Tuesday, March 10, 2020

SSLC-2020-MALAYALAM II-അടിസ്ഥാന പാഠാവലി- FINAL TOUCH


2020 എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് മലയാളം II-അടിസ്ഥാന പാഠാവലി വിഷയത്തിന്റെ എല്ലാ പഠനവിഭവങ്ങളും

മലയാളം II
കുട്ടികളെ...
ശ്രദ്ധാപൂർവ്വം അഭിമുഖീകരിച്ചാൽ A പ്ലസ് നേടാൻ കഴിയുന്ന വിഷയമാണിത്.കൂൾ ഓഫ് സമയത്ത് കൃത്യമായ ആശയ ധാരണയും സമയ ക്രമീകരണവും ആസൂത്രണവും നടത്തിയ ശേഷം മാർക്കിനനുസരിച്ച്,, പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി,, അക്ഷരത്തെറ്റില്ലാതെ,, ചിട്ടയോടെ ഉത്തരങ്ങൾ എഴുതുക.
വളരെ എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആശയങ്ങൾ കുത്തി നിറച്ച് എഴുതുന്ന ശീലം ചിലർക്കെങ്കിലും ഉണ്ട്.അത് ഒഴിവാക്കണം. എല്ലാം അവശ്യാനുസരണം നൽകാൻ കഴിയുമ്പോഴാണ് ഒരു യഥാർത്ഥ പഠിതാവ് രൂപം കൊള്ളുന്നത്.
ചെറിയ സ്കോറിന്റെ ചോദ്യങ്ങൾക്ക് ഒരു മാർക്കിന് ഒരു ആശയം എന്ന വിധത്തിലും വിശദീകരിക്കേണ്ടവ ഖണ്ഡിക തിരിച്ചും എഴുതുക.തുടക്കം മുതൽ തന്നെ വ്യക്തതയും തനിമയും ഭംഗിയും നില നിർത്തിക്കൊണ്ട് മുന്നേറുക. മുഴുവൻ എഴുതുക മൂല്യ നിർണയം നടത്തുന്നവരിൽ നമ്മെ കുറിച്ച് നല്ല മതിപ്പ് ഉളവാകും വിധം എഴുതുകയാണെങ്കിൽ ഉയർന്ന മാർക്ക് നേടാൻ കഴിയും.
ഓർക്കുക: പരീക്ഷ: എന്ത് എഴുതുന്നു എന്നതു പോലെ എങ്ങനെ എഴുതുന്നു എന്നതും പ്രധാനമാണ്...
പ്രാർത്ഥനയോടെ...
ആശംസകളോടെ...

ജീവിതം പടര്‍ത്തുന്ന വേരുകള്‍
MALAYALAM-II [ADISTHANA PADAVALI]

No comments:

Post a Comment