സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2019 -പാലക്കാടിന്‍റെ വിജയഗാഥ.
personAplus Educare
November 30, 2019
share
അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന്‍റെ വിജയഗാഥ. അവസാന നിമിഷങ്ങളിലെ അട്ടിമറിയിലൂടെയാണ് പാലക്കാട് കീരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പാലക്കാടിന്‍റെ കിരീട നേട്ടം. തൊട്ടു പിറകിലായി ഒരേ പോയിന്‍റുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ആദ്യ മൂന്ന് ദിവസങ്ങളിലും പിന്നില്‍ പാലക്കാട് അവസാന ദിവസത്തിലെ അവസാവ രണ്ടു മണിക്കൂറിലാണ് ഏവരെയും വിസ്മയിച്ച കുതിപ്പ് നടത്തിയത്.
951 പോയിന്‍റുമായാണ് പാലക്കാടിന്‍റെ കിരീടനേട്ടം, 949 പോയിന്‍റുമായ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.
സ്കൂളുകളില്‍ പാലക്കാട് ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തില്‍ തൃശൂരും എറണാകുളവും ഒന്നാമത്. അറബിക് കലോത്സവത്തില്‍ നാലു ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.