Monday, October 21, 2019

സ്കൂളില്‍ നിന്നും പഠനയാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ


വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്.
സ്കൂളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
  • അദ്ധ്യായന വര്‍ഷത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രമേ പഠന യാത്ര നടത്താവൂ
  • വിദ്ധ്യാര്‍ത്ഥികളില്‍ നിന്നും അമിതമായ തുക ഈടാക്കരുത്, കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടി പങ്കാളികളാകാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ മാത്രമേ യാത്രയാക്കായി തിരഞ്ഞെതുക്കാവൂ
  • പഠന യാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെടുത്തി മാത്രം നടത്തേണ്ടതാണ്
  • കുട്ടികള്‍ പഠിക്കുന്ന ശാസ്ത്രം, ചരിത്രം സാഹിത്യം എന്നീ മേഖലകളില്‍ ഉള്‍കാഴ്ചയുണ്ടാകുന്നതാകണം
  • അദ്ധ്യാപകരോ,രക്ഷിതാക്കളോ അല്ലാത്തവര്‍ കുട്ടികളോടൊപ്പം യാത്രാ സംഘത്തില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല
  • പഠന യാത്ര പോകുന്നതിനു മുന്‍പ് പോകുന്ന സ്ഥലം, സന്ദര്‍ശിക്കുന്ന സ്ഥാപനങ്ങള്‍, ദിവസം എന്നിവയെക്കുറിച്ച് പ്രധാന അദ്ധ്യാപകന് അറിവുണ്ടായിരിക്കണം
  • സ്ഥാപനങ്ങളും സ്ഥലങ്ങളും മറ്റും സന്ദര്‍ശിക്കുന്നതിന് മുന്‍പായി കുട്ടികൾക്ക്  അതിനെക്കുറിച്ചുള്ള അറിവ് നല്‍കണം
  • കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്ക പ്രത്യേക ചുമലതകള്‍ നല്‍കണം 
  • ഉദാ: യാത്രാ വിവരണം തയ്യാറാക്കുന്ന ജോലി/ കവിതാ,കഥ, ചിത്ര രചന എന്നിവ തയ്യാറാക്കല്‍/ യാത്രയുടെ സാമ്പത്തിക വിശകലനം / ക്രിയാത്മകമായ യാത്രയുടെ കുറിപ്പ് തയ്യാറാക്കല്‍ / പാഠപുസ്തകങ്ങളിലെ അറിവുമായി കൂട്ടിയോജിപ്പിക്കല്‍ 
  • യാത്ര പോകുന്നതിന് മുമ്പ് തന്നെ താമസം, ഭക്ഷണം സന്ദര്‍ശന സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ നേരത്തെ ബുക്ക് ചെയ്തിരിക്കണം
  • 20 കുട്ടികള്‍ക്ക് ഒരു അദ്ധാപകന്‍ എന്ന നിലയില്‍ മേല്‍ നോട്ടം ആവശ്വമാണ് പെണ്‍കുട്ടികള്‍ക്ക്  പ്രത്യേക വനിതാ അദ്ധ്യാപകര്‍ ഉണ്ടായിരിക്കണം
  • രക്ഷാ കര്‍ത്താക്കളുടെ സമ്മത പത്രം വാങ്ങണം അവരുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങുകയും ചെയ്യണം
  • അപകടകരമായ ഇടങ്ങളില്‍ കുട്ടികളെ പഠന യാത്രയ്ക്ക് കൊണ്ടുപോകരുത്
  • പഠന യാത്രയ്ക്കിടയില്‍ ഫസ്റ്റ എയ്ഡ്  അത്യാവശ്യ മരുന്നുകള്‍ എന്നിവ കരുതിയിരിക്കണം 
  • പഠനയാത്രയുടെ മുഴുവന്‍ കണക്കുകളും യാത്ര ചെയ്ത കുട്ടികളെയും അദ്ധാപകരേയും വിളിച്ച് ചേര്‍ത്ത് അവതരിപ്പിക്കുകയും സമ്മതം വാങ്ങുകയും ചെയ്യണം
  • പഠന യാത്രകള്‍ അവധി ദിവസങ്ങളില്‍ മാത്രം നടത്തേണ്ടതാണ് 
  • പഠന യാത്രക്ക്‌  പോകുന്ന കുട്ടികള്‍ 1-2% മാത്രമാണ്. ഈ കുട്ടികള്‍ക്ക് വേണ്ടി റഗുലര്‍ ക്ലാസ്സുകള്‍ രീതി അനുവദിക്കുന്നതല്ല
  • കുട്ടികളുടെ യാത്രാ കുറിപ്പുകള്‍, ചിത്ര രചനകള്‍, കഥാ,കവിത സാമ്പത്തിക വിശകലനം വിമര്‍ശന കുറിപ്പുകള്‍ എന്നിവ സ്‌കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കണം
  • യാത്രാവേളകളില്‍ അദ്ധ്യാപകര്‍ പുകവലിക്കുന്നതും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവുമായികണ്ട് ശിക്ഷണ നടപടിക്ക് വിധേയമാക്കാവുന്നതാണ്
  • അശ്ലീലമായ വസ്ത്രധാരണം, സംഭാഷണം.അനാവശ്യമായ ഫോട്ടോ എടുക്കല്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ് 
  • ഓരോ  വര്‍ഷവുംഅനുഗമിക്കുന്ന അദ്ധ്യാപകരെ മാറ്റം വരുത്തി മാത്രമേ ടൂറിന് അനുമതി നല്‍കാവൂ
  • രാത്രി സമയങ്ങളിലെ യാത്ര, കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കേണ്ടതാണ്‌
  • യാത്ര ഉള്‍പ്പെടെ പരമാവധി 4 ദിവസത്തില്‍ കൂടുതല്‍ ടൂര്‍ പാടുള്ളതല്ല
  • യാത്രാവേളകളില്‍ കുട്ടികള്‍ പുകവലിക്കുന്നതും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനവുമായികണ്ട് ശിക്ഷണ നടപടിക്ക് വിധേയമാക്കാവുന്നതാണ്


No comments:

Post a Comment