ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധന
ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍
- ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകള്‍ 02/07/2020 മുതല്‍ 07/07/2020 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
- അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകന്‍ അതാത് സ്‌കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്ക്് ജൂലൈ 7 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി നല്‍കിയിരിക്കണം.
- പ്രസ്തുത അപേക്ഷകള്‍ പ്രഥമാദ്ധ്യാപകര്‍ ജൂലൈ 8 ന് വൈകിട്ട് 5 മണിയ്ക്കു് മുന്‍പായി ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
- പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്.
- iExaMS സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ അപേക്ഷയുടെ പകര്‍പ്പും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം .
- പ്രധാനാധ്യാപകര്‍ ഫീസ് ശേഖരിച്ച് രസീത് നല്‍കേണ്ടതും എട്ടാം തീയതി അഞ്ച് മണിക്ക് മുമ്പായി iExaMS സൈറ്റിലെ HM ലോഗിനിലൂടെ ലഭിച്ച അപേക്ഷകള്‍ വേരിഫൈ ചെയ്യേണ്ടതുമാണ്.
- പ്രഥമാധ്യപകര്‍ വേരിഫൈ ചെയ്യാത്ത പക്ഷം ഇവരുടെ അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കില്ല.
- മൂല്യനിര്‍ണയം സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം ജൂലൈ 22 നകം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
- ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിയും ജൂലൈ 30നകം നല്‍കുന്നതാണ്.
- ഐ ടി പരീക്ഷക്ക് റീവാല്യുവേഷന്‍ /ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി ഇവ ഉണ്ടായിരിക്കുന്നതല്ല
പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്
- വിദ്യാര്‍ഥികളില്‍ നിന്നും ജൂലൈ 7ന് വൈകിട്ട് 5 മണി വരെ അപേക്ഷകളിടെ പ്രിന്റൗട്ടുകള്‍ ശേഖരിക്കുക. ഫീസ് ഇനത്തില്‍ തുക ശേഖരിച്ച് അവക്കുള്ള രസീത് നല്‍കുക.
- 8ന് വൈകുന്നേരം 5 മണിക്കുള്ളില്‍ ലഭ്യമായ അപേക്ഷകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക
- iExaMS ല്‍ നിന്നും ലഭിക്കുന്ന 3 റിപ്പോര്‍ട്ടുകള്‍ DEO ഓഫീസില്‍ നല്‍കണം
- ഫലപ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരികെ നല്‍കണം
- ബാക്കിയുള്ള തുക 0202-01-102-99-other receipts എന്ന ശീര്‍ഷകത്തില്‍ അടക്കുക
- ചുവടെ സര്‍ക്കുലറില്‍ ഉള്ള സ്റ്റേറ്റ്‌മെന്റും ചെല്ലാന്റെ പകര്‍പ്പും സഹിതം DEO യില്‍ ആഗസ്‌ത് 10നകം അടക്കുക
- ശേഖരിച്ചതും തിരിച്ചു നല്‍കിയതുമായ തുകയുടെ വിശദാംശങ്ങള്‍ Revaluation Accounts എന്ന ലിങ്കില്‍ രേഖപ്പെടുത്തുക
- ശേഖരിക്കുന്ന ഫീസ് പ്രധാനാധ്യാപകര്‍ സ്കൂളില്‍ സൂക്ഷിക്കേണ്ടതും ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരിച്ചുനല്‍കേണ്ടതുമാണ്.
Ith nammalk thanne nookan patto school allathe
ReplyDeleteIth nammalk thanne nookan patto school allathe
ReplyDeleteഅമ്മ
ReplyDelete