Saturday, August 28, 2021

ദേശീയ കായികദിനം/ NATIONAL SPORTS DAY ONLINE QUIZ

 



ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിൻെറ ഓർമ്മയിൽ ഇന്ന് ദേശീയ കായികദിനം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളാണ് ധ്യാൻ ചന്ദ്. ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്ന് ഹോക്കി സ്വർണമെഡലുകൾ നേടിത്തരുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഈ കായിക ഇതിഹാസം. 1905 ആഗസ്ത് 29നാണ് അദ്ദേഹം ജനിച്ചത്. ധ്യാൻചന്ദിൻെറ ജൻമദിനമാണ് ഇന്ത്യയിൽ ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.

ദേശീയ കായിക ഇനമായ ഹോക്കിയിൽ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ടീമായിരുന്നത് ധ്യാൻചന്ദിൻെറ കാലത്താണ്. 1928, 1932, 1936 ഒളിമ്പിക്സുകളിൽ ഇന്ത്യ തുടർച്ചയായി മൂന്ന് തവണ സ്വർണമെഡൽ നേടി. അലഹാബാദിൽ ഒരു ആർമി ഉദ്യോഗസ്ഥൻെറ മകനായാണ് ധ്യാൻചന്ദിൻെറ ജനനം. 16ാം വയസ്സ് മുതൽ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമി ടീമിൽ കളിച്ചിരുന്നു.

ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗോളടിക്കുന്നതിലുള്ള മിടുക്കും കളിമികവും അദ്ദേഹത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹോക്കിതാരമാക്കി മാറ്റി. 1948ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. അന്താരാഷ്ട്ര കരിയറിൽ 400ലധികം ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 1979 ഡിസംബർ മൂന്നിനാണ് അദ്ദേഹത്തിൻെറ മരണം സംഭവിച്ചത്. രാജ്യം പരമോന്നത ബഹുമതിയായ ഭാരത് രത്ന, പത്മ ഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

3 comments: