് അവരില്‍ നിന്നും താഴെപ്പറയുന്ന തസ്‌തികകളിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കുക. (തിരഞ്ഞെടുക്കുമ്പോള്‍ മിക്‌സഡ് വിദ്യാലയങ്ങളില്‍ ചെയര്‍ പേഴ്‍സണ്‍ , വൈസ്‌ ചെയര്‍ പേഴ്‌സണ്‍ എന്നിവരിലൊരാളും സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നിവരിലൊരാളും പെണ്‍കുട്ടി ആയിരിക്കണം. കൂടാതെ വിവിധ വേദികളും ഭാരവാഹികളിലൊരാളും പെണ്‍കുട്ടി ആയിരിക്കണം. കൂടാതെ ചെയര്‍പേഴ്‌സണ്‍ ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ നിന്നും വൈസ് ചെയര്‍പേഴ്‌സണ്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നായിരിക്കണം. സെക്രട്ടറി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും ജോയിന്റ് സെക്രട്ടറി ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നുമാവണം. കലാവേദി , കായികവേദി , സാഹിത്യവേദി എന്നിവിടങ്ങളിലും ഇതേ പ്രാതിനിധ്യം ഉണ്ടാവണം. ഇക്കാര്യം സ്കൂളുകള്‍ക്ക് തീരുമാനിക്കാം )
ഭാരവാഹികള്‍
  • സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍
  • സ്കൂള്‍ പാര്‍ലമെന്റ്  സെക്രട്ടറി, ജോയിന്റ് സെക്രട്ടറി
  • കലാവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി
  • സാഹിത്യവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി
  • കായികവേദി സെക്രട്ടറി , ജോയിന്റ് സെക്രട്ടറി

വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ച് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിനുായി മലപ്പുറം കൈറ്റിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ മുമ്പ് ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു. അതിലേക്കുള്ള ലിങ്കുകളും ഹെല്‍പ്പ് ഫയലുകളും ചുവടെ 
  • സോഫ്റ്റ്‍വെയര്‍ ഡൗൺലോഡു ചെയ്യുന്നതിനു        Click Here
  • സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം           Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here 

No comments:

Post a Comment