Thursday, June 16, 2022

ONLINE APPLICATION FOR SSLC-REVALUATION- സൂക്ഷമ പരിശോധന-ANSWER SHEET PHOTOCOPY

  

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധന 
ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍

  • 2022  എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക്  ഒൺലൈൻ അപേക്ഷകൾ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in/ ൽ 16/06/2022 മുതൽ 21/06/2022 വൈകിട്ട് 4.00 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

  •  ഉത്തരക്കടലാസുകളുടെ  പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. 

  • രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. 

  •  Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയസെന്ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 23 -ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. 

  • അപേക്ഷകൾ 21/06/2022 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ്.

  • പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.

  •  പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട്  ഒാൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 

  • ജൂലൈ 21- ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല.

  • പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല. 

  • എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ സ്കോറുകൾ കൂട്ടിയതിലുളള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. 

  • നിശ്ചിത സമയ പരിധിക്കുളളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

  • പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന്അടച്ച ഫീസ് പരീക്ഷാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. 


പ്രഥമാദ്ധ്യാപകര്‍ക്കുള്ള ചുമതലകള്‍
  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രിന്റൗട്ടിലെ വിവരങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതാണ്. 
  • അപേക്ഷകള്‍ലഭിക്കുന്ന അന്നുതന്നെ ഓണ്‍ലൈന്‍ വെരിഫിക്കേഷനും നടത്താവുന്നതാണ്. 
  • പ്രഥമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷനും കണ്‍ഫര്‍മേഷനും നടത്താത്ത അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയം, സ്‌ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല.
  • സ്‌കൂളുകളില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ വെരിഫിക്കേഷന്‍, കണ്‍ഫര്‍മേഷന്‍ എന്നിവ പൂര്‍ത്തീകരിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം അതത് പ്രഥമാദ്ധ്യാപകര്‍ക്ക് ആയിരിക്കും.
  • കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്.
  • അപേക്ഷകരില്‍ നിന്നും പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നീ ഇനങ്ങളില്‍ സ്വീകരിച്ച ഫീസ്, ഗ്രേഡ് മാറ്റംമൂലം തിരികെ നല്‍കിയ തുക മുതലായ വിവരങ്ങള്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തി ഓരോ സ്‌കൂളിലും സൂക്ഷിക്കേണ്ടതും ഇത് ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്കായി നല്‍കേണ്ടതുമാണ്.
  • അപേക്ഷകള്‍ സ്‌കൂളില്‍ ലഭിക്കുന്ന മുറയ്ക്ക് തന്നെ ഹെഡ്മാസ്റ്റര്‍മാര്‍ ഓണ്‍ലൈന്‍ കണ്‍ഫെര്‍മേഷന്‍ നടത്തി തീര്‍ക്കേണ്ടതാണ്. 2022 ജൂലൈ 22-ന് വൈകിട്ട് 5 മണിയ്ക്ക്മുമ്പായി എല്ലാ അപേക്ഷകളും പരിശോധിച്ച് COFIRMATION നടത്തിയിരിക്കേണ്ടതാണ്.
  •  പരീക്ഷാര്‍ത്ഥിക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് തിരികെ നല്‍കേണ്ടതാണ്.




No comments:

Post a Comment