വെബ് ഫോട്ടോ ആല്‍ബം തയ്യാറാക്കുവാനുള്ള ഒരു പുതിയ സോഫ്റ്റ് വെയര്‍ GAMBAS 3-ഈ പ്രോഗ്രാമിന്റെ മൂല രചനയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് , ചില കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് കുണ്ടൂര്‍കുന്ന് ടി. എസ് എന്‍. എം എച്ച് എസ്സ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വെബ് ഫോട്ടോ ആല്‍ബം തയ്യാറാക്കുവാനുള്ള ഒരു പുതിയ സോഫ്റ്റ് വെയര്‍ ആണ് ഇത്. Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
ഗാംബാസ് സോഫ്റ്റ് വെയര്‍ ഫാം (https://gambas.one/gambasfarm/) എന്ന ഗാംബാസ് ഡെവലപ്പര്‍മാരുടെ കൂട്ടായ്മയില്‍ Charlie Ogier പ്രസിദ്ധീകരിച്ച ഈ പ്രോഗ്രാമിന്റെ മൂല രചനയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് , ചില കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി അവതരിപ്പിക്കുകയാണ് .
ഉദ്ദേശ്യം :
ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ ചിത്ര ഫയലുകളെയും (JPG / JPEG / PNG) ഉള്‍പ്പെടുത്തി, ഓരോ ചിത്രത്തിനും ആവശ്യമായ വിവരണങ്ങള്‍ നല്കി ഒരു Web Album തയ്യാറാക്കല്‍
ഇന്‍സ്റ്റലേഷന്‍ :
WEBPHOTOS.zipഎന്ന ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത്, home/Desktop ലേക്ക് paste ചെയ്ത് Extract ചെയ്യുക.
Extract ചെയ്ത് ലഭിച്ച ഫോള്‍ഡറിനുള്ളിലെ installer.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയത് Properties ക്ലിക്കി Execute Permission ടിക് മാര്‍ക്ക് (√) കൊടുക്കുക.
തുടര്‍ന്ന് installer.sh എന്ന ഫയലില്‍ DblClk ചെയ്ത് Run in Terminal ക്ലിക്കുക
തുറന്നുവരുന്ന Terminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം.
Application – Internet- WebPhotos
എന്ന ക്രമത്തില്‍ ഉപയോഗിക്കാം.
വെബ്ഫോട്ടോസ്
WEB PHOTOS
No comments:
Post a Comment