Sunday, March 27, 2022

എസ് എസ് എൽ സി പരീക്ഷ 2022 ഇൻവിജിലേറ്റർമാർക്കുള്ള നിർദ്ദേശങ്ങൾ- ബെൽ സമയക്രമം

 എസ് എസ് എൽ സി പരീക്ഷ 2022 ഇൻവിജിലേറ്റർമാർക്കുള്ള നിർദ്ദേശങ്ങൾ- ബെൽ സമയക്രമം 

എസ് എസ് എൽ സി പരീക്ഷ 2022 ഇൻവിജിലേറ്റർമാർക്കുള്ള നിർദ്ദേശങ്ങൾ-PDF


SSLC-EXAMINATION-2022-TIME TABLE

പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ രാവിലെ 8.30 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. 

  • പരീക്ഷാ ചുമതലയുള്ള റൂം ഏതെന്ന് രജിസ്റ്ററിൽ കണ്ടെത്തി ഒപ്പിടേണ്ടതും ആ റൂമിലേക്കാവശ്യമായ
  • മെയിൻ &അഡീഷണൽ ഷീറ്റുകൾ ഉൾപ്പെട്ട ഫയൽ ഏറ്റ് വാങ്ങേണ്ടതുമാണ് 
  • പരീക്ഷാ ഹാളിൽ ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷൻ ചീഫ് സൂപ്രണ്ടിന് നൽകേണ്ടതാണ്.
  •  പരീക്ഷാ ഹാളിൽ അധ്യാപകരോ അനധ്യാപകരോ മൊബൈൽ ഫോണുകൾ കൊണ്ടുപോവരുത്. ഫോണുകൾ കൈവശമുള്ളവർ അത് ചീഫ് സൂപ്രണ്ടിനെ ഏൽപ്പിക്കേണ്ടതാണ്.
  • 9.30 ന് ആദ്യ ബെൽ അടിക്കുമ്പോൾ അധ്യാപകർ പരീക്ഷാ ഹാളിൽ എത്തേണ്ടതാണ്. 
  •  വിദ്യാർഥികളെ ഹാൾടിക്കറ്റുമായി ഒത്ത് നോക്കി അതത് സ്ഥാനങ്ങളിൽ ഇരിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അറ്റൻഡൻസ് ഷീറ്റിൽ അവരുടെ ഒപ്പുകൾ വാങ്ങേണ്ടതാണ്.
  •  iExaMs നിന്നും ലഭിക്കുന്ന അറ്റൻഡൻസ് ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. എല്ലാ കുട്ടികളുടെ കൈവശവും ഹാൾ ടിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
  •  മെയിൻ ഷീറ്റിലും അഡീഷണൽ ഷീറ്റിലും ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  •  ഓരോ കുട്ടിക്കും മെയിൻ ഷീറ്റ് നൽകി അത് ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുന്നതിന് വേണ്ട നിർദ്ദേശം നൽകണം. അവർ പൂരിപ്പിച്ചതിന് ശേഷം ഇൻവിജിലേറ്റർ അവ പരിശോധിച്ച് മെയിൻ ഷീറ്റിൽ ഒപ്പു ഇടേണ്ടതാണ്.
  • ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഇവരിലൊരാൾ റൂമുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകൾ ഏറ്റ് വാങ്ങി അന്നത്തെ പരീക്ഷക്ക് ആ റൂമിൽ അവശ്യമുള്ളവയാണെന്ന് ഉറപ്പാക്കേണ്ടതും ചോദ്യപേപ്പറുകളുടെ കവറുകൾ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷൻ എഴുതി രണ്ട് വിദ്യാർഥികളെ കൊണ്ട് ഒപ്പിടിച്ചതിന് ശേഷമേ കവറുകൾ തുറക്കാൻ പാടുള്ളൂ.
  • 9.45 ന് ബെൽ അടിക്കുമ്പോൾ കുട്ടികൾക്ക് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുകയും കുട്ടികളോട് 1,3 പേജുകളിൽ രജിസ്റ്റർ നമ്പർ എഴുതി ഒപ്പിടാൻ ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ചെയ്യുക. വിതരണത്തിന് ശേഷം ചോദ്യപേപ്പറുകൾ ബാക്കിയുണ്ടെങ്കിൽ അവ പാക്കറ്റിനുള്ളിൽ തിരികെ വെച്ച് പാക്കറ്റ് ടേപ്പ് ഉപയോഗിച്ച് സീൽ ചെയ്യേണ്ടതും അര മണിക്കൂർ കഴിഞ്ഞ് അവ ചീഫ് സൂപ്രണ്ടിന് കൈമാറുകയും വേണം.
  • അരമണിക്കൂറിന് ശേഷം താമസിച്ച് വരുന്ന വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കരുത്. പരീക്ഷ തീരുന്നതിന് മുമ്പ് ഒരു വിദ്യാർഥിയേയും പരീക്ഷാ ഹാൾ വിട്ട് പോകുന്നതിന് അനുവദിക്കരുത്.
  • ചോദ്യപേപ്പറുകളിൽ മറ്റൊന്നും എഴുതരുതെന്ന നിർദ്ദേശവും നൽകാവുന്നതാണ് .കൂൾ ഓഫ് സമയത്ത് കുട്ടികൾ ഉത്തരങ്ങൾ എഴുതുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • പത്ത് മണിക്ക് ബെൽ അടിക്കുന്ന സമയത്ത് എഴുതി തുടങ്ങാനുള്ള നിർദ്ദേശം നൽകുക.
  • അഡീഷൺ ഷീറ്റ് ആവശ്യമുള്ള വിദ്യാർഥികൾക്ക്   ഇൻവിജിലേറ്റർ അവരുടെ സീറ്റുകളിൽ പേപ്പറുകൾ എത്തിക്കുകയാണ് വേണ്ടത് . യാതൊരു കാരണവശാലും കുട്ടികളെ ഇൻവിജിലേറ്ററുടെ അടുത്തേക്ക് വിളിച്ച് വരുത്തരുത് 
  • അഡീഷണൽ ഷീറ്റുകൾ നൽകുമ്പോൾ വിദ്യാർഥികൾ അവയിൽ രജിസ്റ്റർ നമ്പർ നിർബന്ധമായും എഴുതിയിരിക്കണം. ഇൻവിജിലേറ്റർ അഡീഷണൽ ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തിയിരിക്കണം
  • അവസാന ബെൽ അടിക്കുന്നത് വരെ പരീക്ഷ എഴുതാൻ കുട്ടികൾക്ക് അവകാശമുണ്ട് . അതിനാൽ അവസാന ബെല്ലിന് ശേഷം മാത്രമേ ഇത്തരക്കടലാസുകൾ ശേഖരിക്കാവൂ.
  • പരീക്ഷ അവസാനിക്കുമ്പോൾ മെയിൻ ഷീറ്റ് ഒഴികെയുള്ള അഡീഷണൽ ഷീറ്റുകളുടെ എണ്ണം മെയിൻ ഷീറ്റിൽ അതിനുള്ള ബോക്സിൽ എഴുതുന്നതിന് കുട്ടികളോട് നിർദ്ദേശിക്കണം. ഇൻവിജിലേറ്റർ ഓരോ വിദ്യാർഥിയും ഉപയോഗിച്ച അഡീഷണൽ ഷീറ്റുകളുടെ എണ്ണവും ആ റൂമിലെ ആകെ അഡീഷണൽ ഷീറ്റുകളുടെ എണ്ണവും അറ്റൻഡൻസ് ഷീറ്റിൽ രേഖപ്പെടുത്തി ഒപ്പ് വെക്കേണ്ടതാണ്.
  • പരീക്ഷ അവസാനിച്ചതിന് ശേഷം രജിസ്റ്റർ നമ്പർ ക്രമത്തിൽ അവ ശേഖരിച്ച് ഉത്തരക്കടലാസിൽ വിദ്യാർഥി എഴുതിയ അവസാനവരിയുടെ തൊട്ടുതാഴെ മോണോഗ്രാം പതിപ്പിച്ചതിന് ശേഷം ചീഫ് സൂപ്രണ്ടിന് കൈമാറണം.

 

 ബെൽ സമയക്രമം 


 9.30 1st Bell

🔹 വിദ്യാർഥികളും ഇൻവിജിലേറ്റർമാരും ക്ലാസ് മുറിയിൽ പ്രവേശിക്കുന്നു. അറ്റൻഡൻസ്

രേഖപ്പെടുത്തി മെയിൻഷീറ്റ് നൽകുന്നു


 9.45 2nd Bell (2 Stroke) 


🔹 ചോദ്യപേപ്പർ നൽകുന്നു. കൂൾ ഓഫ് സമയം


 10.AM 3rd Bell(LongBe| 1) 


🔹കുട്ടികൾ പരീക്ഷ എഴുതാൻ തുടങ്ങുന്നു


 10.30AM Bell (1) Stroke) 


🔹അര മണിക്കൂർ കഴിഞ്ഞത് അറിയിക്കുന്നതിന്


 11.00AM Bell (2 Stroke) 


🔹ഒരു മണിക്കൂർ അവസാനിച്ചു.


 11.25AM Bell (1 Stroke) 

🔹 ഒന്നര മണിക്കൂർ പരീക്ഷയുടെ വാണിംഗ് ബെൽ

     11.30Bell (Long Bell)


🔹 വിദ്യാർഥികൾ പരീക്ഷ പൂർത്തിയാക്കുന്നു. ഉത്തരക്കടലാസുകൾ കൂട്ടി കെട്ടുന്നു. 


 12Noon Bell (2 Stroke) 

🔹 രണ്ട് മണിക്കൂർ അവസാനിച്ചു.

 

 12.25Bell (1 Stroke) 


 🔹 രണ്ടര മണിക്കൂർ പരീക്ഷയുടെ വാണിംഗ് ബെൽ


 12.30Bell (Long Bell) 


 വിദ്യാർഥികൾ പരീക്ഷ പൂർത്തിയാക്കുന്നു. ഉത്തരക്കടലാസുകൾ കൂട്ടി കെട്ടുന്നു. 

✅അഡീഷണൽ ഷീറ്റുകളുടെ എണ്ണം എഴുതാൻ ആവശ്യപ്പെടുന്നു


ഉത്തരക്കടലാസുകൾ തിരികെ വാങ്ങി,

കുട്ടികളെ പോകാൻ അനുവദിക്കുന്നു.'




No comments:

Post a Comment