Monday, October 14, 2019

ലോക വിദ്യാർത്ഥി ദിനം-ഒക്ടോബർ 15


ഇന്ന് മുന്‍ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം.എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ജന്മവാര്‍ഷികം.
 അദ്ദേഹം രാഷ്ട്രത്തിനും കുട്ടികൾക്കുമായി ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ എന്നും തേജസ്സോടെ നമ്മുടെ മനസ്സില്‍ ജ്വലിക്കുന്നവ തന്നെയാണ്. അദ്ദേഹത്തിന്‍റെ ആന്മകഥയായ അഗ്നിച്ചിറകുകളിലൂടെ കുട്ടികളിലേയ്ക്ക് പകര്‍ന്നത് വെറും അനുഭവപാഠങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് എങ്ങനെ ജീവിക്കണമെന്നതിന്‍റെ മാതൃക കൂടിയായിരുന്നു.

ലോകത്തെമ്പാടുമുള്ള വിദ്യാ‍ത്ഥികളടങ്ങുന്ന ജനസമൂഹം അദ്ദേഹത്തിൻ്റെ മരിക്കാത്ത വാക്കുകൾ ഇന്നും ഓര്‍ക്കുന്നതു തന്നെയാണ് അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2015 ജൂലൈ 27ന് ഷില്ലോംഗിൽ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങൾ' എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുക്ലാസെടുത്തു കൊണ്ടി പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

കലാമിൻ്റെ മരണ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15  ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എന്നാൽ 2010 മുതല്‍ തന്നെ ഐക്യ രാഷ്ട്രസഭ ഇതിനായുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. എപിജെ അബ്ദുൾ കലാമെന്ന പ്രഗത്ഭ ശാസ്ത്രജ്ഞന്‍റെ ജന്മദിനമല്ലാതെ ഇങ്ങനെ ഒരു ദിനാചരണത്തിന് മറ്റൊന്നും ഉതകില്ലെന്ന് ഐക്യരാഷ്ട്രസഭ ഉറച്ചുവിശ്വസിച്ചിരുന്നിരിക്കണം. ജനങ്ങൾ എന്നും അദ്ദേഹത്തെ അധ്യാപകനായി ഓ‍ര്‍മ്മിക്കണമെന്ന ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു, അതും കൂടി കണക്കിലെടുത്താണ് ഒക്ടോബ‍ര്‍ 15 ലോകത്താകമാനമുള്ള വിദ്യാ‍ര്‍ത്ഥികൾക്കായി മാറ്റിവെയ്ക്കപ്പെടുന്നത്.
ലോകത്തെമ്പാടുമുള്ള വിദ്യാ‍ത്ഥികളടങ്ങുന്ന ജനസമൂഹം അദ്ദേഹത്തിൻ്റെ മരിക്കാത്ത വാക്കുകൾ ഇന്നും ഓര്‍ക്കുന്നതു തന്നെയാണ് അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.

No comments:

Post a Comment