തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരം എന്ന വാക്കിനോട് ഉപമിച്ചാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും എന്നാൽ ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയപ്പെടുന്നു.
വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്.
ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.
പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 വരെ കാത്തിരിക്കേണ്ടിവന്നു. തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്.
ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 64 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു.
കേരള പിറവി
ഐക്യകേരളത്തിന് വേണ്ടി സ്വാതന്ത്ര സമരകാലത്ത് തന്നെ മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. സ്വാതന്ത്രാനന്തര കാലത്ത് ഈ ഈ ആവശ്യത്തിന് ശക്തിയേറി ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം
പുന:സംഘടനാ കമ്മീഷന്‍
1953 ല്‍ ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര സമര സേനാനിയായ പോട്ടി ശ്രീരാമലു എഴുപത്തിമുന്നാം നാള്‍ മരിച്ചതിന് പിന്നാലെയായിരുന്നു ഫസല്‍ അലി കമ്മീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ശുപാര്‍ശ
1955 സെപ്റ്റംബറില്‍ സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട കൈമാറി. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്.
കൂട്ടിച്ചേര്‍ത്തതും ഒഴിവാക്കിയതും
തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോട് താലൂക്കും കേരളത്തോട് ചേർക്കപ്പെട്ടു.
നവംബര്‍ 1 ന്
1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.
കന്യാകുമാരി ജില്ല നഷ്‌ടമായെങ്കിലും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെട്ടു. നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിക്കുകുയം ബി രാമകൃഷ്ണറാവു കേരളത്തിന്‍റെ ആദ്യ ഗവര്‍ണ്ണറായി അധികാരമേല്‍ക്കുകയും ചെയ്തു.
വികസനം
തുടക്കകാലത്ത് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സംസ്ഥാനം ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാവുന്ന നിരവധി നേട്ടങ്ങളാണ് 63 വര്‍ഷം കൊണ്ട് നേടിയെടുത്തത്. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്
പേരിന് പിന്നില്‍
കേരളം എന്ന പേരിന്‍റെ ഉത്ഭവത്തിന് പിന്നില്‍ നിരവധി കഥകളും ഭിന്ന അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. കേര വ്യക്ഷങ്ങല്‍ നിറഞ്ഞ പ്രദേശം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായത്തിനാണ് ഏറ്റവും സ്വീകാര്യത. അറബികല്‍ വിളിച്ച ഖൈറുള്ള എന്ന പേര് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നും അതല്ല ‘ചേരളം' എന്ന പദത്തിൽ നിന്നാണ് വന്നതെന്ന അഭിപ്രായവുമുണ്ട്.
ഭരണം
കേരളത്തെ 75 താലൂക്കുകൾ, 1664 റവന്യൂ വില്ലേജുകൾ, 6 കോർപ്പറേഷൻ 87 നഗരസഭ 941 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളും 20 ലോക്സഭാ മണ്ഡലങ്ങളുമാണ് കേരളത്തിലുള്ളത്.
കേരളം അടിസ്ഥാന വിവരങ്ങൾ
കേരളം ഒറ്റനോട്ടത്തില്‍
കേരളം അടിസ്ഥാനവിവരങ്ങള്‍ | ||
നിലവില്‍വന്നത് | 1956 നവംബര്‍ 1 | |
വിസ്തീര്‍ണം | 38.863 ച. കി.മീ. | |
തീരദേശ ദൈര്‍ഘ്യം | 580 കി.മീ. | |
നദികള്‍ | 44 | |
ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍ | 14 | |
ഏറ്റവും വലിയ ജില്ല | പാലക്കാട് | |
ഏറ്റവും ചെറിയ ജില്ല | ആലപ്പുഴ | |
ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല | കാസര്‍കോട് | |
ആദ്യത്തെ മുഖ്യമന്ത്രി | ഇ.എം.എസ്. നന്പൂതിരിപ്പാട് | |
ആദ്യത്തെ ഗവര്‍ണര്‍ | ബി. രാമകൃഷ്ണറാവു | |
ആയുര്‍ദൈര്‍ഘ്യം | 74 വയസ്സ് (പുരുഷന്മാര്‍ 71.4, സ്ത്രീകള്‍ 76.3) | |
നിയമസഭാഅംഗങ്ങള്‍ | 141 | |
ലോക്സഭാ സീറ്റ് | 20 | |
രാജ്യസഭാ സീറ്റ് | 9 | |
കന്‍റോണ്‍മെന്‍റ് | 1 (കണ്ണൂര്‍) | |
താലൂക്കുകള്‍ | 75 | |
റവന്യൂ വില്ലേജ് | 1634 (ഗ്രൂപ്പ് വില്ലേജുകളുള്‍പ്പെടെ) | |
കോര്‍പ്പറേഷന്‍ | 6 | |
നഗരസഭകള്‍ | 86 | |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 941 | |
ജനസംഖ്യ | (2011 സെന്‍സസ്) 3,34,06,061 | |
ജനസാന്ദ്രത (ച.കി.മീ.) | 860 | |
സ്ത്രീപുരുഷ അനുപാതം | 1084/1000 | |
ജനസംഖ്യ കൂടുതലുള്ള ജില്ല | മലപ്പുറം | |
ജനസംഖ്യ കുറവുള്ള ജില്ല | വയനാട് | |
ഔദ്യോഗികമൃഗം | ആന (Elephas maximus indicus) | |
ഔദ്യോഗിക പക്ഷി | മലമുഴക്കി വേഴാന്പല്‍ (Bensyrus bicemis) | |
സംസ്ഥാന മത്സ്യം | കരിമീന്‍ (Etroplus suratensis) | |
ഔദ്യോഗികവൃക്ഷം | തെങ്ങ് (Cocos nucifera) | |
ഔദ്യോഗിക പുഷ്പം | കണിക്കൊന്ന (Cassia fistula) | |
നീളം കൂടിയ നദി | പെരിയാര്‍ | |
ഉയരം കൂടിയ കൊടുമുടി | ആനമുടി (2695 കി.മീ.) |
നവംബര്‍-01-കേരളപിറവി ക്വിസ് -SET-1
നവംബര്‍-01-കേരളപിറവി ക്വിസ് -SET-2
നവംബര്‍-01-കേരളപിറവി ക്വിസ് -SET-3
നവംബര്‍-01-കേരളപിറവി ക്വിസ് -SET-1
നവംബര്‍-01-കേരളപിറവി ക്വിസ് -SET-2
നവംബര്‍-01-കേരളപിറവി ക്വിസ് -SET-3
നവംബര്‍-01-കേരളപിറവി ക്വിസ് -SET-4
നവംബര്‍-01-കേരളപിറവി ക്വിസ് -SET-5
No comments:
Post a Comment