പത്താം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അദ്ധ്യായത്തിലെ മസ്തിഷ്കത്തിന്റെ ഭാഗങ്ങളും ധർമ്മങ്ങളും സ്വന്തമായി കുട്ടികൾക്ക് സംസാരിച്ചു പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള ഇന്ററാക്ടിവ് വർക് ഷീറ്റ്. ഇടതു ഭാഗത്തെ ചതുരത്തിലെ ധർമം നിർവഹിക്കുന്ന ഭാഗം ഏതെന്ന് വലതു ഭാഗത്തെ ചതുരത്തിലെ മൈക്കിൽ തൊട്ട ശേഷം വ്യക്തമായി പറയുക. പറഞ്ഞ വാക്ക് അവിടെ എഴുതി കാണിക്കും. ശരിയായി വന്നില്ലെങ്കിൽ ഒന്നു കൂടി മൈക്കിൽ ക്ലിക്ക് ചെയ്ത് പറയുക. എല്ലാം പൂരിപ്പിച്ച ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം...(ഫോണിലെ ഗൂഗിൾ ക്രോം ബ്രൗസറിൽ ലിങ്ക് തുറക്കാൻ ശ്രദ്ധിക്കണേ..)തയ്യാറാക്കിയത് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ മാസ്റ്റർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-1-BRAIN BASED ONLINE LIVE ACTIVITY WORKSHEET-2
SSLC-BIOLOGY-CHAPTER-1-STRUCTURE OF BRAIN BASED LIVE WORKSHEET-1
No comments:
Post a Comment