Tuesday, April 6, 2021

SSLC പരീക്ഷ മികച്ചതാവാൻ... ചില ഓർമ്മപ്പെടുത്തലുകൾ

 


2021 എസ് എസ് എല്‍ സി പരീക്ഷ ഇന്ന് ആരംഭിക്കുകയാണ്. SSLC പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് CHMKMHSS വാഴക്കാടിലെ അദ്ധ്യാപകന്‍ ശ്രീ സയ്യിദ് കീഴുപറമ്പ്‌.സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

മുന്നൊരുക്കം:
  • വിഷയങ്ങൾ വ്യവസ്ഥാപിതമായി പഠിച്ച് തയ്യാറാകുക
  • 'മുഴുവൻ വിഷയങ്ങൾക്കും പ്രാധാന്യം നൽകുക.
  • പരീക്ഷയില്ലാത്ത ദിവസങ്ങളിൽ സമയം ക്രമീകരിച്ച് പഠിക്കുക.
  • പരീക്ഷയുടെ തലേദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കാതിരിക്കുക. പരീക്ഷ ദിവസം നേരത്തെ എണീറ്റ് പഠിക്കാൻ ശ്രമിക്കുക.(ഓരോരുത്തരുടെ പഠന രീതി അനുസരിച്ച് മാറ്റം വരുത്താം)
  • പരീക്ഷ ദിവസം പരീക്ഷക്ക് പോവുന്ന മുന്നേയുള്ള ഒരുക്കങ്ങൾ നേരത്തെ നടത്തുക.  എല്ലാം ധൃതി പിടിച്ച് ചെയ്യാതിരിക്കാൻ ശ്രമിക്കുക
പരീക്ഷയക്ക് പുറപ്പെടുമ്പോൾ:
  • ഹാൾ ടിക്കറ്റ്, പേന ,പെൻസിൽ, എല്ലാം അടങ്ങിയ ഇൻസ്ട്രുമെന്റ് ബോക്സ്, പ്ലെയിൻ റൈറ്റിംഗ് ബോർഡ്, വാച്ച്, വെള്ളം,സാനിറ്റെസർ, മാസ്ക്..... മുതലായവ കൈവശം വെക്കുക.
  • പരീക്ഷ ദിവസം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇവയൊക്കെ കയ്യിൽ കരുതി എന്ന് ഉറപ്പ് വരുത്തി ഇറങ്ങുക.
  • പരീക്ഷ ഹാളിലേക്ക് വീട്ടിൽ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാൻ ശ്രമിക്കുക.( ഏതെങ്കിലും കാരണത്താൽ നേരം വൈകിയാൽ ധൃതി പിടിച്ച് വെപ്രാളത്തോടെ എക്സാം ഹാളിലേക്ക്  കയറുന്നത് ഒഴിവാക്കാം)
  • പ്രാഥമിക കർമ്മങ്ങൾ ഉണ്ടെങ്കിൽ അത് കഴിഞ്ഞ ശേഷം പരീക്ഷാ ഹാളിൽ എത്തുക 
  • സമയം വൈകും തോറും ടെൻഷൻ വർധിക്കും.

    • പരീക്ഷ ഹാളിലേക്ക് കയറുന്ന മുന്നേ നിങ്ങൾക് ആവശ്യമായ പേന,പെൻസിൽ ബോക്സ്,വെള്ളം തുടങ്ങിയവ എല്ലാം കയ്യിൽ കരുതി എന്നുറപ്പികുക.( പരീക്ഷ തുടങ്ങി പിന്നീട് വല്ല സാധനവും എടുക്കാൻ പുറത്ത് പോവാനുള സാഹചര്യം ഉണ്ടാകരുത്)
    • പരീക്ഷ ഹാളിലേക്ക് കയറുന്ന മുന്നേ വിദ്യാർത്ഥി ഒരേ നിറത്തിലുള്ള രണ്ട് പേന കയ്യിൽ കരുതുന്നത് നന്നായിരിക്കും. ( നീല/ കറുപ്പ്. വിദ്യാർത്ഥിക്ക് ഇഷ്ട്ടമുള്ള ഒരു കളർ. ജെൽ ടൈപ്പ് പേന sky blue (ആകാശം നീല) നിറത്തിലുള്ള പേന എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക.

    പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം
    • സീറ്റിൽ ഇരുന്ന ശേഷം ഇൻവിജിലേറ്റർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
    • ഉത്തര പേപ്പറിൻ്റെ ആദ്യ പേജ് പൂരിപ്പിക്കുന്ന സമയത്ത് വല്ല സംശയവും ഉണ്ടെങ്കിൽ പരീക്ഷ ഹാളിലെ ഇൻവിജിലേറ്റർ ആയി സംശയം ക്ലിയർ ചെയ്ത ശേഷം മാത്രം ഫിൽ ചെയ്യുക. 
    • 20 MINUTE: കൂൾ ഓഫ് ടൈം:വിലപ്പെട്ട സമയമാണിത്.
    • ആത്മ വിശ്വാസത്തോടെ ചോദ്യപ്പേപ്പർ വാങ്ങുക.
    • അതൊന്ന് പരിശോധിക്കുക.
    • അതിലെ നിർദ്ദേശങ്ങൾ വായിച്ചു നോക്കുക.
    • ആദ്യം മുതൽ അവസാനം വരെയുള്ള ചോദ്യങ്ങള്‍
       മനസ്സിരുത്തി ഒരു തവണ വായിക്കുക.. വളരെ എളുപ്പമുള്ളവ മാർക്ക് ചെയ്യുക.. ബാക്കിയുള്ളവ രണ്ടാമതും വായിക്കുക. അറിയാവുന്നവ മാർക്ക് ചെയ്യക.
    • കൂൾ ഓഫ് സമയത്ത് ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ഉത്തരങ്ങളെ കുറിച്ച് ഒരു ഐഡിയ ഉണ്ടാക്കി വെക്കുക.
    • മാർക്ക്, ആശയങ്ങൾ, എഴുതേണ്ട വിധം എന്നിവ ഈ വേളയിൽ മനസ്സിൽ രൂപപ്പെടുത്തുക.

      എഴുതാൻ തുടങ്ങുന്നു:
      • ഉത്തരപ്പേപ്പറിന്റെ ആദ്യ പേജ് കൃത്യമായി പൂരിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം പൂർണമായി അറിയുന്ന എളുപ്പമുള്ളവ ആദ്യം ഭംഗിയായി എഴുതുക.
      • മാർജിന് പുറത്ത് തെറ്റാതെ നമ്പറിടുക.
      • മാർക്കിനനുസരിച്ച് മാത്രം എഴുതുക.
      • അനാവശ്യ വിശദീകരണത്തിലേക്ക് പോകാതിരിക്കുക.
      • അക്ഷരങ്ങൾക്കിടയിലെ അടുപ്പം ,വരികൾക്കും വാക്കുകൾക്കുമിടയിലെ അകലം എന്നിവ ശ്രദ്ധിക്കുക.
      • വെട്ടിത്തിരുത്തലുകൾ പരമാവധി ഇല്ലാതാക്കുക.
      • ഉത്തരം എഴുതുന്നതിന്   മുമ്പ്‌ അല്പം ആലോചിക്കുക.
      • ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതാതിരിക്കുക.
      • നമ്പറിട്ട് ഉത്തരം എഴുതാൻ മറക്കരുത്. ആദ്യ സമയത്ത് അമിതമായി എഴുതിയാൽ അവസാന സമയത്ത് സമയം തികയാതെ വരും. ശ്രദ്ദിക്കുക.
      • ഇടയ്ക്ക് സമയ ക്രമീകരണം നടത്തുക.
      • ഇരട്ടി ചോദ്യങ്ങള്‍ ഉളളതു കൊണ്ടൂം ചോയ്‌സ് ഇല്ലാത്തതിനാലും കൂടുതല്‍ ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിക്കുക
      • ആദ്യ പകുതി സമയം പിന്നിടുമ്പോൾ പകുതിയിലധികം എഴുതിയിരിക്കണം... കാരണം ഇനിയുള്ളവ കൂടുതൽ ചിന്തിക്കേണ്ടവയായിരിക്കും. ഓരോന്നും എഴുതി കഴിഞ്ഞാൽ ചോദ്യ നമ്പർ റൗണ്ട് ചെയ്യുക.
      • ഉത്തര പേപ്പറിൽ വരക്കേണ്ട ചിത്രങ്ങൾ, ഗ്രാഫ് പോലുള്ളവയിൽ  അടയാള പെടുത്തേണ്ട ഭാഗങ്ങൾ കഴിവതും പെൻസിൽ ഉപയോഗിച്ച് ചെയ്യാൻ ശ്രമിക്കുക.
      • അവസാന സമയങ്ങളിൽ  ധൃതി പിടിച്ചെഴുതി ഉത്തര പേപ്പറിൻ്റെ ഭംഗി നശിപ്പിക്കാതിരിക്കാൻ ശ്രമിക്കുക.
      • അധികം വാങ്ങുന്ന പേപ്പറിൽ അഡീഷനൽ നമ്പറും രജിസ്റ്റർ നമ്പറും എഴുതുക. മുഴുവൻ എഴുതുക.ഇൻവിജിലേറ്റർമാർ നിർദ്ധേശിക്കുന്ന സമയത്ത് പേപ്പർ ഇടതു വശത്തേക്ക് നൂൽ കൊണ്ട്  അഴിഞ്ഞു പോകാത്ത വിധം കെട്ടുക.
      • ശേഷം തുടക്കം മുതൽ എല്ലാ നിലക്കും പരിശോധിച്ച്‌ മുഴുവൻ എഴുതി എന്ന് ഉറപ്പ് വരുത്തുക.
      • എന്റെ പരമാവധി ഞാൻ എഴുതി എന്ന ആത്മ നിർവൃതിയോടെ ഉത്തരപ്പേപ്പർ നൽകി പരീക്ഷ റൂമിൽ നിന്ന് പുറത്തിറങ്ങുക. കൊണ്ടു പോയ സാധനങ്ങളെല്ലാം എടുക്കാൻ മറക്കരുത്.. മുഴുവൻ സമയത്തും അച്ചടക്കം പാലിക്കാൻ മക്കൾ മറക്കരുതേ... എല്ലാവർക്കും പരിപൂർണ വിജയം ആശംസിക്കുന്നു.


        28 comments:

        1. Thanks ❤️❤️❤️ Sir....
          Thanks A+blog for ur support 🙏🙏🙏

          ReplyDelete
        2. വളരെ വളരെ നന്ദി സാർ... 👌👏🤝✍️
          Appreciate your effort... 😄

          ReplyDelete
        3. Thanks sir very useful thanks to aallll
          Ok byyyy

          ReplyDelete
        4. Thank u sir for your guidance💖

          ReplyDelete
        5. Thankyou sir.... ✨️👍😊🙏🙏🙏🙏🙏🙏

          ReplyDelete