Saturday, August 1, 2020

NMMS EXAMINATION -QUESTION BANK


  • സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  ഒരുങ്ങാം
  • പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ സ്കോളർഷിപ്പ് ലഭിക്കും. യോഗ്യതാ പരീക്ഷയായ സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എസ്.എ.ടി.), മെന്റൽ എബിലിറ്റി ടെസ്റ്റ് (എം.എ.ടി.) എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 40 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
  • എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് 32 ശതമാനമാണ്.
  • കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, സംസ്ഥാന സർക്കാർ നടത്തുന്ന റെസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഇതിന് അർഹരല്ല. 

അപേക്ഷിക്കുന്നതിനുള്ള യോഗ്യത
  1. ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 1,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്.(SC/ST വിഭാഗങ്ങള്‍ക്ക് 50%)
  2. അതത് സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ മുഖാന്തരം ഓൺലൈനായി അപേക്ഷ നൽകണം
  3. ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ
  • വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ (Username & Password Email ലേക്കാണ് ലഭിക്കുക)
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (60KB , 150x200 pixel, jpg format)
  • വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
  • SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
  • 40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത്  (പരമാവധി 500കെ ബി)
  • എൻ.ടി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, അംഗപരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒ.ബി.സി വിഭാഗത്തിൽ സംവരണ അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ്, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ലഭിക്കുന്നതിന് ആസ്തി-വരുമാന സർട്ടിഫിക്കറ്റുകൾ (ബന്ധപ്പെട്ട റവന്യൂ അധികാരികൾ നൽകുന്നത്) അപ്‌ലോഡ് ചെയ്യണം.
  • എൻ.എം.എം.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, അംഗപരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി) എന്നിവയും അപ്‌ലോഡ് ചെയ്യണം.


4 comments: