Wednesday, April 7, 2021

BEST WISHES .....FROM TEAM APLUS BLOG

 


2021 എസ് എസ് എല്‍ സി /ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുന്ന എല്ലാ വിദ്യര്‍ത്ഥികള്‍ക്കും എപ്ലസ് ബ്ലോഗിന്റെ വിജയാശംസകള്‍

Wishing you all the very best for your exams, students! Good luck!!!
Best of Luck....!!

Don’t worry; you’ll learn it all,
Don’t fear; don’t let your spirit fall,
Believe in yourself, and in what you know,
And tomorrow on your exams your knowledge will show.
Wish you Best of Luck for your exam!

  • പരീക്ഷയുള്ള ദിവസങ്ങളിൽ, പരീക്ഷ സമയത്തിന്റെ അര മണിക്കൂർ മുമ്പെങ്കിലും സ്കൂളിൽ എത്താൻ ശ്രമിക്കുക.തിരക്ക്പിടിച്ച്  എക്സാം ഹാളിലേക്ക് കയറാതിരിക്കാൻ ശ്രദ്ധിക്കുക.
  • ഹാൾ ടിക്കറ്റ് മറക്കരുത്...... അഥവാ മറന്നാൽ ടെൻഷനടിച്ച് വീട്ടിലേക്ക് ഓടേണ്ടതില്ല. ഓഫീസിൽ ബന്ധപ്പെട്ടാൽ താൽകാലികമായി ഒരു സ്ലിപ്പ് നൽകുന്നതാണ്. 
    പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം
  • പരീക്ഷക്ക് ബെല്ലടിക്കുന്നതിനു മുൻപ് തന്നെ ഹാളിൽ കയറി ഇരിക്കുക.

  • ചോദ്യപേപ്പര്‍, ഉത്തര പേപ്പര്‍ എന്നിവ
    വാങ്ങുമ്പോള്‍  എണീറ്റ് നിന്ന് വിനയത്തോടെ ചെയ്യുക.
  • ചോദ്യപേപ്പർ കയ്യിൽ കിട്ടിയാൽ അതിൽ  രജിസ്റ്റർ നമ്പറും ഒപ്പും മാത്രം എഴുതുക.
  • ഉത്തരപേപ്പറിൽ പൂരിപ്പിക്കേണ്ട രജിസ്റ്റർ നമ്പർ,സബ്ജക്ട്,ഡേറ്റ് എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കുക. വല്ല സംശയമോ വന്നാൽ സ്വയം തീരുമാനമെടുക്കാതെ  ഇൻവിജിലേറ്ററിന്റെ സഹായം തേടുക.
  • ക്വസ്റ്റ്യൻ പേപ്പർ കിട്ടിയാൽ ആദ്യ 20 മിനുട്ടു കൂൾ ടൈമിൽ  എല്ലാ ചോദ്യങ്ങളും വിശദമായി  വായിക്കുക.
  • അതിനു ശേഷം അതിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കുക
  • ആദ്യ വിഭാഗത്തിൽ പൂർണമായും ഉത്തരം എഴുതാൻ കഴിയുന്ന ചോദ്യങ്ങളുടെ നേർക്ക് ഒരു ഫുൾ ടിക്  മാർക്ക് ഇടുക.
  • പകുതി ഉത്തരം അറിയാവുന്ന ചോദ്യങ്ങൾക്കു നേരെ ഹാഫ് ടിക്ക് മാർക്ക് കൊടുക്കുക ഉത്തരമറിയാത്ത ചോദ്യങ്ങൾക്കു നേരെ X കൊടുക്കുക.
  • ഉത്തര പേപ്പർ കിട്ടിയാൽ ആദ്യം ചെയ്യേണ്ടത് വലതു  വശത്ത്  ഒരു മാർജിൻ വരച്ചു വിഷയവുമായി ബന്ധപ്പെട്ട ടിപ്സുകൾ എഴുതി വെക്കുക (ഉദാ സൂത്രവാക്യം ,ഷോർട്ട്  ഫോംസ്‌  തുടങ്ങിയവ )എഴുതി വെക്കുക .അതിനു ശേഷം ആദ്യം ഫുൾ ടിക്ക് ചെയ്ത ചോദ്യങ്ങളുടെ ഉത്തരം  വൃത്തിയായി എഴുതുകപിന്നീട് ഹാഫ് ടിക്ക് ചെയ്തവ  എഴുതുകഅതിനു ശേഷം അറിയാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾചോദ്യവുമായി ചെറിയ സാമ്യമുള്ള കാര്യങ്ങൾ എഴുതി വെക്കുക.
  • എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് എളുപ്പമുള്ളവ ആദ്യമാദ്യം എഴുതുക.
  • സമയം വെറുതെ പാഴാക്കാതെ  മാക്സിമം ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രദ്ധിക്കുക.
  • നമുക്ക് അറിയുന്നതെല്ലാം എഴുതുന്നതിന് പകരം ചോദ്യകർത്താവിന്റെ ഉദ്ദേശം മനസ്സിലാക്കി, മാർക്കിനനുസരിച്ച്, സമയക്രമം പാലിച്ച് പ്രധാന ആശയങ്ങൾ ഉൾപെടുത്തി ഉത്തരമെഴുതുക.
  • ഉത്തരങ്ങൾ പോയിന്റുകളായി എഴുതിയാൽ പേപ്പർ നോക്കുന്നവർക്ക്  മാർക്ക് നല്‍കാന്‍ എളുപ്പമാവും.
  • എഴുതിയതിൽ വല്ല തെറ്റും വന്നാൽ ഒരൊറ്റ വര വരച്ച് വെട്ടുക. മൂല്യനിർണയ സമയത്ത് നമ്മളെ കുറിച്ച് ഒരു മതിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുക.
  • കണക്കുകൾ ചെയ്താൽ യൂണിറ്റ് എഴുതാൻ മറക്കരുതേ.
  • പരീക്ഷ സമയം കഴിഞ്ഞശേഷം   പേപ്പർ തുന്നിക്കെട്ടി എല്ലാ ചോദ്യങ്ങളുടെയും നമ്പറും ഉത്തരവും എഴുതിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.

  • ഉത്തരങ്ങൾ ആവർത്തിച്ച് എഴുതാതിരിക്കാൻ ശ്രദ്ധിക്കണം.
  • ഉത്തരങ്ങൾ മാർക്കിനനുസരിച്ചേ  എഴുതാവൂ .
  • ചിത്രങ്ങൾ വരയ്ക്കാൻ പറഞ്ഞാൽ മാത്രം വരക്കുക.
  • ചിത്രങ്ങൾ വരക്കനുണ്ടെകിൽ കഴിവതും പെൻസിൽ ഉപയോഗിക്കുക.
  • കൈ അക്ഷരം നന്നായാലേ  വായിക്കാൻ സാധിക്കു.
  • പഠിക്കുന്ന  കാര്യങ്ങളെ ഒരു കഥയുടെ രൂപത്തിൽ ദൃശ്യ വൽക്കരിച്ചാൽ മറക്കാതിരിക്കാം.
  • ഉത്തര പേപ്പര്‍ കൊടുക്കുമ്പോള്‍ എണീറ്റ് നിന്ന് വിനയത്തോടെ ചെയ്യുക.
  • ഉത്തരപേപ്പറുകൾ കൂട്ടികെട്ടുന്ന സമയത്ത്  അലങ്കോലമാവാതിരിക്കാൻ വാങ്ങുന്ന അഡീഷണൽ പേപ്പറുകളും മുകളിൽ നമ്പർ ഇടുകയും ധൃതി പിടിച്ച് കെട്ടാതിരിക്കുകയും  ചെയ്യുക.ഇത്രയൂം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
  • പരീക്ഷ കഴിഞ്ഞാൽ ചോദ്യപേപ്പർ ഡിസ്കസ് ചെയ്യാതെ അടുത്ത പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങുക.
  • എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി വിജയം ആശംസിക്കുന്നു.



22 comments:

  1. Thankyou dear Aplus blog..... ✨️😊🙏🙏🙏🙏👍

    ReplyDelete
  2. 🤩🤩🤩🤩🤩😍😍😍😍

    ReplyDelete
  3. Thank you a+ blog ee corona kaalath njangalude koode ninnathin lot of thanks. ......👏👏

    ReplyDelete
  4. വല്യ ഉപകാരം.. Thank you A+ ബ്ലോഗ്... 🙂🤓

    ReplyDelete