ജുലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരത്തില്‍ LP, UP , HS വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
ചാന്ദ്രദിനം
- മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.
- ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ്ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
- "ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്

1. സൂപ്പർ മൂൺ എന്നാൽ എന്താണ്?
- ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം
2. ആദ്യ കൃത്യമോപഗ്രഹം?
- സ്പുട്നിക് -1
3. ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
- ആര്യ ഭട്ട
4. ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?
- അപ്പോളോ 11
5. വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
- എഡ്യൂസാറ്റ്
6. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ ഫ്രഞ്ച് സംരംഭം?
- സരൾ
7. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
- സൂപ്പർനോവ
8. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി ?
- നാസ
9. ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?
- ടൈറ്റാനിയം
10. സൂര്യനോട് അടുത്ത ഗ്രഹം?
- ബുധൻ
11. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
- ശുക്രൻ
12. എന്നാണ് ഭൗമ ദിനം ?
- ഏപ്രിൽ 22
13. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
- 1.3 സെക്കന്റ്
14. ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?
- ഗലീലിയോ
15. First Men On Moon - എന്ന കൃതിയുടെ കർത്താവ് ?
- H.G.വെൽസ്
16. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
- കോപ്പർ നിക്കസ്
17. ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?
- ചൈനയിലെ വൻമതിൽ
18. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
- തുമ്പ
19. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ?
- Dr.ജഹാംഗീർ ഭാഭ
20. "ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര് ?
- നീൽ ആംസ്‌ട്രോങ്
21. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?
- ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ
22. ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
- 12
23. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ?
- ന്യൂട്ടൺ ഗർത്തം
24. ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?
- പ്രശാന്ത സമുദ്രം
25. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?
- മൌണ്ട് ഹൈഗെൻസ്
26. ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
- വിക്രം സ്റ്റേഷൻ
27. ഏതു വാഹനത്തിലാണ് ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?
- സ്പുട്നിക് -2
28. ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
- 13 തവണ
29. സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
- 8.2 മിനുട്ട്
30. ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?
- 1986
31. റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ് ?
- ആന്ധ്രാ പ്രദേശ്
32. സുനാമിക്ക് കാരണം ?
- സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം
33. വിമാനത്തിലെ Black box ന്റെ നിറം?
- ഓറഞ്ച്
34 ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണദൗത്യം ?
- മംഗൾയാൻ
35. INSAT - ന്റെ പൂർണ രൂപം ?
- ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്
36. ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
- കറുപ്പ്
37. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
- ശനി
38. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ?
- ശുക്രൻ
39. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
- സൂര്യൻ
40. കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
- റഷ്യ
41. ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?
- കല്പന - 1
42. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
- അപ്സര
43. വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം ?
- ഷൂമാക്കർ ലെവി -9
44. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
- ന്യൂക്ലീയർ ഫ്യൂഷൻ
45. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?
- ഒളിമ്പസ് മോൻസ്
46. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
- പൊടിപടലങ്ങൾ
47. ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത്?
- റേഡിയോ സന്ദേശം വഴി
48. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?
- ജോൺ ഗ്ലെൻ -77 വയസ്സിൽ
49. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
- കല്പന - 1
50. ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
- കാർട്ടോസാറ്റ് -1
51. ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ വാഹനം
- സോയൂസ് -T -11
52. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
- 1972 ഡിസംബർ 12
53. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
- രോഹിണി -1
- പ്രകാശ വർഷം
- DrA.P.J. അബ്ദുൾ കലാം
PREPARED BY NAZEEL P ,GHS CHERIYAM
Time plz
ReplyDeleteGood
ReplyDelete