Friday, January 14, 2022

SSLC-2022-STRUCTURE OF MARK- FOCUS AREA AND UN FOCUS AREA

 


2022 എസ് എസ്  എല്‍ സി ചോദ്യപേപ്പറിന്റെ മാര്‍ക്ക് ഘടന

  • 80 മാര്‍ക്കിന്റെ പരീക്ഷക്ക് 70 ശതമാനമെന്ന നിലയില്‍ 56 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. ബാക്കി 24 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ (30 ശതമാനം) ഫോക്കസ്   എരിയക്ക് പുറത്തു നിന്നും. 
  • 40 മാര്‍ക്കിന്റെ പരിക്ഷക്ക് 28 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നും 12 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്നും.
  • 40 മാര്‍ക്കിന്റെ ചോദ്യപേപ്പറില്‍ ഒരു മാര്‍ക്കിന്റെ ആറ് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന്. ഇതില്‍ നാലെണ്ണത്തിന് ഉത്തരമെഴുതണം. ഏരിയക്ക് പുറത്തുനിന്ന് വരുന്ന മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. 
  • രണ്ട് മാര്‍ക്കിന്റെ ഒറ്റ ചോദ്യമായിരിക്കും ഫോക്കസ് ഏരിയയില്‍ നിന്നുണ്ടാകുക, ഇതിന് ഉത്തരമെഴുതണം. ഏരിയക്ക് പുറത്തുനിന്ന് വരുന്ന രണ്ട് ചോദ്യ ങ്ങളില്‍ ഒന്നിനും ഉത്തരമെഴുതണം. 
  • മൂന്ന് മാര്‍ക്കിന്റെ നാലെണ്ണം ഫോക്കസ് എരിയയില്‍നിന്ന് വരുന്നതില്‍ മൂന്നെണ്ണത്തി നും പുറത്തുനിന്ന് വരുന്ന ഏക ചോദ്യത്തിനും ഉത്തരമെഴുതണം. 
  • നാല് മാര്‍ക്കിന്റെ മൂന്ന് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയ യില്‍ നിന്ന് വരുന്നതില്‍ രണ്ടെണ്ണതിനും ഫോക്കസ് ഏരിയ ക്ക് പുറത്തുനിന്നുള്ള രണ്ട് ചോദ്യങ്ങളില്‍ ഒന്നിനും ഉത്തരമെ ഴുതണം. 
  • അഞ്ച് മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങള്‍ ഫോക്കസ് ഏരി യയില്‍ നിന്ന് വരുന്നതില്‍ ഒന്നിന് ഉത്തരമെഴുതണം. ഈ കാറ്റഗറിയില്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യങ്ങളുണ്ടാകില്ല.
  • 80 മാര്‍ക്കിന്റെ പരിക്ഷക്ക് ഒരു മാര്‍ക്കിനും രണ്ട് മാര്‍ക്കിനും നാല് മാര്‍ക്കിനും ആറ് മാര്‍ക്കിനും എട്ട് മാര്‍ക്കിനും ഉത്തരമെഴുതേണ്ടവ എന്നിങ്ങനെ അഞ്ച് പാര്‍ട്ടുകളുണ്ടായിരിക്കും. 
  • ഇതില്‍ ഒരു മാര്‍ക്കിന് ആറ് ചാദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ളതില്‍ നാലെണ്ണെത്തിന് ഉത്തരമെഴുതണം. നാല് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദിക്കും. നാലിനും ഉത്തരമെഴുതണം. 
  • രണ്ട് മാര്‍ക്കിനുള്ള അഞ്ചുചോദ്യങ്ങള്‍ ഫാക്കസ് ഏരിയയില്‍ നിന്ന് ചോദിക്കുന്നതില്‍ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം, ഫോക്കസ് എരിയക്ക് പുറത്തുനിന്ന് രണ്ട് മാര്‍ക്കിനുള്ള മൂന്ന് ചോദ്യങ്ങളുണ്ടാകും. ഇതില്‍ രണ്ടെണ്ണത്തിന് ഉത്തരമെ ഴുതണം. 
  • നാല് മാര്‍ക്കിനുള്ള അഞ്ച് ചോദ്യങ്ങളായിരിക്കും ഫോക്കസ് എരിയയില്‍ നിന്നുണ്ടാകുക.ഇതില്‍ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫാക്കസ് ഏരിയക്ക് പുറത്തുനിന്ന് നാല് മാര്‍ക്കിന് രണ്ട് ചോദ്യങ്ങളായിരിക്കും. ഇതില്‍ ഒന്നിന് ഉത്തര മെഴുതണം.
  • ആറ് മാര്‍ക്കിന്റെ നാല് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്ന് വരുന്നതില്‍ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് മൂന്ന് ചോദ്യങ്ങള്‍ വരുന്നതില്‍ രണ്ടെണ്ണത്തിനും ഉത്തരമെഴുതണം. 
  • എട്ട് മാര്‍ക്കിന്റെ മൂന്ന് ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്ന് വരുന്നതില്‍ രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. ഈ കാറ്റഗറിയില്‍ ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് ചോദ്യമുണ്ടാകില്ല.

3 comments:

  1. പ്ലീസ് ഗവൺമെന്റ് ഫോക്കസ് ഏരിയ പഴയപോലെ സിമ്പിൾ ആക്കൂ നമ്മൾ ഒമ്പതാം ക്ലാസിൽ സ്കൂൾ കണ്ടിട്ടില്ല പത്താംക്ലാസിൽ നന്നായി ക്ലാസ് ലഭിക്കാത്തതുകൊണ്ട് പഠിക്കാനും കഴിഞ്ഞിട്ടില്ല അവസാനനിമിഷത്തിൽ ഇങ്ങനെ പറയുന്നത് ചതിയാണ്. നിങ്ങൾ ഇങ്ങനെ തന്നെയാണ് പരീക്ഷ നടത്തുന്നത് എങ്കിൽ നമ്മൾ വിദ്യാർഥികൾക്ക് ഒന്നേ പറയാനുള്ളൂ വിദ്യാർത്ഥികൾ റോബോട്ട് അല്ല

    ReplyDelete