2020 എസ് എസ് എല്‍ സി പരീക്ഷ ഇന്ന് ആരംഭിക്കുകയാണ്. SSLC പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് CHMKMHSS വാഴക്കാടിലെ അദ്ധ്യാപകന്‍ ശ്രീ സയ്യിദ് കീഴുപറമ്പ്.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മുന്നൊരുക്കം:
മുന്നൊരുക്കം:
- വിഷയങ്ങൾ വ്യവസ്ഥാപിതമായി പഠിച്ച് തയ്യാറാകുക
- 'മുഴുവൻ വിഷയങ്ങൾക്കും പ്രാധാന്യം നൽകുക.
- പരീക്ഷയില്ലാത്ത ദിവസങ്ങളിൽ സമയം ക്രമീകരിച്ച് പഠിക്കുക.
- ഹാൾ ടിക്കറ്റ്, പേന ,പെൻസിൽ, എല്ലാം അടങ്ങിയ ഇൻസ്ട്രുമെന്റ് ബോക്സ്, പ്ലെയിൻ റൈറ്റിംഗ് ബോർഡ്, വാച്ച്, വെള്ളം മുതലായവ കൈവശം വെക്കുക.
- പ്രാഥമിക കർമ്മങ്ങൾ ഉണ്ടെങ്കിൽ അത് കഴിഞ്ഞ ശേഷം പരീക്ഷാ ഹാളിൽ എത്തുക ( 9.30 ന് മുമ്പ്)
- സമയം വൈകും തോറും ടെൻഷൻ വർധിക്കും.
- സീറ്റിൽ ഇരുന്ന ശേഷം ഇൻവിജിലേറ്റർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
- 9.45: കൂൾ ഓഫ് ടൈം:വിലപ്പെട്ട സമയമാണിത്.
- ആത്മ വിശ്വാസത്തോടെ ചോദ്യപ്പേപ്പർ വാങ്ങുക.
- അതൊന്ന് പരിശോധിക്കുക.
- അതിലെ നിർദ്ദേശങ്ങൾ വായിച്ചു നോക്കുക.
- ആദ്യം മുതൽ അവസാനം വരെയുള്ള ചോദ്യങ്ങള്‍
മനസ്സിരുത്തി ഒരു തവണ വായിക്കുക.. വളരെ എളുപ്പമുള്ളവ മാർക്ക് ചെയ്യുക.. ബാക്കിയുള്ളവ രണ്ടാമതും വായിക്കുക. അറിയാവുന്നവ മാർക്ക് ചെയ്യക. - മാർക്ക്, ആശയങ്ങൾ, എഴുതേണ്ട വിധം എന്നിവ ഈ വേളയിൽ മനസ്സിൽ രൂപപ്പെടുത്തുക.
- ഉത്തരപ്പേപ്പറിന്റെ ആദ്യ പേജ് കൃത്യമായി പൂരിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം പൂർണമായി അറിയുന്ന എളുപ്പമുള്ളവ ആദ്യം ഭംഗിയായി എഴുതുക.
- മാർജിന് പുറത്ത് തെറ്റാതെ നമ്പറിടുക.
- മാർക്കിനനുസരിച്ച് മാത്രം എഴുതുക.
- അനാവശ്യ വിശദീകരണത്തിലേക്ക് പോകാതിരിക്കുക.
- അക്ഷരങ്ങൾക്കിടയിലെ അടുപ്പം ,വരികൾക്കും വാക്കുകൾക്കുമിടയിലെ അകലം എന്നിവ ശ്രദ്ധിക്കുക.
- വെട്ടിത്തിരുത്തലുകൾ പരമാവധി ഇല്ലാതാക്കുക.
- ഉത്തരം എഴുതുന്നതിന് മുമ്പ് അല്പം ആലോചിക്കുക.
- ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതാതിരിക്കുക.
- നമ്പറിട്ട് ഉത്തരം എഴുതാൻ മറക്കരുത്. ആദ്യ സമയത്ത് അമിതമായി എഴുതിയാൽ അവസാന സമയത്ത് സമയം തികയാതെ വരും. ശ്രദ്ദിക്കുക.
- ഇടയ്ക്ക് സമയ ക്രമീകരണം നടത്തുക.
- ആദ്യ പകുതി സമയം പിന്നിടുമ്പോൾ പകുതിയിലധികം എഴുതിയിരിക്കണം... കാരണം ഇനിയുള്ളവ കൂടുതൽ ചിന്തിക്കേണ്ടവയായിരിക്കും. ഓരോന്നും എഴുതി കഴിഞ്ഞാൽ ചോദ്യ നമ്പർ റൗണ്ട് ചെയ്യുക.
- അധികം വാങ്ങുന്ന പേപ്പറിൽ അഡീഷനൽ നമ്പറും രജിസ്റ്റർ നമ്പറും എഴുതുക. മുഴുവൻ എഴുതുക.ഇൻവിജിലേറ്റർമാർ നിർദ്ധേശിക്കുന്ന സമയത്ത് പേപ്പർ ഇടതു വശത്തേക്ക് നൂൽ കൊണ്ട് അഴിഞ്ഞു പോകാത്ത വിധം കെട്ടുക.
- ശേഷം തുടക്കം മുതൽ എല്ലാ നിലക്കും പരിശോധിച്ച് മുഴുവൻ എഴുതി എന്ന് ഉറപ്പ് വരുത്തുക.
- എന്റെ പരമാവധി ഞാൻ എഴുതി എന്ന ആത്മ നിർവൃതിയോടെ ഉത്തരപ്പേപ്പർ നൽകി പരീക്ഷ റൂമിൽ നിന്ന് പുറത്തിറങ്ങുക. കൊണ്ടു പോയ സാധനങ്ങളെല്ലാം എടുക്കാൻ മറക്കരുത്.. മുഴുവൻ സമയത്തും അച്ചടക്കം പാലിക്കാൻ മക്കൾ മറക്കരുതേ... എല്ലാവർക്കും പരിപൂർണ വിജയം ആശംസിക്കുന്നു.
No comments:
Post a Comment