എസ് എസ് എല്‍ സി പരീക്ഷ
ആരംഭിക്കുകയാണ്. SSLC പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ
മുന്നൊരുക്കം:
- വിഷയങ്ങൾ വ്യവസ്ഥാപിതമായി പഠിച്ച് തയ്യാറാകുക
- മുഴുവൻ വിഷയങ്ങൾക്കും പ്രാധാന്യം നൽകുക.
- പരീക്ഷയില്ലാത്ത ദിവസങ്ങളിൽ സമയം ക്രമീകരിച്ച് പഠിക്കുക.
- എല്ലാ വിഷയങ്ങൾക്കും പാഠഭാഗങ്ങളിൽ നിന്ന് കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടാവുന്നതു കൊണ്ട് നന്നായി ശ്രദ്ധിച്ചാൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുവാൻ വളരെ എളുപ്പമാണ്.
- ടൈംടേബിൾ ശരിയാംവണ്ണം നോക്കി ദിവസം, സമയം, വിഷയം എന്നിവ ഉറപ്പുവരുത്തുക
പരീക്ഷയക്ക് പുറപ്പെടുമ്പോൾ:
- ഹാൾ ടിക്കറ്റ്, പേന ,പെൻസിൽ, എല്ലാം അടങ്ങിയ ഇൻസ്ട്രുമെന്റ് ബോക്സ്, പ്ലെയിൻ റൈറ്റിംഗ് ബോർഡ്, വാച്ച്, വെള്ളം മുതലായവ കൈവശം വെക്കുക.
- പ്രാഥമിക കർമ്മങ്ങൾ ഉണ്ടെങ്കിൽ അത് കഴിഞ്ഞ ശേഷം പരീക്ഷാ ഹാളിൽ എത്തുക ( 9.00 ന് മുമ്പ്)
- സമയം വൈകും തോറും ടെൻഷൻ വർധിക്കും.
- പരീക്ഷാമുറിയില്‍ കയറേണ്ട ബെല്ലടിച്ചാല്‍ ഉടനെ സസന്തോഷം കയറണം.
- അച്ചടക്ക ത്തോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കണം.
- മറ്റു വിദ്യാര്‍ഥികള്‍ക്കോ ഇന്‍വിജിലേറ്റര്‍ക്കോ പ്രയാസമുണ്ടാക്കാത്ത പെരുമാറ്റവും നടത്തവുമായിരിക്കണം പരീക്ഷാമുറിയില്‍ പ്രകടിപ്പിക്കേണ്ടത്.
പരീക്ഷയെ അഭിമുഖീകരിക്കുന്ന വിധം
- സീറ്റിൽ ഇരുന്ന ശേഷം ഇൻവിജിലേറ്റർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
- 9.30: കൂൾ ഓഫ് ടൈം:വിലപ്പെട്ട സമയമാണിത്.
- ആത്മ വിശ്വാസത്തോടെ ചോദ്യപ്പേപ്പർ വാങ്ങുക.
- അതൊന്ന് പരിശോധിക്കുക.
- അതിലെ നിർദ്ദേശങ്ങൾ വായിച്ചു നോക്കുക.
- ആദ്യം മുതൽ അവസാനം വരെയുള്ള ചോദ്യങ്ങള്‍
മനസ്സിരുത്തി ഒരു തവണ വായിക്കുക.. വളരെ എളുപ്പമുള്ളവ മാർക്ക് ചെയ്യുക.. ബാക്കിയുള്ളവ രണ്ടാമതും വായിക്കുക. അറിയാവുന്നവ മാർക്ക് ചെയ്യക. - മാർക്ക്, ആശയങ്ങൾ, എഴുതേണ്ട വിധം എന്നിവ ഈ വേളയിൽ മനസ്സിൽ രൂപപ്പെടുത്തുക.
- ചോദ്യങ്ങള്‍ വിവിധ കോണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുകയും കണ്ടെത്തിയ ഉത്തരങ്ങളെ ഏറ്റവും ചുരുക്ക രൂപത്തില്‍ അവതരിപ്പിക്കാനുള്ള ചട്ടക്കൂട് മനസ്സില്‍ ആ സൂത്രണം ചെയ്യുകയും വേണം.
- ഉത്തരപ്പേപ്പറിന്റെ ആദ്യ പേജ് കൃത്യമായി പൂരിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം പൂർണമായി അറിയുന്ന എളുപ്പമുള്ളവ ആദ്യം ഭംഗിയായി എഴുതുക.
- മാർജിന് പുറത്ത് തെറ്റാതെ നമ്പറിടുക.
- മാർക്കിനനുസരിച്ച് മാത്രം എഴുതുക.
- അനാവശ്യ വിശദീകരണത്തിലേക്ക് പോകാതിരിക്കുക.
- അക്ഷരങ്ങൾക്കിടയിലെ അടുപ്പം , വാക്കുകൾക്കുമിടയിലെ അകലം എന്നിവ ശ്രദ്ധിക്കുക.
- വെട്ടിത്തിരുത്തലുകൾ പരമാവധി ഇല്ലാതാക്കുക.
- ഉത്തരം എഴുതുന്നതിന് മുമ്പ് അല്പം ആലോചിക്കുക.
- ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതാതിരിക്കുക.
- നമ്പറിട്ട് ഉത്തരം എഴുതാൻ മറക്കരുത്. ആദ്യ സമയത്ത് അമിതമായി എഴുതിയാൽ അവസാന സമയത്ത് സമയം തികയാതെ വരും. ശ്രദ്ദിക്കുക.
- ഇടയ്ക്ക് സമയ ക്രമീകരണം നടത്തുക.
- ആദ്യ പകുതി സമയം പിന്നിടുമ്പോൾ പകുതിയിലധികം എഴുതിയിരിക്കണം... കാരണം ഇനിയുള്ളവ കൂടുതൽ ചിന്തിക്കേണ്ടവയായിരിക്കും. ഓരോന്നും എഴുതി കഴിഞ്ഞാൽ ചോദ്യ നമ്പർ റൗണ്ട് ചെയ്യുക.
- അധികം വാങ്ങുന്ന പേപ്പറിൽ അഡീഷനൽ നമ്പറും രജിസ്റ്റർ നമ്പറും എഴുതുക. മുഴുവൻ എഴുതുക.ഇൻവിജിലേറ്റർമാർ നിർദ്ധേശിക്കുന്ന സമയത്ത് പേപ്പർ ഇടതു വശത്തേക്ക് നൂൽ കൊണ്ട് അഴിഞ്ഞു പോകാത്ത വിധം കെട്ടുക.
- ശേഷം തുടക്കം മുതൽ എല്ലാ നിലക്കും പരിശോധിച്ച് മുഴുവൻ എഴുതി എന്ന് ഉറപ്പ് വരുത്തുക.
- പാര്‍ട്ട് എ, ബി എന്നിവടില്‍ നിര്‍ബന്ധമായും എഴുതേണ്ടവ എഴുതിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം
- സമയമുണ്ടെങ്കില്‍ അധിക ചോദ്യം എഴുതാവുന്നതാണ്
- എന്റെ പരമാവധി ഞാൻ എഴുതി എന്ന ആത്മ നിർവൃതിയോടെ ഉത്തരപ്പേപ്പർ നൽകി പരീക്ഷ റൂമിൽ നിന്ന് പുറത്തിറങ്ങുക. കൊണ്ടു പോയ സാധനങ്ങളെല്ലാം എടുക്കാൻ മറക്കരുത്.. മുഴുവൻ സമയത്തും അച്ചടക്കം പാലിക്കാൻ മക്കൾ മറക്കരുതേ...
- പരീക്ഷ കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ എഴുതിയതിനെ കുറിച്ചുള്ളചർച്ച ഒഴിവാക്കുക.
- എല്ലാവർക്കും പരിപൂർണ വിജയം ആശംസിക്കുന്നു.
No comments:
Post a Comment