എ.പി.ജെ. അബ്ദുല്‍
കലാം
- ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. (2002-2007) 'അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുല്‍ കലാം' (1931 ഒക്ടോബര്‍ 15 - 2015 ജൂലൈ 27). പ്രശസ്തനായ മിസൈല്‍ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റേയും, ബാലിസ്റ്റിക് മിസൈലിന്‍റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുള്‍കലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
- 2002ല്‍ അന്നത്തെ ഭരണകക്ഷിയായിരു ഭാരതീയ ജനതാ പാര്‍ട്ടിയുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഐ)യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്‍റെ ജനകീയനയങ്ങളാല്‍, 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25നു സ്ഥാനമൊഴിഞ്ഞശേഷം തന്‍റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ഇന്‍ഡോര്‍ എിന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു
- 2020 ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ഇന്ത്യ 2020 എന്ന തന്‍റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്‍റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നവയാണ്. apj@abdulkalam.com
- എന്ന തന്‍റെ ഇമെയിലില്‍ എല്ലായ്‌പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാര്‍ത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവല്‍ക്കരിക്കുതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.
- 2015 ജൂലൈ 27 ന് 84-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ പ്രസംഗിക്കുതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആദ്യകാല ജീവിതം, വിദ്യാഭ്യാസം
- ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ 1931 ഒക്ടോബര്‍ 15ന് ജൈനുലാബ്ദീന്‍റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുല്‍ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള ആളായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്, ധനുഷ്‌കോടി രാമേശ്വരം യാത്രയ്ക്കുള്ള ബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്‍റേത്. രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്‌കൂള്‍ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളമായ സുഹൃദ്ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. അബ്ദുള്‍ കലാമിന്‍റെ ബന്ധുവായിരുന്ന ഷംസുദ്ദീന്‍ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടുപോയിരുന്ന ട്രെയിനുകള്‍ അവിടെ നിര്‍ത്താതിരുന്ന അക്കാലത്ത് പത്രങ്ങള്‍ വണ്ടിയില്‍ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകള്‍ എടുത്തുകൂട്ടുന്നതില്‍ ഷംസുദ്ദീനെ അബ്ദുള്‍ കലാം സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീന്‍ കലാമിന് ചെറിയ പാരിതോഷികം നല്‍കുമായിരന്നു. ഇതായിരുന്നു തന്‍റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്‍റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റില്‍ ഇന്നും കാണാവുതാണ്. അദ്ദേഹത്തിന്‍റെ സഹോദരന്‍ നടത്തുന്ന അപൂര്‍വകൗതുകവസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയും ഇതിനോടുചേര്‍ന്നുതന്നെ കാണാം.
- രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളിലായിരുന്നു കലാമിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അബ്ദുള്‍കലാം ഒരു ശരാശരി വിദ്യാര്‍ത്ഥിമാത്രമായിരുന്നു. എങ്കിലും, പുതിയ കാര്യങ്ങള്‍ പഠിക്കുതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുള്‍കലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്‍റെ മുതിര്‍ന്ന സഹോദരിയുടെ ഭര്‍ത്താവ് ജലാലുദ്ദീന്‍ ആയിരുന്നു ആ ഗ്രാമത്തില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുവരില്‍ ഒരാള്‍. ജലാലുദ്ദീന്‍ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുള്‍ കലാമിനോടു പറയുമായിരുന്നു. കലാമിന്‍റെ വിദ്യാഭ്യാസത്തില്‍ ജലാലുദ്ദീന്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്.
- രാമേശ്വരം സ്‌കൂളില്‍ പ്രാഥമികപഠനം പൂര്‍ത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ്‌സ് കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954ല്‍ കലാം, ഈ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താല്‍പര്യമുണ്ടായിരുന്നു. 'ആകാശങ്ങളില്‍ പറക്കുക' എന്ന തന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955ല്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തില്‍ പ്രശസ്തമായ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. വിമാനത്തിന്‍റെ സാങ്കേതികവശങ്ങള്‍ മനസ്സിലാക്കുവാന്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങള്‍ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്‍റെ രണ്ടാം വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്‌റോനോട്ടിക്‌സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്‍റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958 ല്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ ട്രെയിനിയായി ചേര്‍ന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇന്‍റര്‍വ്യൂവില്‍ കലാമിന്‍റെ സ്ഥാനം ഒമ്പതാമതായിരുന്നു.
ശാസ്ത്രജ്ഞന്‍
- 1960ല്‍ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പ്രൊഡക്ഷന്‍ (എയര്‍) എ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി ജോലിക്കു ചേര്‍ത്തു.ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കു ഒരു കേന്ദ്രമായിരുു ഇത്. ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി ഒരു സൂപ്പര്‍സോണിക്ക് ടാര്‍ജറ്റ് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞന്‍ എ നിലയില്‍ കലാമിന്റെ ആദ്യ ദൗത്യം. ഈ ഉദ്യോഗത്തില്‍ കലാം പൂര്‍ണ്ണ സംതൃപ്തനല്ലായിരുന്നു
- ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകു ഹോവര്‍ക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എതായിരുന്നു
- കലാമിനെ ഏല്പിച്ച അടുത്ത ദൗത്യം. ദിവസവും പതിരുന്നു
- മണിക്കൂര്‍ ജോലിചെയ്ത് മിഷന്‍ 'നന്ദി' അദ്ദേഹം പൂര്‍ത്തിയാക്കി. പ്രതിരോധമന്ത്രിയായ വി.കെ. കൃഷ്ണമേനോന്‍ നന്ദി യെ കാണാന്‍ വു. അദ്ദേഹത്തിന് നന്ദിയില്‍ പറക്കണമെ ആഗ്രഹം തോന്നിമാത്രമല്ല കലാം തന്നെ അത് പറപ്പിക്കണമെും മന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുു. കലാം മന്ത്രിയേയും കൊണ്ട് സുരക്ഷിതമായി പറ് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതി നിര്‍ത്തിവെച്ചു. ത െഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊായി കലാം ഇത് രേഖപ്പെടുത്തിയിരിക്കുു.
- ടാറ്റാ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മേനോന്‍ ആയിടയ്ക്കാണ് എച്ച്.എ.എല്ലില്‍ എത്തിയത്. മേനോനാണ് കലാമിലെ റോക്കറ്റ് എന്‍ജിനീയറെ കണ്ടെത്തിയത്. തുടര്‍് കലാമിന്റെ പ്രതിഭ കണ്ടറിഞ്ഞ പ്രമുഖ ശാസ്ത്രജ്ഞനായിരു ഡോക്ടര്‍.വിക്രം സാരാഭായി താന്‍ നേതൃത്വം നല്‍കിയിരു ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് എ സ്ഥാപനത്തില്‍ ചേരുവാനായി അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം തുമ്പയില്‍ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാന്‍ കലാമിനെ ഏല്പിച്ചു. 1962ലായിരുു അത്. തിരുവനന്തപുരത്തുള്ള തുമ്പയില്‍ അബ്ദുള്‍കലാമിന് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടിയിരുു. 'തിരുവനന്തപുരത്തെ തുമ്പ മേരി മഗ്ദലിന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലായിരുു എന്റെ ആദ്യ ലബോറ'റി. ഡിസൈന്‍ ആന്‍ഡ് ഡ്രോയിങ്‌റൂം ബിഷപ്പിന്റെ മുറിയായിരുു' എ് കലാം തന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകളില്‍ അനുസ്മരിക്കുു. ഇന്ത്യയില്‍ നി് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്കിഅപാച്ചി, കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി, അധികം താമസിയാതെ, 1963 നവംബര്‍ 1ആം തീയതി തുമ്പയില്‍ നി് ആകാശത്തിലേക്ക്കുതിച്ചു. 1967ല്‍ സാരാഭായി കലാമിനെയും എയര്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ വി.എസ്. നാരായണനെയും വിളിച്ചുവരുത്തി ഉപഗ്രഹവിക്ഷേപിണികളേക്കുറിച്ച് സംസാരിച്ചു. ദില്ലി അശോകാ ഹോ'ലിലെ ഈ ചര്‍ച്ചയാണ് ഇന്ത്യന്‍ റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കും വഴിമരുി'ത്. 1969ല്‍ കലാം, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നിയമിതനായി. ഇതോടേ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്കപ്പെ'ു. ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ റേഞ്ച് സേഫ്റ്റി ഡയറക്ടര്‍ ആയിരു കലാം, മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ട് തന്റെ സംഘത്തോടൊപ്പം എസ്.എല്‍.വി. 3 എ വിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു. പന്ത്രണ്ട് വര്‍ഷത്തെ കഠിനതപസ്യയുടെ ഫലമായി 1979 ആഗസ്ത് 10ന് ശ്രീഹരിക്കോ'യില്‍ എസ്.എല്‍.വി 3 വിക്ഷേപണത്തിന് തയ്യാറായി. 23 മീറ്റര്‍ നീളവും 17 ട ഭാരവുമുള്ള റോക്കറ്റ് ഭ്രമണപഥത്തെ ലക്ഷ്യമാക്കി ഉയര്‍ു. രാഷ്ട്രം മുഴുവന്‍ ഉറ്റുനോക്കിയ വിക്ഷേപണമായിരുു അത്. എാല്‍, 317 സെക്കന്‍ഡുകള്‍ക്ക് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റോക്കറ്റ് തകര്‍് വീണു. വിക്ഷേപണപരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് തിലേക്ക് ഒതുങ്ങിക്കൂടിയ കലാമി് അത്തെ വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. ബ്രഹ്മപ്രകാശ് വീണ്ടും ആത്മവീര്യം പകര്‍ു. തുടര്‍് നട എസ്. എല്‍. വി മൂിന്റെ അടുത്ത പരീക്ഷണപ്പറക്കലില്‍, 1980 ജൂലായ് 17ന് രോഹിണി എ കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
- എസ്.എല്‍.വി.3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ഹൈദരാബാദിലെ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ തലവനായി കലാം 1982ല്‍ ചുമതലയേറ്റത് ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുു. ' ദീര്‍ഘകാലമായി സുഖനിദ്രയിലായിരു ഈ സ്ഥാപനത്തിന് പുതുജീവന്‍ കൈവരാന്‍ ഈ നിയമനം സഹായിക്കും ' ഡി.ആര്‍.ഡി.ഒ തലവനായി കലാമിനെ തെരഞ്ഞെടുത്തതിനെപ്പറ്റി പ്രമുഖ ആണവ ശാസ്ത്രകാരന്‍ ഡോ. രാജാ രാമണ്ണ പറഞ്ഞത് പിീട് ചരിത്രമായി.
- കലാം പിീട് പരിശീലനങ്ങള്‍ക്കും മറ്റുമായി അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ടിപ്പു സുല്‍ത്താന്‍ പീരങ്കി ഉപയോഗിച്ച് ബ്രി'ീഷ് സൈന്യത്തോട് യുദ്ധം ചെയ്യു ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തില്‍ കണ്ടത് കലാം ഓര്‍മ്മിക്കുു. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തില്‍ ആദരിക്കുത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എല്‍.വി-കകക ന്റെ മെച്ചപ്പെടുത്തലിലും, പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിര്‍മ്മാണത്തിലും ഇഴുകിച്ചേര്‍ിരിക്കുകയായിരുു. ഈ രണ്ടു പദ്ധതികള്‍ക്കും തുടക്കത്തില്‍ പല തടസ്സങ്ങള്‍ നേരി'െങ്കിലും ഒടുവില്‍ അവ വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റര്‍ അകലെയുള്ള ധ്രുവ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ളവയായിരുു പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍.
- ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കുക എതായിരുു കലാമിനു ചെയ്യേണ്ടുതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയില്ലെങ്കിലും, ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുു. ഇന്ത്യക്കു വേണ്ടി മിസൈലുകള്‍ ഘ'ം ഘ'മായി വികസിപ്പിക്കു ഒരു പദ്ധതിയാണ് കലാം അത്തെ പ്രതിരോധമന്ത്രിയായിരു ആര്‍.വെങ്ക'രാമന്റെ മുില്‍ അവതരിപ്പിച്ചത്. 12 വര്‍ഷം ആയിരുു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുത്. എാല്‍ ഈ മാതൃകക്കു പകരം ഒരു സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കി'രാമന്‍ കലാമിനോട് ആവശ്യപ്പെടുകയായിരുു. ഇതിനായി 388 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴില്‍ കലാമിന്റെ നേതൃത്വത്തില്‍ ഒ'നവധി മിസൈലുകള്‍ നിര്‍മ്മിക്കുകയുണ്ടായി. അഗ്‌നി എു പേരി' മധ്യദൂര ബാലിസ്റ്റിക് മിസൈല്‍, പൃഥി എു നാമകരണം ചെയ്ത സര്‍ഫസ്ടുസര്‍ഫസ് മിസൈല്‍ എിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുു എങ്കിലും, ഭരണനിര്‍വ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചെലവും ഒരുപാട് വിമര്‍ശനങ്ങള്‍ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അര്‍പ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എ പദവിയില്‍ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്ര'റി എ പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷന്‍ ശക്തി എു വിളിക്കപ്പെ' ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തില്‍ കലാം ഒരു പ്രധാനപ്പെ' പങ്കു വഹിച്ചിരുു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ എ ചുമതല കൂടിയുണ്ടായിരുു.ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടത് കലാമിന്റേയും അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാനായിരു ഡോക്ടര്‍.ആര്‍.ചിദംബരത്തിന്റേയും മേല്‍നോ'ത്തിലായിരുു.
രാഷ്ട്രപതി
- കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊാമത്തെ രാഷ്ട്രപതിയായി'ാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്സും ഭാരതീയ ജനതാ പാര്‍'ിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുു അബ്ദുള്‍ കലാം. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരു ക്യാപ്റ്റന്‍ ലക്ഷ്മിയേക്കാള്‍ 815548 വോ'് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊാമത് രാഷ്ട്രപതിയാവുത്. 10 ജൂ 2002ല്‍ അത്തെ ഭരണകക്ഷിയായിരു ഭാരതീയ ജനതാ പാര്‍'ിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാര്‍'ിയായിരു കോഗ്രസ്സിനോട് തങ്ങള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാന്‍ പോകു കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാര്‍'ി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവ'ം സാധ്യത കൂടി കല്പിക്കപ്പെ'ിരു കെ.ആര്‍. നാരായണന്‍ താന്‍ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ പതിനെ'ിനായിരുു വോ'െണ്ണല്‍. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെ'ു. അബ്ദുള്‍ കലാം ഇന്ത്യയുടെ പതിനൊാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്‌ന പുരസ്‌കാരം ലഭിക്കു മൂാമത്തെ രാഷ്ട്രപതി എ ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്. ഡോക്ടര്‍.എസ്.രാധാകൃഷ്ണനും ഡോക്ടര്‍.സക്കീര്‍ ഹുസ്സൈനുമായിരുു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവര്‍.ശേഷം പ്രണബ് മുഖര്‍ജിക്കും ഭാരതരത്‌ന ലഭിച്ചു.
- രാഷ്ട്രപതിയെക്കുറിച്ചുള്ള ചര്‍ച്ചകളിലെവിടെയും പരാമര്‍ശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിില്‍, രണ്ട് മലയാളികളുണ്ട്. ഇരുധ്രുവങ്ങളില്‍ നില്‍ക്കു രാഷ്ട്രീയനിലപാടുകളുള്ള ബി.ജെ.പി. നേതാവ് ഒ.രാജഗോപാലും കോഗ്രസ് നേതാവ് എ.കെ.ആന്റണിയും. 2002ല്‍ രാഷ്ട്രപതിഭവനില്‍ കെ.ആര്‍.നാരായണന്റെ സേവനകാലാവധി തീരുതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെ ചര്‍ച്ച കേന്ദ്രത്തില്‍ എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ ആരംഭിച്ചിരുു. കോഗ്രസ്സിനുകൂടി സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുണ്ടായിരുുള്ളു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്ര'റിയായിരു മലയാളിയായ പി.സി.അലക്‌സാണ്ടറെ നിര്‍ദ്ദേശിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എ തീരുമാനമാണ് മലയാളിയായ അലക്‌സാണ്ടറെ പരിഗണിക്കാന്‍ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോഗ്രസ് ഹൈക്കമാന്‍ഡ് അലക്‌സാണ്ടറുടെ പേരിനോട് താല്പര്യം കാട്ടിയില്ല. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുള്‍ കലാമിന്റെ പേര് ആദ്യമായി മുാേ'ുവെക്കുത് വാജ്‌പേയ് ഗവമെന്റില്‍ റെയില്‍വേ വകുപ്പ് സഹമന്ത്രിയായിരു മലയാളിയായ ഒ.രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്‌പേയിയെ നേരില്‍ക്കണ്ട് രാജഗോപാല്‍ നിര്‍ദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരന്‍, 'കലാം അയ്യര്‍' എ് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാല്‍ പ്രധാനമന്ത്രിക്കുമുില്‍ വെച്ചു. രാഷ്ട്രീയം അറിയില്ല എതായിരുു ചിലര്‍ കലാമിന്റെ ന്യൂനതയായി പറഞ്ഞിരുത്. അതുതയൊണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊായി താന്‍ പ്രധാനമന്ത്രിക്കുമുില്‍ വെച്ചതെും രാജഗോപാല്‍ പിീട് പറഞ്ഞിരുു. ഒ. രാജഗോപാലിന്റെ നിര്‍ദ്ദേശത്തെ, മറ്റൊരു മലയാളിയായ അത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ് കോഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്.
- രാഷ്ട്രപതി സ്ഥാനത്തെത്തു ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുു അദ്ദേഹം പിന്തുടര്‍ന്ന് പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാന്‍ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോളായിരുന്നു ഇത്.ഭാരതത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായരുന്നു
- രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെ് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കു സമയത്ത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ താന്‍ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിന്‍വലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോള്‍, കലാമിന് മുന്‍നിര രാഷ്ട്രീയപാര്‍ട്ടികളില്‍ നിും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുു. കലാമിന്റെ പിന്‍ഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിന്റെ പേര്‍ വീണ്ടും സജീവമായി ഉയര്‍ന്നു വന്നു. കലാം രാഷ്ട്രപതിയാവാന്‍ വീണ്ടും തയ്യാറാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെ് ചില രാഷ്ട്രീയപാര്‍ട്ടികള്‍ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടു
കൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി.
അംഗീകാരങ്ങള്‍
- മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുു. 1981ല്‍ പദ്മഭൂഷ, 1990ല്‍ പദ്മവിഭൂഷ, 1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
- 2012- ഡോക്ടര്‍ ഓഫ് ലോ സൈമ ഫ്രേസര്‍ സര്‍വ്വകലാശാല
- 2011- ഐ.ഇ.ഇ.ഇ ഓണററി അംഗത്വം ഐ.ഇ.ഇ.ഇ
- 2010 -ഡോക്ടര്‍ ഓഫ് എഞ്ചിനീയറിംഗ് വാ'ര്‍ലൂ സര്‍വ്വകലാശാല
- 2009 -ഹൂവര്‍ പുരസ്‌കാരം എ.സ്.എം.ഇ ഫൗണ്ടേഷന്‍, അമേരിക്ക
- 2009- ഇന്റര്‍നാഷണല്‍ വോ കാര്‍മാന്‍ വിംഗ്‌സ് അവാര്‍ഡ് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ടെക്‌നോളജി, അമേരിക്ക
- 2008- ഡോക്ടര്‍ ഓഫ് എഞ്ചിനീയറിംഗ് (ഓണററി) നന്യാംഗ് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാല, സിങ്കപ്പൂര്‍
- 2007 കിങ് ചാള്‍സ് കക മെഡല്‍ റോയല്‍ സൊസൈറ്റി, യുണൈറ്റഡ് കിങ്ഡം
- 2007 ഓണററി ഡോക്ടറേറ്റ് ഓഫ് സയന്‍സ് -വോള്‍വര്‍ഹാംപ്ട സര്‍വ്വകലാശാല, യുണൈറ്റഡ് കിങ്ഡം
- 2000 രാമാനുജന്‍ പുരസ്‌കാരം-ആല്‍വാഴ്‌സ് ഗവേഷണ കേന്ദ്രം, ചെൈ
- 1998 വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം -ഭാരത സര്‍ക്കാര്‍
- 1997 ഇന്ദിരാഗാന്ധി അവാര്‍ഡ് ഫോര്‍ നാഷണല്‍ ഇന്റഗ്രേഷന്‍ -ഭാരത സര്‍ക്കാര്‍
- 1997 ഭാരത രത്‌നം-ഭാരത സര്‍ക്കാര്‍
- 1990 പത്മവിഭൂഷ-ഭാരത സര്‍ക്കാര്‍
- 1981 പദ്മഭൂഷ-ഭാരത സര്‍ക്കാര്‍
പ്രധാന ആശയങ്ങള്‍ , പ്രഭാഷണങ്ങള്‍, കൃതികള്‍
വിഷന്‍ ഇന്ത്യ2020
- 2020 ല്‍ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഒരു പദ്ധതി കലാം സ്വപ്നം കണ്ടിരുു. വിഷന്‍2020 എ തന്റെ പുസ്തകത്തിലൂടെ ഈ ചിന്തകള്‍ അദ്ദേഹം ഭാരതത്തിലെ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.
- അതുപോലെ ആണവായുധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ഭാവിയുടെ വന്‍ശക്തി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൂടുതല്‍ അടുപ്പിക്കുന്നു എന്നും അദ്ദേഹം ഉറപ്പിച്ചു.
സൗരോര്‍ജ്ജ പദ്ധതികള്‍
- സൗരോര്‍ജ്ജത്തിന്റെ അളവറ്റ ശക്തിയെക്കുറിച്ച് കലാം ഏറെ ബോധവാനായിരുു. സൗരോര്‍ജ്ജത്തെ ഉപയോഗിച്ച് ബഹിരാകാശത്തുള്ള ഊര്‍ജ്ജപ്ലാന്റുകള്‍ എ ആശയത്തെ ശക്തമായി പിന്തുണക്കു ഒരാള്‍ കൂടിയായിരുു കലാം. 2012ല്‍ കലാമിന്റെ ചൈനാ സന്ദര്‍ശനത്തിന്റെ ഭാഗമായി, ഇരുരാജ്യങ്ങളും ഒത്തു ചേര്‍് ഒരു സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കു ഒരു ഉപഗ്രഹം നിര്‍മ്മിക്കുതിനെക്കുറിച്ചുള്ള പദ്ധതി ആരംഭിച്ചിരുു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
- ശാസ്ത്രസാങ്കേതികരംഗത്തെ മറ്റ് മേഖലകളിലും അതീവ താല്പര്യം പ്രകടിപ്പിക്കു അബ്ദുല്‍ കലാം സ്വതന്ത്ര സോഫ്‌റ്റ്വെയറിനെ പിന്താങ്ങുകയും വന്‍തോതിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതല്‍ ജനങ്ങള്‍ക്ക് വിവരസാങ്കേതിക വിദ്യ കൊണ്ടുള്ള പ്രയോജനം ലഭിക്കാന്‍ കാരണമാകും എ് വിശ്വസിക്കുകയും ചെയ്തിരുു.
പ്രഭാഷകന്‍, അധ്യാപകന്‍
- പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എ സ്ഥാനത്തു നിന്നും
രാജിവെച്ചതിനു ശേഷം കലാം ഏതാണ്ട് ഒരു ലക്ഷത്തോളം വരു സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയുണ്ടായി. അവരുടെ സൗഹൃദം എനിക്കിഷ്ടമാണ്. നാളെയുടെ ഇന്ത്യയെക്കുറിച്ച് അവര്‍ക്കുള്ള സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് അവരെ അത് നേടിയെടുക്കാന്‍ പ്രാപ്തരാക്കണം. ഇത് എന്റെ ലക്ഷ്യത്തിലൊാണ്. ഇത്തരം സംവാദങ്ങളെക്കുറിച്ച് കലാമിന്റെ അഭിപ്രായമിതാണ്. രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുു. രാഷ്ട്രപതി സ്ഥാനത്തു നിും വിരമിച്ചശേഷം തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി എ സ്ഥാപനത്തിന്റെ ചാന്‍സലര്‍ ആയി കലാം സേവനമനുഷ്ഠിച്ചുവരികയായിരുു.
- 2005 ജൂലൈ 28ന് കലാം കേരള നിയമസഭ സന്ദര്‍ശിച്ചിരുന്നു. കേരള വികസനത്തെക്കുറിച്ചു വ്യക്തവും യുക്തിഭദ്രവുമായ 10 പദ്ധതികളുടെ 52 മിനിറ്റ് നീണ്ട പ്രഖ്യാപനം ഇദ്ദേഹം നടത്തി. ഇരു രാഷ്ട്രീയമുണികളും സ്വാഗതം ചെയ്ത ഈ പദ്ധതികള്‍ പത്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
എഴുത്തുകാരന്‍
- നിരവധി കൃതികള്‍ അബ്ദുള്‍ കലാം രചിച്ചിട്ടുണ്ട്. മലയാളം അടക്കം വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് ഇവ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുള്‍ കലാം രചിച്ച പുസ്തകങ്ങള്‍ക്ക് ദക്ഷിണ കൊറിയയില്‍ ധാരാളം വായനക്കാരുണ്ട്.. അഗ്‌നിച്ചിറകുകള്‍ ആണ് കലാമിന്റെ ആത്മകഥ.
കൃതികളുടെ പട്ടിക
- ഇന്ത്യ2020: എ വിഷന്‍ ഫോര്‍ ദ ന്യൂ മില്ലെനിയം എ.പി.ജെ.അബ്ദുള്‍ കലാം, വൈ.എസ്.രാജന്‍ (പെന്‍ഗ്വിന്‍ ബുക്ക്‌സ് ഇന്ത്യ, 2003)
- ഇന്ത്യമൈഡ്രീം എ.പി.ജെ.അബ്ദുള്‍ കലാം (എക്‌സല്‍ ബുക്‌സ്, 2004)
- എന്‍വിഷനിംഗ് ആന്‍ എന്‍പവേഡ് നേഷന്‍: ടെക്‌നോളജി ഫോര്‍ സൊസൈറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എ.പി.ജെ.അബ്ദുള്‍ കലാം (ടാറ്റാ മക്‌ഗ്രോഹില്‍, 2004)
- ' ഗൈഡിംഗ് സോള്‍സ്: ഡയലോഗ്‌സ് ഓ ദ പര്‍പ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുള്‍ കലാം, അരു.കെ.തിവാരി, (ഓഷ്യന്‍ ബുക്‌സ്, 2005)
- ചില്‍ഡ്ര ആസ്‌ക് കലാം എ.പി.ജെ.അബ്ദുള്‍ കലാം (പിയേഴ്‌സ എഡ്യുക്കേഷന്‍)
- ' വിംഗ്‌സ് ഓഫ് ഫയര്‍: ആന്‍ ഓ'ോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുള്‍ കലാം എ.പി.ജെ.അബ്ദുള്‍ കലാം, അരു തിവാരി (ഓറിയന്റ് ലോംങ്മാന്‍, 1999)
- ' ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ്: അലീഷിംഗ് ദ പവര്‍ വിത്തിന്‍ ഇന്ത്യ എ.പി.ജെ.അബ്ദുള്‍ കലാം (പെന്‍ഗ്വിന്‍ ബുക്‌സ്, 2003)
- ' സയന്റിസ്റ്റ് ടു പ്രസിഡന്റ് എ.പി.ജെ.അബ്ദുള്‍ കലാം (ഗ്യാന്‍ പ'ിഷിംഗ് ഹൗസ്, 2003)
വ്യക്തിജീവിതം
- പൂര്‍ണ്ണ സസ്യഭുക്കായിരു കലാമിന് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊുമുണ്ടായിരുില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരു അബ്ദുല്‍ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിടവ ഒരു സംഭവത്തെപ്പറ്റി തന്റെ ആത്മകഥയില്‍ വിവരിക്കുുണ്ട്. 1964ല്‍ മണിക്കൂറില്‍ 100 മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റ് പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകര്‍ത്തുകളഞ്ഞു എും പാമ്പന്‍ പാലം, അതിലൂടെ ഓടിക്കൊണ്ടിരു യാത്രക്കാരുള്ള തീവണ്ടിസഹിതം തകര്‍ന്ന്
സമുദ്രത്തില്‍ പതിച്ചു എും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുുണ്ട്. അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരു തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊര്‍ജ്ജത്തെപറ്റി മനസ്സിലാക്കാന്‍ ഈ സംഭവം ഇടവരുത്തി എ് കലാം ഓര്‍മ്മിക്കുന്നു
. - തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനില്‍ (ടി.ഇ.ആര്‍.എല്‍.എസ്) റോക്കറ്റ് എന്‍ജിനിയറായി 1961ലാണ് ഡോ.എ.പി.ജെ. അബ്ദുള്‍കലാം ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ ഏതാണ്ട് ഒരു വര്‍ഷം പിി' സന്ദര്‍ഭത്തില്‍ അക്കാലത്ത് ടി.ഇ.ആര്‍.എല്‍.എസിന്റെ ടെസ്റ്റ് ഡയറക്ടറായിരു ഡോ.എച്ച്.ജി.എസ്. മൂര്‍ത്തിക്ക് തമിഴിലുള്ള ഒരു കത്ത് ലഭിച്ചു. ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പിതാവ് ജൈനുലാബ്ദീന്‍ മരയ്ക്കാറുടേതായിരുു കത്ത്. തന്റെ മകന്‍ അബ്ദുള്‍കലാം അവിടെ ജോലിയില്‍ പ്രവേശിച്ചതായി അറിയാമെങ്കിലും ഏതാണ്ട് ഒരു വര്‍ഷമായി മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെും അവന്‍ താങ്കളുടെ ഒപ്പം ജോലിയിലുണ്ടോ അതോ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എ് അറിയിക്കണമെും ആവശ്യപ്പെ'ുള്ളതായിരുു കത്ത്. ഉടന്‍ ത െഡോ.മൂര്‍ത്തി കലാമിനെ വിളിച്ച് പിതാവിന്റെ കത്ത് കൈമാറി. അപ്പോഴാണ് ജോലിയില്‍ പ്രവേശിച്ച വിവരമറിയിച്ച ശേഷം താന്‍ വീട്ടിലേക്ക് ഒരു കത്തുപോലും അയച്ചിട്ടില്ലെ കാര്യം കലാം പോലും ഓര്‍ക്കുത്. നൂതനമായ റോക്കറ്റ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഠിനശ്രമത്തില്‍ വിവാഹം കഴിക്കാന്‍ പോലും മറ അദ്ദേഹത്തിന്റെ സമര്‍പ്പിത മനസ്സിനെക്കുറിച്ച് വിശദമക്കു ഒരു ഉദാഹരണമാണ് ഈ സംഭവം.ശാസ്ത്രജ്ഞനായിരു ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എതിനു പുറമേ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഏക അവിവാഹിതന്‍ എ പദവിയും കലാമിന് സ്വന്തമാണ്. എസ്. രാധാകൃഷ്ണന് ശേഷം ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തു രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. അസം തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയും ഇദ്ദേഹമാണ്.
മരണം
- 2015 ജൂലൈ 27ന് ഷില്ലോംഗില്‍ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് മാനേജ്‌മെന്റില്‍ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങള്‍' എ വിഷയത്തിന്റെ പേരില്‍ കു'ികള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോള്‍ പെ'െുണ്ടായ ഹൃദയാഘാതത്തെത്തുടര്‍് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുു. സംഭവസ്ഥലത്തുവച്ചു തന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം ഡല്‍ഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടര്‍് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തില്‍ വച്ച് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തു
ഉദ്ധരണികള്‍
- മനുഷ്യനെ ദൈവത്തില്‍നികറ്റാനുള്ളതാണ് ശാസ്ത്രമെ് ചിലര്‍ പറയുമ്പോള്‍ അത്ഭുതം തോാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂര്‍ണതയുടെയും മാര്‍ഗ്ഗം മാത്രമാണ്.
- സ്‌നേഹത്തിന്റെ വേദനയനുഭവിക്കുതിനേക്കാള്‍ എനിക്കെളുപ്പം റോക്കറ്റുകള്‍ ഉണ്ടാക്കുതാണ്.
- ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം.
- സ്വപ്‌നം കാണുക, ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുക.
- സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.
- കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.
Nice
ReplyDelete