Tuesday, December 3, 2019

KTET OFFICIAL ANSWER KEY-NOV-2019



KERALA TEACHER ELIGIBLITY TEST NOV- 2019


Answer key:

After 2 weeks Rectified key വരും. എന്തെകിലും തെറ്റുണ്ടകിൽ  മാത്രം.... 



ഇനി എന്നാണ് KTET റിസള്‍ട്ട്?

ആദ്യ ഔദ്യോഗികയാണ് ഈ ഉത്തര സൂചിക   വന്നത്. ഇതില്‍ തെറ്റുകളുണ്ടെങ്കില്‍ കണ്ടുപിടിക്കാനും അത് പരാതീപ്പെടാനുമുള്ള അവസരവും തന്നിട്ടുണ്ട്. അത് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം തെറ്റുണ്ടെങ്കില്‍ അത് തിരുത്തിയ ഉത്തരസൂചിക വരും.. വളരെ വിരളമായേ തെറ്റുകള്‍ ഉണ്ടാവാറുള്ളൂ.. ഏതെങ്കിലും തരത്തില്‍ ചോദ്യം ഒഴിവാക്കിയാല്‍ അതിന്റെ മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കും...

തെറ്റ് തിരുത്തിയ ഉത്തരസൂചിക വന്ന് ഒരുമാസമെങ്കിലും കഴിയും റിസള്‍ട്ട് വരാന്‍.. 
അത് കഴിഞ്ഞ് ഏതാണ്ട് ഒരാഴ്ചയ്ക്ക് ശേഷം അതാത്   വിദ്യാഭ്യാസ ഒാഫീസില്‍ വെരിഫിക്കേഷന്‍.. ആറുമാസം കഴിഞ്ഞ് അതേ ഓഫീസില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റല്‍..

ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് 
പത്രമാധ്യമങ്ങള്‍ മുഖേന അറിയിക്കും..

വെരിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

KTET കരസ്ഥമാക്കിയ ഒട്ടുമിക്ക ഉദ്യോഗാര്‍ത്ഥികളുടെയും ചോദ്യം Certificate ലഭിക്കാന്‍ അടുത്ത നടപടികള്‍ എന്തൊക്കെ എന്നതാണ്..

ആദ്യത്തേത് ഓൺലൈൻ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനാണ്..

 നിങ്ങള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ

 വിദ്യാഭ്യാസ അധികാരിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന വെരിഫിക്കേഷന്റെ തീയ്യതിയും സമയവും അന്തിമ ഉത്തരസൂചിക വന്ന് ഏകദേശം ഒരുമാസം കഴിഞ്ഞ് റിസള്‍ട്ടും വന്നതിന് ശേഷം പത്രമാധ്യങ്ങള്‍ വഴി അറിയിക്കും..
വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ പകര്‍പ്പും ഒറിജിനലും കൊണ്ടുപോകേണ്ടതാണ്..

1- KTET Admission ticket (Hall ticket)
2- SSLC Book
3- +2 certificate
4- Degree original certificate & Marklist
5- B.Ed original certificate and marklist
6- PG ഉണ്ടെങ്കില്‍ അതും
7- Ktet Result Printout
8- സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കുന്നതിന്  നോൺക്രീമിലിയർ സര്‍ട്ടിഫിക്കറ്റ്  (ജാതി സര്‍ട്ടിഫിക്കറ്റ് /non creamy layer certificate )

___

B.Ed/ D.Ed ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം മാത്രമേ KTET സര്‍ട്ടിഫിക്കറ്റും നല്‍കുകയുള്ളു.. പക്ഷേ വെരിഫീക്കേഷന്‍ സമയത്ത് പങ്കെടുക്കേണ്ടതുണ്ടോ എന്നത് അധികാരികളില്‍ നിന്ന് ചോദിച്ച് ഉറപ്പുവരുത്തേണ്ടതാണ്. പൊതുവെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് പങ്കെടുക്കാനാണ് പറയാറുള്ളത്

വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്ന സമയത്ത് (പത്രമാധ്യമങ്ങള്‍ മുഖേന) തന്നെ വെരിഫിക്കേഷന് ഹാജരാവേണ്ടതാണ് സാധിക്കാത്തവർ വ്യക്തമായ കാരണം  ബോധിപ്പിച്ച് അനുവദി വാങ്ങിയാൽ മാത്രമേ പിന്നീട് വെരിഫിക്കേഷൻ നടത്താൻ അനുവദിക്കൂ...

വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെയെല്ലാം പകര്‍പ്പ് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിക്കും..
പിന്നെ ഏകദേശം 6 മാസം കഴിഞ്ഞതിനു ശേഷമായിരിക്കും KTET സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ഈ വിവരം പത്രമാധ്യമങ്ങള്‍ വഴി അറിയിക്കും. ആ സമയത്ത് ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുപോവേണ്ടതാണ്.

ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ടവർ ‘0202-01-102-92 other receipts‘ എന്ന ഹെഡിൽ 100 രൂപ അടച്ച ചെലാൻ സഹിതം പരീക്ഷ സെക്രട്ടറിക്ക് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണ്.

3 മാസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. അല്ലാത്ത സർട്ടിഫിക്കറ്റ് ജില്ല വിദ്യഭ്യാസ ആഫിസുകളിൽ സൂക്ഷിക്കുന്നതും താഴെ പറയുന്ന പ്രകാരം പിഴ അടച്ചതിന് ശേഷം കൈപ്പറ്റാവുന്നതുമാണ്.

3 മാസത്തിന് 100 രൂപ
6 മാസത്തിന് 300 രൂപ
1 വർഷത്തേക്ക് 500 രൂപ


No comments:

Post a Comment