വിവധ മത്സര പരീക്ഷയിൽ പങ്കെടുക്കന്ന മത്സരാത്ഥികൾക്ക് ആനുകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ ചോദ്യശേഖരം
2022 ഒക്ടോബർ 5
▪️ ഉത്തർപ്രദേശിൽ നിലവിൽ വരുന്ന നാലാമത്തെ ടൈഗർ റിസർവ്:-
✅️ റാണിപൂർ
▪️ ടൈം മാഗസിന്‍റെ "100 Emerging Leaders" ലിസ്റ്റിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരൻ:-
✅️ ആകാശ് അംബാനി
▪️ ഓൾ ഇന്ത്യ റേഡിയോയുമായി സഹകരിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആരംഭിക്കുന്ന,ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടർ അവയർനസ് പ്രോഗ്രാം:-
✅️മത്ദാതാ ജംഗ്ഷൻ
▪️ രാജ്യത്തുടനീളം ഉള്ള ഭൂഗർഭ ജലനിരപ്പ് രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ്:-
✅️ ജൽ ദൂത്
▪️ അദാനി ഗ്രീൻ എനർജി ലിമിറ്റഡ്(AGEL) ലോകത്തിലെ ഏറ്റവും വലിയ വൈൻഡ്- സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തത് എവിടെ?
✅️ ജയ്സാൽമീർ, രാജസ്ഥാൻ
▪️ യുഎസ് പ്രസിഡന്റ് ജോ ബൈഡനിൽ നിന്നും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച ഇന്ത്യൻ വംശജൻ:-
✅️ഡോ. വിവേക് ലാൽ
▪️ 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ:-
✅️ അലെയ്ൻ ആസ്പെക്ട്( ഫ്രാൻസ്)
✅️ ജോൺ എഫ്. ക്ലൗസർ( യു എസ് എ)
✅️ ആന്റൺ സെയിലിംഗർ( ഓസ്ട്രിയ)
➡️ക്വാണ്ടം മെക്കാനിക്സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്കാരം
▪️ ആയുഷ്മാൻ ഭാരത് സ്കീം ഫലപ്രദമായി നടപ്പിലാക്കിയതിന് 2022 ലെ ആയുഷ്മാൻ ഉൽക്കൃഷ്ട അവാർഡ് ലഭിച്ച സംസ്ഥാനം:-
✅️ ഉത്തർപ്രദേശ്
▪️ അഹമ്മദാബാദിൽ നടക്കുന്ന 36 മത് ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ റാപ്പിഡ് ഫയർ പിസ്റ്റൾ ഇവന്റിൽ സ്വർണ്ണ മെഡൽ നേടിയ ഹരിയാന സ്വദേശി:-
✅️ അനീഷ്
➡️ വെള്ളിമെഡൽ നേടിയത് :-അങ്കുർ ഗോയൽ ( ഉത്തരാഖണ്ഡ്)
➡️ വെങ്കലം:- ഗുർമീത്( പഞ്ചാബ്)
▪️ ഇന്റർനാഷണൽ ആസ്ട്രോ നോട്ടിക്കൽ ഫെഡറേഷന്റെ (IAF) വൈസ് പ്രസിഡണ്ടായി നിയമിതനായ മുതിർന്ന ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ:-
✅️ അനിൽകുമാർ
▪️ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ദേശീയ ലതാമങ്കേഷ്കർ അവാർഡ് ലഭിച്ച ഗായകർ?
✅️ 2019- ശൈലേന്ദ്ര സിംഗ്
✅️2020- ആനന്ദ് മിലിന്ദ്
✅️2021- കുമാർ സാനു
▪️ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെ കുറിച്ചുള്ള ഫിഫയുടെ ഡോക്യുമെന്ററി:-
✅️ ക്യാപ്റ്റൻ ഫെന്റാസ്റ്റിക്
2022 ഒക്ടോബർ 4
▪️ ഏത് സംസ്ഥാനത്താണ് സർക്കാർ ഉദ്യോഗസ്ഥർ ഫോൺ കോളുകളിൽ "ഹലോ"യ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് ഉത്തരവ് ഇറക്കിയത്?
✅️ മഹാരാഷ്ട്ര
▪️ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സംവരണം 6% ത്തിൽ നിന്ന് 10% ആയി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം:-
✅️ തെലങ്കാന
▪️ നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(NPCI)MD യും സിഇഒ യുമായി വീണ്ടും നിയമിതനായത്:-
✅️ ദിലീപ് ആസ്ബെ
▪️ 2022 ഒക്ടോബർ മൂന്നിന് വ്യോമസേനയുടെ ഭാഗമായ,തദ്ദേശീയമായി നിർമ്മിച്ച ലഘു യുദ്ധ ഹെലികോപ്റ്റർ:-
✅️ പ്രചണ്ഡ്
▪️മയക്കുമരുന്ന് ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(CBI) ആരംഭിച്ച ഓപ്പറേഷൻ:-
✅️ ഗരുഡ
▪️ ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ സിഇഒ:-
✅️ വിനായക് ഗോഡ്സെ
▪️ വിനോദസഞ്ചാരത്തിന്റെ ഭാഗമായി 500 രൂപ നൽകിയാൽ ഒരു രാത്രി തടവറയിൽ അന്തിയുറങ്ങാനുള്ള സൗകര്യമൊരുക്കുന്ന ഹൾദ്വാനി ജയിൽ ഏത് സംസ്ഥാനത്താണ്?
✅️ ഉത്തരാഖണ്ഡ്
▪️ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 2021ൽ ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ സന്ദർശിച്ച സംസ്ഥാനം:-
✅️മഹാരാഷ്ട്ര
▪️ ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടുവിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ മൊബൈൽ ആപ്പ്:-
✅️Sign Learn
▪️ 2022 ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈയിൽ കേരളത്തിനായി സ്വർണ്ണം നേടിയത്:-
✅️ സാജൻ പ്രകാശ്
➡️ വനിതകളുടെ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ മലയാളി:- നയന ജയിംസ്
▪️ഇന്തോ - അമേരിക്കൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്:-
✅️ലളിത് ഭാസിൻ
▪️ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ റഷ്യൻ പൗരത്വം നൽകുന്ന മുൻ യുഎസ് സെക്യൂരിറ്റി കോൺട്രാക്ടർ:-
✅️ എഡ്വേർഡ് സ്‌നോഡൻ
2022 ഒക്ടോബർ 3
▪️ മാലിന്യത്തിൽ നിന്നും കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നതിനായി കേന്ദ്ര ഭവന, നഗര കാര്യമന്ത്രാലയം ആരംഭിച്ച മത്സരം:-
✅️ സ്വച്ച് ടോയ്കത്തോൺ
▪️ 2022 ഒക്ടോബറിൽ ഫുട്ബോൾ മത്സരത്തിനൊടുവിൽ ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും 125 പേർ മരണപ്പെട്ട കഞ്ചുരുഹാൻ സ്റ്റേഡിയം ഏത് രാജ്യത്താണ്? ✅️ ഇന്തോനേഷ്യ
▪️ ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് വികസിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം:-
✅️ ഹരിയാന
➡️ ഗുരു ഗ്രാമിലെയും നൂഹ് ജില്ലയിലെയും ആരവല്ലി പർവത നിരകളിലായി 10000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു
▪️ഈയിടെ അന്തരിച്ച കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ:-
✅️ തോട്ടുമുഖപ്പിൽ ആനന്ദവല്ലി
➡️ 1964 ൽ പോസ്റ്റ് വുമൺ ആയി സർവീസിൽ പ്രവേശിച്ച ആനന്ദവല്ലി സൈക്കിളിൽ തപാൽ വിതരണം നടത്തിയ ആദ്യ വനിത കൂടിയാണ്
▪️ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞ ഗോംഫതർ എന്ന ആന വർഗ്ഗത്തിൽപ്പെട്ട സ്പീഷിസിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ രാജ്യം:-
✅️ചിലി
▪️ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിലെ
"മിന്റേജ് വേൾഡ്" എന്ന ഓൺലൈൻ മ്യൂസിയം പുറത്തിറക്കിയ,രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കറൻസികൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പുസ്തകം:-
✅️ ഗ്ലോബൽ കളക്ടിബിൾസ് ഓഫ് മഹാത്മാഗാന്ധി ത്രൂ ബാങ്ക് നോട്സ്, കോയിൻസ്, ആൻഡ് സ്റ്റാമ്പ്
▪️ ബ്രസീൽ ഗവൺമെന്റിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിതനായ മലയാളി:-
✅️ഡോ. ഷെൽബി കുട്ടി
▪️CRPF ന്റെ പുതിയ മേധാവി:-
✅️ സുജോയ് ലാൽ താവോസെൻ
➡️ ഇന്തോ -ടിബറ്റൻ ബോർഡർ പോലീസിന്റെ പുതിയ മേധാവിയായി നിയമിതനായത്:-
അനീഷ് ദയാൽ സിംഗ്
▪️ 2022ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹനായ സ്വീഡിഷ് ജനിതകശാസ്ത്രജ്ഞൻ:-
✅️Svante Paabo
➡️ ഹോമിനിൻസിൽ നിന്ന് ഇപ്പോഴത്തെ മനുഷ്യ വിഭാഗമായ ഹോമോസാപ്പിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്ന് കണ്ടെത്തിയ ഗവേഷണത്തിനാണ് പുരസ്കാരം
▪️ 2022 ഒക്ടോബറിൽ അന്തരിച്ച കാറ്റാടി യന്ത്ര നിർമ്മാണ കമ്പനി സുസ്ലോൺ എനർജിയുടെ സ്ഥാപകൻ:-
✅️ തുളസി താന്തി
➡️" ഇന്ത്യയുടെ വിൻഡ്മാൻ" എന്നറിയപ്പെടുന്നു
▪️രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനു സ്വച്ഛ്ഭാരതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരത്തിന് തുടർച്ചയായ ആറാം തവണയും അർഹമായ നഗരം :-
✅️ഇൻഡോർ, മധ്യപ്രദേശ്
➡️ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തിനുള്ള
സ്വച്ഛ് സർവേക്ഷൺ അവാർഡ് :- മധ്യപ്രദേശ്
▪️ ജർമ്മനിയിൽ നടന്ന യുണൈറ്റഡ് നേഷൻസ് സസ്‌റ്റൈനബിൾ ഡെവലപ്മെന്റ്
ഗോൾസ്(UN SDG) ആക്ഷൻ അവാർഡിൽ' ചെയ്ഞ്ച് മേക്കർ' അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള വനിത അവകാശ പ്രവർത്തക:-
✅️ സൃഷ്ടി ബക്ഷി
▪️ മേഘാലയ ഗവർണർ ആയി നിയമിതനായത്:-
✅️ബി. ഡി. മിശ്ര
2022 ഒക്ടോബർ 2
▪️പരിസ്ഥിതി ലോല മേഖല ( ബഫർസോൺ) വിഷയത്തിൽ സംസ്ഥാനത്ത് നേരിട്ട് സർവ്വേ നടത്തുന്നതിനു സർക്കാർ രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ:-
✅️ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ
▪️ കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്കുവേണ്ടി സുരക്ഷിത താമസ കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി:-
✅️എന്റെ കൂട്
▪️ അഞ്ചാം തലമുറ(5g) ടെലി കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഇന്ത്യയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചത് എന്ന്?
✅️ ഒക്ടോബർ 1
▪️ 2022 സെപ്റ്റംബറിൽ അന്തരിച്ച ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ്:-
✅️ ജയന്തി പട്നായിക്
▪️ മഡഗാസ്കറിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി നിയമിതനായത്:-
✅️ബന്ധരു വിൽസൺബാബു
▪️"The Making of A Catastrophe :The Disastrous Economic Fallout of the Covid-19 Pandemic In India " എന്ന പുസ്തകം എഴുതിയത്:-
✅️ ജയന്തി ഘോഷ്
▪️ പാരീസ് ആസ്ഥാനമായ ഇന്റർനാഷണൽ ആസ്ട്രോ നോട്ടിക്കൽ ഫെഡറേഷന്റെ (ഐഎഎഫ് )വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളി:-
✅️ഡോ. എ. കെ. അനിൽകുമാർ
▪️ദേശീയ ഗെയിംസ് 2022ൽ കേരളത്തിനായി ആദ്യ സ്വർണം നേടിയത്'-
✅️ അഭിജിത്ത് അമൽരാജ്( റോളർ സ്കേറ്റിംഗ്)
▪️ഇസ്രായേൽ ആസ്ഥാനമായ ഏവിയേഷൻ എയർക്രാഫ്റ്റ് നിർമ്മിച്ച ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം:-
✅️ ആലീസ്
▪️ റഷ്യയോട് കൂട്ടിച്ചേർക്കുന്ന യുക്രെയിനിലെ റഷ്യൻ അനുകൂല പ്രദേശങ്ങൾ ഏതൊക്കെ?
✅️ ലുഹാൻസ്ക്,ഡോണട്സ്ക്,ഖേർസൺ, സപ്പോരീഷ്യ
▪️ വാർത്ത ഏജൻസി ആയ പി ടി ഐ യുടെ ചെയർമാൻ ആയി വീണ്ടും നിയമിതനായത്:-
✅️ അവീക് കുമാർ സർക്കാർ
▪️ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത് എന്ന്?
✅️ ഒക്ടോബർ 1
▪️ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് -2022 ലെ ഇന്ത്യയുടെ റാങ്ക്:-
✅️40(1മത് :- സ്വിറ്റ്സർലാൻഡ് )
➡️2021ലെ ഇന്ത്യയുടെ റാങ്ക് :-46
Millions of Reasons
🟥 ലോക പരുത്തി ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 7
🟥 തിരഞ്ഞെടുപ്പ് കമ്മീഷൻ ആകാശവാണിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടർ ബോധവത്കരണ പരിപാടി ആരംഭിച്ചു. പേര് ?
Matdata Junction
🟥 തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സ്വന്തം പാർട്ടിക്ക് നൽകിയ പുതിയ പേര് ?
ഭാരത് രാഷ്ട്ര സമിതി (പഴയ പേര് -തെലങ്കാന രാഷ്ട്രസമിതി)
🟥 സൗത്ത് ഏഷ്യ ഇക്കോണമിക് ഫോക്കസ് എന്ന പുതിയ റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം നടപ്പുസാമ്പത്തിക വർഷം എത്ര ശതമാനത്തിലേക്ക് ആണ് ലോകബാങ്ക് താഴ്ത്തിയത് ?
6.5% (2022 ജൂൺ മാസത്തിൽ 7.5% ആയിരുന്നു)
🟥 റുപേ ക്രെഡിറ്റ് കാർഡുകൾ യു.പി.ഐ.യുമായി ബന്ധിപ്പിച്ച് നടത്തുന്ന എത്ര രൂപ വരെ മൂല്യമുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്നാണ് അടുത്തിടെ NPCI പ്രസ്താവിച്ചത് ?
2000 ₹
🟥 വായു മലിനീകരണം നിരീക്ഷിക്കാൻ ഗ്രീൻ വാർ റൂം ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?
ഡൽഹി
🟥 പഞ്ചസാര ഉത്പാദനത്തിൽ ബ്രസീലിനെ പിന്തള്ളി ലോകത്ത് ഒന്നാമതായ രാജ്യം ?
ഇന്ത്യ
🟥 5G സേവനങ്ങൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനി ?
എയർടെൽ
🟥 കൊച്ചി ആസ്ഥാനമായ വേൾഡ് സ്പൈസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം നടക്കുന്നത് ?
മുംബൈ
🟥 2022 ഒക്ടോബറിൽ മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ വേണ്ടി സി.ബി.ഐ. ആരംഭിച്ച ഓപ്പറേഷൻ ?
ഗരുഡ
🟥 2022 ലെ World Green Economy ഉച്ചകോടിയ്ക്ക് വേദിയാകുന്നത് ?
ദുബായ്
🟥 നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഏത് രാജ്യത്താണ് റുപേ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത് ?
ഒമാൻ
🟥 സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരി ?
ആനി എർണാക്സ് (82)
🟥 ആനി എർണാക്സിന്റെ പ്രധാന കൃതികൾ ?
ക്ലീൻഡ് ഔട്ട്, എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ദ് ഇയേഴ്സ്, ഹാപ്പനിംഗ്, ഐ റിമെയ്ൻ ഇൻ ഡാർക്ക്നസ്, എ വുമൺസ് സ്റ്റോറി, എ ഗേൾസ് സ്റ്റോറി
🟥2019-ലെ മാൻ ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ആനി എർണാക്സിന്റെ കൃതി ?
ദ് ഇയേഴ്സ്
🟥 സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇമാജിൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് അവാർഡ് ലഭിച്ചത് ?
ദ് പോർട്രൈറ്റ്സ് (സംവിധാനം - ഡോ. ബിജു)
🟥 ഇമാജിൻ ഇന്ത്യ ചലച്ചിത്ര മേളയിൽ മൂന്നാം തവണയാണ് ഡോ. ബിജുവിന് അവാർഡ് ലഭിക്കുന്നത്.മറ്റ് ചിത്രങ്ങൾ ?
വീട്ടിലേക്കുള്ള വഴി (2011), ആകാശത്തിന്റെ നിറം (2013)
🟥 ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ നെടുമുടി വേണു പുരസ്കാരം ലഭിച്ച കേരളനടനം നർത്തകി ?
ഭവാനി ചെല്ലപ്പൻ (10000₹, ഫലകവും)
🟥 ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെ കുറിച്ചുള്ള ഫിഫയുടെ ഡോക്യുമെന്ററി ?
ക്യാപ്റ്റൻ ഫന്റാസ്റ്റിക്ക്
🟥 2022 ലെ വനിതാ ബാസ്കറ്റ്ബോൾ ലോകകപ്പ് ജേതാക്കളായ രാജ്യം ?
അമേരിക്ക
🟥 2022-ലെ ദേശീയ ഗെയിംസിൽ വനിതകളുടെ ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ മലയാളി
നയന ജെയിംസ്
🟥 2026-ൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയ മത്സര ഇനങ്ങൾ ?
ഷൂട്ടിംഗ്, ഗോൾഫ് (ഒഴിവാക്കിയത്- ഗുസ്തി)
🟥 ലോക ബഹിരാകാശ വാരം ആചരിക്കുന്നത് ?
ഒക്ടോബർ 4 മുതൽ 10 വരെ
🟥 2022ലെ ലോക ബഹിരാകാശ വാരത്തിന്റെ പ്രമേയം ?
Space and Sustainability
🟥 ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട നടൻ ?
പങ്കജ് ത്രിപാഠി
🟥 ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ് കൊടുമുടിയിൽ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലിൽ മരണമടഞ്ഞ, എവറസ്റ്റും മക്കാലു പർവതവും 15 ദിവസത്തെ ഇടവേളയിൽ കീഴടക്കിയ, ദേശീയ റെക്കോഡിന് ഉടമ ?
സവിത കൻസ്വാൾ
🟥 പൊതുമേഖലാ വാതകവിതരണ കമ്പനിയായ ഗെയിൽ ന്റെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ?
സന്ദീപ് കുമാർ ഗുപ്ത
🟥 ജമ്മു കശ്മീരിലെ ഏത് സമുദായത്തെയാണ് അടുത്തിടെ
എസ്ടി വിഭാഗത്തിന് കീഴിൽ സംവരണം ചെയ്തത് ?
പഹാഡി സമുദായം
🟥 UNCTAD വാർഷിക വ്യാപാര വികസന റിപ്പോർട്ട് പ്രകാരം 2022-23 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം എത്രയാണ് ?
5.7 %
🟥 പുതുതായിറക്കുന്ന എല്ലാ സ്മാർട്ഫോണുകൾക്കും പൊതുവായി ഒരൊറ്റ ചാർജിങ് കേബിളേ പാടുള്ളൂ എന്ന നിയമത്തിന് അംഗീകാരം നൽകിയ പാർലമെന്റ് ?
യൂറോപ്യൻ യൂണിയൻ പാർലമെന്റ്
🟥 സിറിയൻ പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ അഭയാർത്ഥികളെ സംരക്ഷിച്ചതിന് UNHCR Nansen Refugee Award നേടിയ മുൻ ജർമൻ ചാൻസലർ ?
ആംഗല മെർക്കൽ
🟥 'ഒപ്റ്റിമസ്' എന്ന പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച പ്രമുഖ കമ്പനി ?
ടെസ്ല
🟥 രസതന്ത്ര ശാഖകളായ ക്ലിക്ക് കെമിസ്ട്രി, ബയോഓർത്തോഗണൽ കെമിസ്ട്രി എന്നിവയുടെ പിറവിക്കും വളർച്ചയ്ക്കും നേതൃത്വം നൽകിയതിന് ഈ വർഷത്തെ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ?
1. കരോലിൻ R. ബെർടോസി - അമേരിക്ക
2. K. ബാരി ഷാർപ്ലെസ് - അമേരിക്ക
3. മോർട്ടൻ P. മെൽഡൽ - ഡെൻമാർക്ക്
🟥 രസതന്ത്ര നൊബേൽ സമ്മാനം നേടുന്ന എത്രാമത്തെ വനിതയാണ് കരോലിൻ R. ബെർടോസി ?
8
🟥 2 തവണ നോബൽ സമ്മാനം നേടുന്ന അഞ്ചാമത് വ്യക്തി ?
K. ബാരി ഷാർപ്ലെസ്
(1. John Bardeen
2. Mary Curie
3. Linus Pauling
4. Frederic Sanger
5. K. Barry Sharpless)
🟥 Chirally catalysed oxidation reactions കുറിച്ചുള്ള പ്രവർത്തനങ്ങൾക്ക് 2001 ൽ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ?
K. ബാരി ഷാർപ്ലെസ്
🟥 രസതന്ത്രത്തിൽ രണ്ടുതവണ നോബൽ സമ്മാനം നേടുന്ന എത്രാമത്തെ വ്യക്തിയാണ് K. ബാരി ഷാർപ്ലെസ് ?
2 (ഫ്രെഡറിക് സാംഗർ - 1958,1980;
K. ബാരി ഷാർപ്ലെസ്- 2001,2022)
🟥 അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും നേടിയത് ?
പി.ആർ. ശ്രീജേഷ്, സവിതാ പുനിയ
🟥 സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ കേരള ടീമിനെ നയിക്കുന്നത് ?
സഞ്ജു സാംസൺ
🟥 നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി നൽകുന്ന പ്രഥമ നെടുമുടി വേണു പുരസ്കാരം നേടിയ സംവിധായകൻ ?
ബാലു കിരിയത്ത്
No comments:
Post a Comment