SSLC ICT പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ
ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം
- ഒരുമണിക്കൂര്‍
മാര്‍ക്ക്
- തിയറി: 10
- പ്രാക്ടിക്കല്‍: 28
- പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്: 2
- സി.ഇ : 10
- ആകെ: 50
ഐടി പരീക്ഷയക്ക് തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങിനെ രണ്ട് ഭാഗങ്ങളുണ്ട് .
ഭാഗം I - തിയറി
- ഐ സി ടി പാഠപുസ്തകത്തില്ലെ തിരഞ്ഞെടുത്തിട്ടുള്ള അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ് തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക . രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.
വിഭാഗം 1 (Group 1) : Multiple Choice Questions
- ഇവിടെ 10 ചോദ്യങ്ങളാണുണ്ടാകുക, ഓരോ ചോദ്യങ്ങലുണ്ടാകുക. ഓരോ ചോദ്യത്തിനും നല്‍കിയിട്ടുള്ള നാല് ഉത്തരങ്ങളില്‍ ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കുക്കുക. ഓരോ ചോദ്യത്തിനും 1/2 സ്‌കോര്‍ വീതം -പരമാവധി സ്‌കോര്‍ 3
വിഭാഗം 2 (Group 2): Very Short Answer Questions
- ഇവിടെയും 10 ചോദ്യങ്ങളാണുണ്ടാകുക, ഓരോ ചോദ്യത്തിനും നല്‍കിയിട്ടുള്ള അഞ്ച് ഉത്തരങ്ങളില്‍ ശരിയായ രണ്ട് ഉത്തരം തിരഞ്ഞെടുക്കുക്കുക. ഓരോ ചോദ്യത്തിനും 1 സ്‌കോര്‍ വീതം പരമാവധി സ്‌കോര്‍ 7
ഭാഗം II - പ്രാക്ടിക്കല്‍ -30 SCORE
- നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ
വിഭാഗത്തിലും ലഭ്യമാകുന്ന രണ്ട് ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.
- ഓരോ ചോദ്യത്തിനും 7 സ്‌കോര്‍
- പ്രക്ടിക്കല്‍ റെക്കോര്‍ഡിന് 2 സ്‌കോര്‍
- ആകെ സ്കോര്‍ : 30
പരീക്ഷയെ അഭിമുഖീകരിക്കുന്ന വിധം
- പരീക്ഷാഹാളിലേക്ക് ഫ്‌ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
- പരീക്ഷ തുടങ്ങി കൃത്യം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
- തിയറി എക്‌സാമിന്റെ മൂല്യ നിര്‍ണയം സോഫ്റ്റ്്‌വെയറാണ് നിര്‍ണയിക്കുന്നത്
- തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
- പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യ നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
- പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുക
- സ്റ്റാര്‍ട്ട് എക്‌സാം ബട്ടന്‍ പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം
- സോഫ്റ്റ് വെയറാണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
- പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്
- പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്‌സ്
ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക - ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട് ബട്ടന്‍ പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.
No comments:
Post a Comment